ബെംഗളൂരു: ബെംഗളൂരുവിൽ പുള്ളിപ്പുലിയുടെ ആക്രമണത്തിൽ അമ്പതുകാരി മരിച്ചു. ഞായറാഴ്ച വൈകീട്ട് നെലമംഗല ഗൊല്ലറഹട്ടിയിലെ കമ്പളുവിലാണ് സംഭവം. കരിയമ്മയാണ് മരിച്ചത്. വീടിനടുത്തുള്ള കൃഷിയിടത്തിൽ പുല്ല് വെട്ടാൻ പോയപ്പോഴായിരുന്നു ഇവരെ പുലി ആക്രമിച്ചത്. പുള്ളിപ്പുലികൾ പതിവായി കാണപ്പെടുന്ന വനത്തോട് ചേർന്നാണ് ഇവരുടെ കൃഷിയിടം.
കഴിഞ്ഞ ദിവസങ്ങളിൽ ഈ പ്രദേശത്ത് പുള്ളിപ്പുലിയുടെ സാന്നിധ്യം വനം വകുപ്പ് സ്ഥിരീകരിച്ചിരുന്നു. ഇക്കാരണത്താൽ ഗ്രാമവാസികൾക്ക് പ്രദേശത്തേക്ക് പോകരുതെന്ന് വനം വകുപ്പ് മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ ഇത് അവഗണിച്ച് പുല്ല് വേട്ടനായി കരിയമ്മ കൃഷിയിടത്തേക്ക് പോകുകയായിരുന്നു. വൈകുന്നേരമായിട്ടും തിരികെ വരാത്തതിനെ തുടർന്ന് വീട്ടുകാർ തിരച്ചിൽ നടത്തിയപ്പോൾ പാതി ഭക്ഷിച്ച നിലയിൽ കരിയമ്മയുടെ മൃതദേഹം കൃഷിയിടത്തിൽ കണ്ടെത്തി.
ഉടൻ പോലീസിനെയും വനംവകുപ്പ് ഉദ്യോഗസ്ഥരെയും വീട്ടുകാർ വിവരമറിയിച്ചു. കരിയമ്മയെ പുള്ളിപ്പുലി ആക്രമിച്ച് കൊലപ്പെടുത്തിയതാണെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. പുലിയെ പിടികൂടാൻ വനം വകുപ്പ് കൂടുകൾ സ്ഥാപിച്ചിട്ടുണ്ട്.
TAGS: BENGALURU | LEOPARD ATTACK
SUMMARY: Woman mauled to death by leopard near Bengaluru
പാലക്കാട്: വാളയാറിലെ ആള്‍കൂട്ടക്കൊലപാതകത്തിന്റെ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം ആണ് അന്വേഷിക്കുക.…
കോഴിക്കോട്: ആറു വയസ്സുകാരനായ മകനെ അമ്മ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കോഴിക്കോട് കാക്കൂര്‍ രാമല്ലൂര്‍…
തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തില്‍ മെറ്റാ ഗ്ലാസ് ധരിച്ച് കയറിയ ആളെ കസ്റ്റഡിയിലെടുത്ത് പോലീസ്. ശ്രീലങ്കൻ സ്വദേശിയാണ് പിടിയിലായത്. മെറ്റാ ഗ്ലാസ്…
തിരുവനന്തപുരം: അവധിക്കാലത്ത് ക്ലാസുകള്‍ നടത്താൻ അനുവദിക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. അവധിക്കാലത്ത് ആരെയും ക്ലാസുകള്‍ നടത്താൻ അനുവദിക്കില്ലെന്നും ഇതുസംബന്ധിച്ച്…
ബെംഗളൂരു: ക്രിസ്മസ്സിനെ വരവേറ്റുകൊണ്ട് കേരളസമാജം ബെംഗളൂരു നോർത്ത് വെസ്റ്റിൻ്റെ കരോൾ ഗായക സംഘം ഭവനങ്ങൾ സന്ദർശിച്ച് കരോൾ ഗാനങ്ങൾ ആലപിക്കുകയും…
വയനാട്: പുല്‍പ്പള്ളി വണ്ടിക്കടവില്‍ കടുവാക്രമണത്തില്‍ മരിച്ച കൂമൻ മാരൻ്റെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് വയനാട് വന്യജീവി…