ലാസ: ടിബറ്റില്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 5.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. തിങ്കളാഴ്ച ഇന്ത്യന്‍ സമയം പുലര്‍ച്ചെ 2.41നാണ് ഭൂചലനമുണ്ടായത്. ഭൂചലനത്തെതുടര്‍ന്ന് നാശനഷ്ടങ്ങളൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ഭൂനിരപ്പില്‍ നിന്ന് 10 കീലോമീറ്റര്‍ താഴെയാണ് പ്രഭവ കേന്ദ്രമെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്മോളജി അറിയിച്ചു. അധികൃതര്‍ ടിബറ്റിലെ സാഹചര്യം പരിശോധിച്ചുവരികയാണ്.
ശക്തമായ ഭൂചലനങ്ങള്‍ പതിവായ ഇടമാണ് ടിബറ്റ്. കഴിഞ്ഞ കുറച്ച് ആഴ്ചകളായി ചലനങ്ങള്‍ ടിബറ്റില്‍ അനുഭവപ്പെട്ടിരുന്നു. മെയ് 9ന് പ്രാദേശിക സമയം രാത്രി 8.18ന് 3.7 തീവ്രതയുള്ള ചലനം ടിബറ്റില്‍ രേഖപ്പെടുത്തിയിരുന്നു. ഏപ്രില്‍ 23നാവട്ടെ റിക്ടര്‍ സ്കെയിലില്‍ 3.9, 3.6 തീവ്രതയുള്ള ഭൂചലനങ്ങളും ടിബറ്റില്‍ അനുഭവപ്പെട്ടു. ഭൂനിരപ്പില്‍ നിന്ന് 10 കിലോമീറ്റര്‍ താഴ്‌ചയിലായിരുന്നു ഈ രണ്ട് ചലനങ്ങളുടെയും പ്രഭവകേന്ദ്രം.
<BR>
TAGS : EARTHQUAKE | TIBET
SUMMARY : Earthquake jolts Tibet in the early hours of the morning; 5.7 magnitude recorded
ന്യൂഡല്‍ഹി: ഇന്ത്യന്‍ ആകാശത്ത് മത്സരത്തിന് വഴിയൊരുക്കി മൂന്ന് പുതിയ വിമാനക്കമ്പനികള്‍ കൂടി എത്തുന്നു. കൂടുതൽ ഓപ്പറേറ്റർമാർക്ക് അവസരം നൽകാനും യാത്ര…
ബെംഗളൂരു: കേരളത്തിലേക്ക് പുറപ്പെട്ട കർണാടക ആർടിസി ബസ് തമിഴ്നാട്ടില്‍ അപകടത്തില്‍പ്പെട്ട് ഡ്രൈവർ മരിച്ചു. 18 യാത്രക്കാർക്ക് പരുക്കേറ്റു. ചരക്ക് ലോറിക്ക്…
കണ്ണൂർ: കെഎപി നാലാം ബറ്റാലിയൻ കമണ്ടാന്റും കേരളാ ഫുട്‌ബോളിന്റെ സൂപ്പർ താരവുമായിരുന്ന എ ശ്രീനിവാസൻ (53) അന്തരിച്ചു. വൃക്ക സംബന്ധമായ…
ബെംഗളൂരു: ബെല്ലാരി തെക്കലക്കോട്ടയ്ക്ക് സമീപം കാർ മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചു. സിരുഗപ്പ സ്വദേശികളായ പ്രസാദ് റാവു (75),…
ബെംഗളൂരു: ബെംഗളൂരു നമ്മ മെട്രോ റെയില്‍ ശൃംഖല 2027 ഡിസംബറോടെ 175 കിലോമീറ്ററായി വികസിപ്പിക്കുമെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി കെ…
തിരുവനന്തപുരം: കേരളത്തിലെ ജനങ്ങള്‍ക്ക് നേറ്റിവിറ്റി കാര്‍ഡ് നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിലവില്‍ വില്ലേജ് ഓഫീസർ നല്‍കിവരുന്ന നേറ്റിവിറ്റി സർട്ടിഫിക്കറ്റിനു…