മുംബൈ: യാത്രക്കാർക്ക് പുതുവർഷ ഓഫർ പ്രഖ്യാപിച്ച് എയർ ഇന്ത്യ എക്സ്പ്രസ്. ലൈറ്റ്, വാല്യൂ എന്നിങ്ങനെ രണ്ട് ഓഫറുകളുള്ള ന്യൂ ഇയർ സെയില്‍ ആണ് എയർ ഇന്ത്യ എക്സ്പ്രസ് അവതരിപ്പിച്ചിരിക്കുന്നത്. എയർലൈനിൻ്റെ ഔദ്യോഗിക വെബ്സൈറ്റായ – www.airindiaexpress.com വഴിയോ ഔദ്യോഗിക മൊബൈല്‍ ആപ്ലിക്കേഷൻ വഴിയോ ടിക്കറ്റ് ബുക്ക് ചെയ്യാം.
1,448 രൂപ മുതലാണ് ഫ്ലൈറ്റ് ടിക്കറ്റുകള്‍ ലഭ്യമാകുക. ഓഫർ നിരക്കില്‍ അടിസ്ഥാന നിരക്ക്, നികുതികള്‍, എയർപോർട്ട് നിരക്കുകള്‍ എന്നിവ ഉള്‍പ്പെടുന്നു. എന്നാല്‍ കണ്‍വീനിയൻസ് ഫീസോ അനുബന്ധ സേവനങ്ങളോ ഉള്‍പ്പെടുന്നില്ല. 2025 ജനുവരി 8 മുതല്‍ 2025 സെപ്റ്റംബർ 20 വരെയുള്ള യാത്രയ്ക്കായി ജനുവരി 5 വരെ നടത്തിയ ബുക്കിംഗുകള്‍ക്ക് ലൈറ്റ് ഓഫറിന് കീഴില്‍ 1,448 മുതലും വാല്യൂ ഓഫറിന് കീഴില്‍ 1,599 രൂപ മുതലുമാണ് ടിക്കറ്റ് നിരക്ക്.
അതുപോലെ പൂർത്തിയാക്കിയ ബുക്കിംഗുകള്‍ക്ക് മാത്രമേ ഓഫർ ബാധകമാകൂ. ഇടപാട് പൂർണ്ണമായും റദ്ദാക്കിയാല്‍ ബുക്കിംഗ് ഓഫറിന് യോഗ്യമല്ല. ആദ്യം വരുന്നവർക്ക് ആദ്യം എന്ന അടിസ്ഥാനത്തിലാണ് ഓഫർ ലഭ്യമാകുക. എല്ലാ റൂട്ടുകള്‍ക്കും ഇത് ലഭ്യമായേക്കാം, എന്നാല്‍ സീറ്റുകള്‍ പരിമിതമാണ്.
സീറ്റുകള്‍ വിറ്റുതീർന്നാല്‍ സാധാരണ നിരക്കുകള്‍ ഈടാക്കും. പേയ്മെൻ്റുകള്‍ നടത്തിയതിന് ശേഷം എയർ ഇന്ത്യ എക്സ്പ്രസ് റീഫണ്ടുകള്‍ നല്‍കില്ല. കൂടാതെ റദ്ദാക്കല്‍ ഫീസ് എയർലൈനിൻ്റെ ഔദ്യോഗിക വെബ്സൈറ്റില്‍ വ്യക്തമാക്കിയ രീതിയിലായിരിക്കും.
TAGS : AIR INDIA
SUMMARY : Air India Express with new year offer
കൊച്ചി: കോതമംഗലത്തെ 23 വയസ്സുകാരിയുടെ ആത്മഹത്യയിൽ എൻ ഐ എ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം. പെണ്‍കുട്ടിയുടെ മാതാവ് ഇക്കാര്യം ആവശ്യപ്പെട്ട്…
തൃശൂര്‍: തൃശ്ശൂരിൽ സിപിഎം ഓഫിസിലേക്ക് ബിജെപി മാര്‍ച്ച്. സുരേഷ് ഗോപി എം.പി.യുടെ ഓഫീസിലേക്ക് സിപിഎം നടത്തിയ മാര്‍ച്ചില്‍ പ്രതിഷേധിച്ചാണ് ബിജെപിയുടെ…
ചെന്നൈ: തമിഴ്നാട്ടിൽ മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കും ട്രാൻസ്ജെൻഡർ വ്യക്തികൾക്കും റേഷൻ സാധനങ്ങൾ വീട്ടിലെത്തിച്ചു നൽകുന്ന ‘തായുമാനവർ’ പദ്ധതിക്ക് തുടക്കം. മുഖ്യമന്ത്രി…
ബെംഗളൂരു: പാലക്കാട് പറളി ഓടനൂർ സന്തോഷ് ഭവനില്‍ സിജ എൻ.എസ് (41) ബെംഗളൂരുവില്‍ അന്തരിച്ചു. വിജിനപുര ജൂബിലി സ്കൂളിന് സമീപം…
യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയില്‍(യുബിഐ) 250 വെൽത്ത് മാനേജർമാരെ (സ്പെഷ്യലിസ്റ്റ് ഓഫീസർമാർ) നിയമിക്കുന്നതിനുള്ള വിജ്ഞാപനം പുറത്തിറങ്ങി. ഓൺലൈൻ അപേക്ഷ 2025…
തിരുവനന്തപുരം: ‘ഓപ്പറേഷൻ ലൈഫി’ന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി വെളിച്ചെണ്ണ ഉൽപാദന വിപണന കേന്ദ്രങ്ങളിൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തിയ മിന്നൽ…