അങ്കോല: ഷിരൂരില്‍ മണ്ണിന് അടിയില്‍പ്പെട്ട അര്‍ജുനുവേണ്ടി നടത്തുന്ന തിരച്ചില്‍ താത്കാലികമായി അവസാനിപ്പിച്ച് മുങ്ങല്‍ വിദഗ്ധനായ മത്സ്യത്തൊഴിലാളി ഈശ്വര്‍ മാല്‍പെ. പുഴയിൽ കുത്തൊഴുക്ക് ശക്തമായ സാഹചര്യത്തിലാണ് തീരുമാനം. പുഴ ശാന്തമായാൽ വീണ്ടും ദൗത്യം ആരംഭിക്കും. തിരച്ചിലിലെ പ്രതിസന്ധിയെക്കുറിച്ച് ഈശ്വർ മാൽപെ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ദൗത്യം താത്കാലികമായി അവസാനിപ്പിക്കാനുള്ള മാൽപെ സംഘത്തിന്റെ തീരുമാനം. ഇന്നും 3 തവണ പരിശോധന നടത്തിയെന്നും പുഴയിൽ തെളിച്ചം വരാതെ പരിശോധന പ്രയാസകരമാണെന്നും ഈശ്വർ മാൽപെ പറഞ്ഞു.
ഇന്നത്തെ പരിശോധന അവസാനിപ്പിച്ചെന്ന് കാർവാർ എംഎൽ സതീഷ് കൃഷ്ണ സെയിൽ അറിയിച്ചു. സാധ്യമായതെല്ലാം ചെയ്തു. പുഴയിൽ സീറോ വിസിബിലിറ്റിയാണ്. ഇത് തിരച്ചിൽ ദുഷ്കരമാക്കുന്നു. തിരച്ചിലിൽ ഒന്നും കണ്ടെത്താനായില്ല. മരത്തടികളും കമ്പികളുമാണ് നദിക്ക് അടിയിലുള്ളത്. പുഴയിൽ അടിയൊഴുക്ക് ശക്തമാണ്. 21 ദിവസം മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പുഴശാന്തമായാൽ മാൽപെയും സംഘവും വീണ്ടും രക്ഷാ ദൗത്യം നടത്തുമെന്നും സതീഷ് കൃഷ്ണ സെയിൽ പറഞ്ഞു. ഇന്ന് വൈകുന്നേരം ഉന്നതതല യോഗം ചേർന്ന് ബാക്കി നടപടികൾ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
<BR>
TAGS : ARJUN RESCUE | SHIROOR LANDSLIDE
SUMMARY : The search in the river is extremely difficult; Ishwar Malpe ended the rescue mission temporarily
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് സ്വർണവില ഉയർന്നു. ഇന്ന് പവന് 120 രൂപ വർധിച്ചു. ഇന്ന് ഒരു പവൻ 22 കാരറ്റ്…
കോഴിക്കോട്: രക്താർബുദ ചികിത്സയിൽ വിപ്ലവകരമായ മുന്നേറ്റം കുറിച്ച് മേയ്ത്ര ഹോസ്പിറ്റൽ. 25 വയസുകാരനായ രക്താർബുദ രോഗിക്ക് കാർ-ടി സെൽ തെറാപ്പി…
ബെംഗളൂരു: കേരള എഞ്ചിനിയേഴ്‌സ് അസോസിയേഷൻ (കെഇഎ) വാർഷികം നവംബർ 9 ന് രാവിലെ 9 മുതൽ നിംഹാൻസ് കൺവെൻഷൻ സെന്ററിൽ…
തിരുവനന്തപുരം: വർക്കലയില്‍ ട്രെയിനില്‍ നിന്നും പെണ്‍കുട്ടിയെ ട്രാക്കിലേക്ക് തള്ളിയിട്ട സംഭവത്തില്‍ കുറ്റം സമ്മതിച്ച് പ്രതി സുരേഷ് കുമാർ. ട്രെയിനിൻ്റെ വാതില്‍…
ന്യൂഡൽഹി: റിലയൻസ് ഗ്രൂപ്പ് ചെയർമാൻ അനില്‍ അംബാനിയുടെ കമ്പനികള്‍ക്കെതിരായ 3,000 കോടി രൂപയുടെ ബാങ്ക് വായ്പ തട്ടിപ്പില്‍ ഗ്രൂപ്പിന്റെ വസ്തുവകകള്‍…
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോര്‍ഡ് മുൻ പ്രസിഡന്റ് എൻ വാസുവിനെ ചോദ്യം ചെയ്ത് എസ്ഐടി. എസ്.പി.…