മഹാരാഷ്ട്രയിൽ പുള്ളിപ്പുലിയുടെ ആക്രമണത്തിൽ 40കാരിക്ക് ദാരുണാന്ത്യം. പുണെയിലെ ജുന്നാൽ വനമേഖലയിലാണ് സംഭവം. കരിമ്പിൻ തോട്ടത്തിൽ പണിയെടുക്കുകയായിരുന്ന സുജാതയാണ് മരിച്ചത്. ഇരയാണെന്ന് കരുതി പുലി സ്ത്രീയെ ആക്രമിക്കുകയായിരുന്നു. മൃതദേഹം 100 മീറ്ററോളം വലിച്ചുകൊണ്ട് പോവുകയും ചെയ്തു.
മാർച്ച് മുതൽ പുലിയുടെ ആക്രമണം രൂക്ഷമാണ് ഈ പ്രദേശത്ത്. പുലിയുടെ ആക്രമണത്തിൽ ജുന്നാർ ഫോറസ്റ്റ് ഡിവിഷനിൽ നടക്കുന്ന ഏഴാമത്തെ മരണമാണിത്. വിവരം ലഭിച്ചതിനെ തുടർന്ന് പോലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി അന്വേഷണം നടത്തുകയും മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനയക്കുകയും ചെയ്തു. പുലിയെ കണ്ടെത്തുന്നതിനായി പ്രദേശത്ത് അന്വേഷണം ആരംഭിച്ചതായി വനംവകുപ്പ് അറിയിച്ചു.
<BR>
TAGS : LEOPARD ATTACK | MAHARASHTRA
SUMMARY : A 40-year-old girl died after being attacked by a leopard
ന്യൂഡൽഹി: ഇന്ത്യയുടെ ഇതിഹാസ ഹോക്കി താരം ഡോ. വെസ് പേസ് അന്തരിച്ചു. 80 വയസ്സായിരുന്നു. 1972 മ്യൂണിച്ച് ഒളിംപിക്‌സ് ഹോക്കിയില്‍…
ആലപ്പുഴ: ആലപ്പുഴയിൽ മകൻ അച്ഛനേയും അമ്മയേയും കുത്തിക്കൊന്നു. ആലപ്പുഴ കൊമ്മാടിയിലാണ് സംഭവം. തങ്കരാജ് ആഗ്രസ് എന്നിവരാണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച രാത്രി…
കൊച്ചി: മലയാള സിനിമാ നിര്‍മാതാക്കളുടെ സംഘടനയായ കേരളാ ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഭാരവാഹി തിരഞ്ഞെടുപ്പില്‍ ലിസ്റ്റിന്‍ സ്റ്റീഫനും ബി. രാകേഷിനും…
ശ്രീനഗര്‍: ജമ്മു കശ്മീരിലെ മേഘവിസ്‌ഫോടനത്തിലും മിന്നൽ പ്രളയത്തിലും മരണസംഖ്യ ഉയരുന്നു. കിഷ്ത്വാറിലെ ദുരന്തത്തിൽ 40 പേർ മരിച്ചെന്നാണ് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട്…
ബെംഗളൂരു: 79-ാമത് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ബെംഗളൂരുവിലെ രാജ്ഭവൻ സന്ദര്‍ശിക്കാന്‍ പൊതുജനങ്ങൾക്ക് അവസരമൊരുക്കുന്നു. ഓഗസ്റ്റ് 16 മുതൽ 18 വരെ വൈകുന്നേരം 4…
ന്യൂഡൽഹി: രാജ്യത്തിന്റെ 79ാമത് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചുള്ള രാഷ്ട്രപതിയുടെ സൈനിക മെഡലുകള്‍ പ്രഖ്യാപിച്ചു. 127 സൈനികരാണ് ഇത്തവണ രാജ്യത്തിന്റെ ആദരം ഏറ്റുവാങ്ങുന്നത്. ഓപ്പറേഷൻ…