Categories: CINEMATOP NEWS

‘പുനരാലോചിക്കാം പുനർനിർമിക്കാം, പുതുവിപ്ലവം സൃഷ്ടിക്കാം’; അമ്മയിലെ കൂട്ടരാജിക്ക് പിന്നാലെ പ്രതികരണവുമായി ഡബ്ല്യുസിസി

കൊച്ചി: താര സംഘടനയായ അമ്മയിലെ കൂട്ടരാജിക്ക് പിന്നാലെ സാമൂഹിക മാധ്യമത്തില്‍ പ്രതികരണവുമായി ഡബ്ല്യുസിസി മാറ്റങ്ങള്‍ക്കായി ഒന്നിച്ചുനില്‍ക്കാമെന്നാണ് പോസ്റ്റിന്റെ കാതല്‍. തങ്ങള്‍ ഊന്നല്‍ നല്‍കുന്ന ലക്ഷ്യങ്ങള്‍ ഒന്നൊന്നായി പോസ്റ്റില്‍ ഡബ്ല്യുസിസി സൂചിപ്പിക്കുന്നു.

പുനരാലോചിക്കാം, പുനര്‍നിര്‍മിക്കാം, മാറ്റങ്ങള്‍ക്കായി ഒരുമിച്ച് നില്‍ക്കാം, നമ്മുക്കൊരു പുതുവിപ്ലവം സൃഷ്ടിക്കാമെന്ന് ഡബ്ല്യുസിസി ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. നീതിയുടേയും ആത്മാഭിമാനത്തിന്റേയും ഭാവി രൂപപ്പെടുത്തുക എന്നത് നമ്മുടെ കടമയാണെന്നതും തങ്ങളുടെ പ്രവര്‍ത്തന പദ്ധതിയില്‍ ഉള്‍പ്പെടുന്നുണ്ടെന്നും ഡബ്ല്യുസിസി വ്യക്തമാക്കുന്നു.

അമ്മയുടെ തലപ്പത്തേക്ക് വനിതകള്‍ എത്തണമെന്ന ആവശ്യമുയരുന്ന പശ്ചാത്തലത്തിലാണ് ഡബ്ല്യുസിസിയുടെ കുറിപ്പ് പുറത്തുവന്നിരിക്കുന്നത് എന്നത് ഏറെ ശ്രദ്ധേയമാണ്. ഡബ്ല്യുസിസിയുടെ നിരന്തര പോരാട്ടങ്ങളുടെ ഫലമായി വന്ന ഹേമ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് നാലര വര്‍ഷത്തിനിപ്പുറം പുറത്തുവന്നതിന് ശേഷമാണ് അമ്മയിലെ കൂട്ടരാജി. റിപ്പോര്‍ട്ട് പുറത്തുവന്ന ശേഷംസിനിമാ മേഖലയില്‍ നിന്നുള്ളവരില്‍ നിന്നുണ്ടായ മോശം അനുഭവങ്ങളും ലൈംഗിക ചൂഷണങ്ങളും പലരും വെളിപ്പെടുത്തിയതോടെയാണ് താരസംഘടനയില്‍ പൊട്ടിത്തെറിയുണ്ടാകുന്നത്.

2017-ല്‍ നടിക്കെതിരെ നടന്ന ലൈംഗികാതിക്രമ കേസുമായി ബന്ധപ്പെട്ട് മലയാള സിനിമയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു. ഇതിനെതുടര്‍ന്നാണ് ഇത്തരം പ്രശ്‌നങ്ങള്‍ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനും അതിന്റെ പരിഹാരം കാണുന്നതിനും വേണ്ടി പാര്‍വതി തിരുവോത്ത്, റിമ കല്ലിങ്കല്‍, ഗീതു മോഹന്‍ദാസ്, രമ്യ നമ്പീശന്‍, പദ്മപ്രിയ, ബീന പോള്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ വുമണ്‍ ഇന്‍ സിനിമ കളക്ടീവ് (WCC) രൂപീകരിക്കുന്നത്.

സിനിമാ മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന വിവേചനത്തെ കുറിച്ച് പഠിക്കാന്‍ ഒരു പാനലിനെ നിയോഗിക്കണമെന്ന ഡബ്ല്യുസിസിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് അന്നത്തെ ഇടതുപക്ഷ സര്‍ക്കാര്‍ 2017 ജൂലൈയില്‍ ജസ്റ്റിസ് ഹേമ അധ്യക്ഷയായും മുന്‍ ബ്യൂറോക്രാറ്റ് കെ. ബി വത്സലകുമാരിയും നടി ശാരദയും അംഗങ്ങളായ മൂന്നംഗ കമ്മീഷനെ സര്‍ക്കാര്‍ രൂപീകരിക്കുന്നത്. ഇന്ത്യയില്‍ ആദ്യമായാണ് സിനിമ മേഖലയിലെ പ്രശ്‌നങ്ങള്‍ പഠിക്കാനായി ഒരു കമ്മീഷനെ നിയമിക്കുന്നത്. ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്.

മലയാള സിനിമയില്‍ സ്ത്രീകള്‍ നിരന്തരം ലൈംഗികാതിക്രമങ്ങളും, മനുഷ്യാവകാശ ലംഘനങ്ങളും നേരിടുന്നുണ്ടെന്നും കരിയര്‍ അവസാനിപ്പിക്കുമെന്ന ഭീഷണിയുടെ പുറത്താണ് പലരും നേരിട്ട അതിക്രമങ്ങള്‍ പുറത്തുപറയാത്തതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രായപൂര്‍ത്തിയാവാത്ത കുട്ടികള്‍ വരെ സിനിമയുടെ പേരില്‍ അതിക്രമത്തിന് ഇരയാവുന്നുണ്ടെന്നാണ് ഹേമ കമ്മീഷന്‍ പറയുന്നത്. അറുപതോളം പേജുകള്‍ വിവരാവകാശ നിയമപ്രകാരം പുറത്തുവിട്ടിട്ടില്ല. 49ാം പേജിലെ 96ാം പാരഗ്രാഫും 81 മുതല്‍ 100 വരെയുള്ള പേജുകളിലെ ചില ഭാഗങ്ങളും ഒഴിവാക്കിയിട്ടുണ്ട്. 165 മുതല്‍ 196 വരെയുള്ള പേജുകളില്‍ ചില പാരഗ്രാഫുകള്‍ വെളിപ്പെടുത്തിയിട്ടില്ല. മൊഴികള്‍ അടക്കമുള്ള അനുബന്ധ റിപ്പോര്‍ട്ടും പുറത്തുവിട്ടിട്ടില്ല.

 

<BR>
TAGS : WCC | AMMA | JUSTICE HEMA COMMITTEE
SUMMARY : WCC reacts after mass resignation in Amma

Savre Digital

Recent Posts

സുവർണ കർണാടക കേരള സമാജം ഭാരവാഹികൾ

ബെംഗളൂരു: സുവർണ കർണാടക കേരള സമാജത്തിന്റെ സംസ്ഥാന ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് നടന്നു. സംസ്ഥാന പ്രസിഡണ്ടായി എ ആർ രാജേന്ദ്രൻ ജനറൽ…

6 minutes ago

സ്വര്‍ണക്കള്ളക്കടത്തിന് സഹായം ചെയ്തു; കസ്റ്റംസ് ഉദ്യോഗസ്ഥനെ പിരിച്ചുവിട്ടു

കൊച്ചി: സ്വര്‍ണ്ണക്കള്ളക്കടത്തിന് ഒത്താശ ചെയ്തതിന് കസ്റ്റംസ് ഉദ്യോഗസ്ഥനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. കസ്റ്റംസ് ഇൻസ്പെക്ടർ കെഎ അനീഷിനെതിരെയാണ് കൊച്ചി കസ്റ്റംസ്…

8 hours ago

കൊലപ്പെടുത്തി ഉപേക്ഷിച്ച നിലയിൽ അഞ്ചിടങ്ങളിൽ നിന്ന് മനുഷ്യ ശരീര ഭാഗങ്ങൾ കണ്ടെത്തി

ബെംഗളൂരു: കൊലപ്പെടുത്തിയ നിലയിൽ അഞ്ചിടങ്ങളിൽ നിന്ന് മനുഷ്യ ശരീര ഭാഗങ്ങൾ കണ്ടെത്തി. തുമകുരു ചിമ്പഗനഹള്ളി കൊറട്ടഗെരെയ്ക്കും കോലാലയ്ക്കും ഇടയിൽ നിന്നാണ്…

9 hours ago

ട്രെയിനിൽ അബോധാവസ്ഥയിൽ കണ്ട 10 വയസുകാരി മരിച്ചു

കാസറഗോഡ്: ദാതർ തിരുനൽവേലി എക്‌സ്പ്രസ് ട്രെയിനിൽ അബോധാവസ്ഥയിൽ കണ്ട 10 വയസുകാരി മരിച്ചു. തിരുനൽവേലി സ്വദേശി സ്റ്റെല്ലയുടെ മകൾ സാറയാണ്…

9 hours ago

എസ്‌സി‌ഒ ഉച്ചകോടി: പ്രധാനമന്ത്രിയെ സ്വാഗതം ചെയ്ത് ചൈന

ബെയ്ജിങ്: എസ്‌സി‌ഒ (Shanghai Cooperation Organisation) ഉച്ചകോടിയിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വാഗതം ചെയ്ത് ചൈന. ഓഗസ്റ്റ് 31, സെപ്റ്റംബർ…

10 hours ago

ഷവർമ കടകളിൽ പരിശോധന: 45 സ്ഥാപനങ്ങൾ പൂട്ടിച്ചു, പിടിച്ചെടുത്തതിൽ 60 കിലോഗ്രാം പഴകിയ മാംസവും

തിരുവനന്തപുരം: സംസ്ഥാനത്ത് ഷവർമ വിൽപന നടത്തുന്ന സ്ഥാപനങ്ങളിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് പ്രത്യേക പരിശോധന നടത്തി. അഞ്ച്, ആറ് തീയതികളിലായി 59 സ്‌ക്വാഡുകൾ…

11 hours ago