Categories: KARNATAKATOP NEWS

പുഴയിൽ കുളിക്കാനിറങ്ങിയ മൂന്ന് നഴ്സിംഗ് കോളേജ് വിദ്യാർഥികൾ മുങ്ങിമരിച്ചു

ബെംഗളൂരു: പുഴയിൽ കുളിക്കാനിറങ്ങിയ മൂന്ന് നഴ്സിംഗ് കോളേജ് വിദ്യാർഥികൾ മുങ്ങിമരിച്ചു. മൂഡ്ബിദ്രി താലൂക്ക് യെടപ്പടവ് സ്വദേശി ലോറൻസ് (20) ആണ് കൊല്ലപ്പെട്ടത്. ബെൽത്തങ്ങാടി താലൂക്ക് പാറേങ്കി സ്വദേശി സൂരജ് (19), ബണ്ട്വാൾ താലൂക്ക് വോഗ സ്വദേശി ജെയ്‌സൺ (19) എന്നിവരാണ് മരിച്ചത്. മംഗളൂരുവിലെ സ്വകാര്യ കോളേജിലെ നഴ്‌സിംഗ് വിദ്യാർഥികളാണ് മൂവരും.

ബുധനാഴ്ച വൈകീട്ട് വേണൂരിലെ സമീപത്തെ പുഴയിൽ കുളിക്കാനിറങ്ങിയതായിരുന്നു മൂവരും. സുഹൃത്തിന്റെ വീട്ടിൽ പോയതായിരുന്നു മൂവരും. ഉച്ചഭക്ഷണത്തിന് ശേഷം പുഴയിൽ നീന്താൻ പോയ ഇവരെ ശക്തമായ ഒഴുക്കിൽ പെട്ട് കാണാതാകുകയായിരുന്നു. പിന്നീട് നടന്ന തിരച്ചിലിൽ ഇവരുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ വേണൂർ പോലീസ് കേസെടുത്തു.

TAGS: KARNATAKA | DEATH
SUMMARY: Three youths drown in river while bathing

Savre Digital

Recent Posts

കോഴിക്കോട്ടെ വയോധികരായ സഹോദരിമാരുടെ മരണം കൊലപാതകം; പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്

കോഴിക്കോട്: വയോധികരായ സഹോദരിമാരെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വഴിത്തിരിവ്. ഇവരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തി.…

5 hours ago

അമ്പൂരിയില്‍ മയക്കുവെടി വച്ച് പിടികൂടിയ പുലി ചത്തു

തിരുവനന്തപുരം: അമ്പൂരിയില്‍നിന്നു മയക്കുവെടി വച്ച് പിടികൂടിയ പുലി ചത്തു. ഇന്നലെ നെയ്യാറിലെ പരിചരണ കേന്ദ്രത്തിലേക്കാണു പുലിയെ മാറ്റിയത്. പുലിയെ നിരീക്ഷിക്കാനായി…

6 hours ago

വോട്ടർ പട്ടികയിലെ ക്രമക്കേട് പരിശോധിക്കണം; തിരഞ്ഞെടുപ്പ് കമ്മിഷന് അപ്പീൽ നൽകി കർണാടക കോണ്‍ഗ്രസ്

ബെംഗളൂരു: കർണാടകയില്‍ വോട്ടർ പട്ടികയിലെ ക്രമക്കേട് ആരോപണങ്ങള്‍ സംബന്ധിച്ച് അന്വേഷിക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷന് അപ്പീൽ നൽകി കർണാടക ഉപമുഖ്യമന്ത്രി ഡി കെ…

6 hours ago

ലോകത്തെ ഏറ്റവും വലിയ ആഢംബരക്കപ്പലിന്റെ വാട്ടർ സ്ലൈഡ് തകർന്നു, ഒരാൾക്ക് പരുക്ക്

വാഷിങ്ടണ്‍: ലോകത്തെ ഏറ്റവുംവലിയ ആഡംബരക്കപ്പലായ 'ഐക്കണ്‍ ഓഫ് ദ സീസി'ലെ വാട്ടർ സ്ലൈഡ് തകർന്ന് ഒരാൾക്ക് പരുക്കേറ്റു. കപ്പലിലെ വിനോദങ്ങളുടെ…

7 hours ago

കര്‍ണാടക സംസ്ഥാന യുവജനോത്സവത്തിന് വർണ്ണാഭ തുടക്കം

ബെംഗളൂരു: ബാംഗ്ലൂര്‍ കേരളസമാജത്തിന്റെ ആഭിമുഖ്യത്തില്‍ കര്‍ണാടകയിലെ യുവാക്കള്‍ക്കായി സംഘടിപ്പിക്കുന്ന യുവജനോത്സവത്തിന് ഇന്ദിരാനഗര്‍ കൈരളീ നികേതന്‍ എഡൃൂക്കേഷന്‍ ട്രസ്റ്റ് ക്യാമ്പസില്‍ തുടക്കമായി.…

7 hours ago

കായിക മത്സരങ്ങൾ മാറ്റിവച്ചു

ബെംഗളൂരു: കേരളസമാജം ദൂരവാണിനഗർ ഞായറാഴ്ച (10-08-2025) നടത്താൻ നിശ്ചയിച്ചിരുന്ന കായിക മത്സരങ്ങൾ പ്രതികൂല കാലാവസ്ഥ കാരണം മാറ്റിവച്ചു. മത്സരങ്ങള്‍ സെപ്തമ്പര്‍…

7 hours ago