കാലടി: പെരിയാറിൽ കുളിക്കാനിറങ്ങിയ യുവാവ് ഒഴുക്കിൽപ്പെട്ട് മരിച്ചു. വെള്ളാരപ്പിള്ളി സ്വദേശി മേച്ചേരി വീട്ടിൽ ബേബിയുടെ മകൻ ഫെസ്റ്റിൻ (21) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് 3.30 ഓടെ വെള്ളാരപ്പിള്ളി ആറാട്ട് കടവിലായിരുന്നു അപകടം.
കൂട്ടുകാരായ നാല് പേർ ചേർന്നാണ് കുളിക്കാൻ പുഴയിൽ ഇറങ്ങിയിരുന്നു. ഒഴുക്കിൽപ്പെട്ട മറ്റ് മൂന്നുപേരേയും നാട്ടുകാർ ചേർന്ന് രക്ഷപ്പെടുത്തി. എന്നാൽ ഫെസ്റ്റിനെ രക്ഷപ്പെടുത്താനായില്ല.
ബെംഗളൂരുവില്‍ നഴ്സിംഗ് വിദ്യാർഥിയാണ്. സംസ്കാരം നാളെ വൈകിട്ട് നാലിന് വെള്ളാരപ്പിള്ളി സെൻ്റ് ജോസഫ് പള്ളി സെമിത്തേരിയിൽ നടക്കും. അമ്മ: മിനി. സഹോദരൻ: ഫെബിൻ.
<BR>
TAGS : DROWNED TO DEATH
SUMMARY : A young man drowned while bathing in the river.
ഗാങ്ടോക്ക്: നദിയില്‍ റാഫ്റ്റ് പരിശീലനത്തിനിടെ അപകടത്തില്‍പ്പെട്ട് സൈനികന് ദാരുണാന്ത്യം. തിങ്കളാഴ്ച സിക്കിമിലെ പാക്ക്യോങ് ജില്ലയില്‍ ടീസ്റ്റ നദിയില്‍ നടന്ന പരിശീലനത്തിനിടെയാണ്…
കൊച്ചി: വി.കെ. മിനി മോളും ഷൈനി മാത്യുവും കൊച്ചി മേയർ സ്ഥാനം പങ്കിടും. കെപിസിസി ജനറല്‍ സെക്രട്ടറി ദീപ്തി മേരി…
തിരുവനന്തപുരം: കേരളത്തിലെ എസ്‌ഐആറിന്റെ കരട് വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു. 2,54,42,352 പേർ ഫോം പൂരിപ്പിച്ച് നല്‍കി. 24.08 ലക്ഷം പേരാണ് കരട്…
തിരുവനന്തപുരം: തടവുകാരനില്‍ നിന്നും കൈക്കൂലി വാങ്ങിയ കേസില്‍ ജയില്‍ ഡിഐജി വിനോദ് കുമാറിനെ സസ്പെൻഡ് ചെയ്തു. ഇയാള്‍ക്കെതിരെ റിപ്പോർട്ട് നല്‍കി…
കൊച്ചി: നടൻ ദിലീപിന്റെ സ്വകാര്യ വസതിയില്‍ ഡ്രോണ്‍ പറത്തി നിയമവിരുദ്ധമായി നിരീക്ഷണം നടത്തുകയും ദൃശ്യങ്ങള്‍ പകർത്തുകയും ചെയ്ത സംഭവത്തില്‍ വാർത്താ…
കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസ് ഏറ്റെടുക്കാൻ തയ്യാറാണെന്ന് സിബിഐ. ഹൈക്കോടതിയിലാണ് സിബിഐ ഇക്കാര്യം അറിയിച്ചത്. കേസിലെ സാമ്പത്തിക ഇടപാടുകള്‍ എൻഫോഴ്സ്മെന്റ്…