ബെംഗളൂരു: പുഴുങ്ങിയ കോഴിമുട്ട ഭർത്താവുമായി പങ്കുവയ്‌ക്കുന്നതുമായി ബന്ധപ്പെട്ടുള്ള തർക്കത്തെ തുടർന്ന് യുവതി ഫ്ലാറ്റിൽ നിന്നും താഴേക്ക് ചാടി ജീവനൊടുക്കി. ബെംഗളൂരു മാച്ചോഹള്ളി സ്വദേശിനി പൂജയാണ് (31) ഭർത്താവ് അനിൽകുമാറുമായുള്ള തർക്കത്തെ തുടർന്ന് ആത്മഹത്യ ചെയ്തത്.
പൂജയും അനിൽകുമാറും മാച്ചോഹള്ളിയിലെ പെയിന്റ് ഫാക്ടറിയിലാണ് ജോലി ചെയ്തിരുന്നത്. കെട്ടിടത്തിന്റെ മൂന്നാം നിലയിലാണ് ഇരുവരും താമസിച്ചിരുന്നത്. കഴിഞ്ഞ ദിവസം രാത്രിയാണ് ഇരുവരും തർക്കത്തിലേർപ്പെട്ടത്.
രാത്രി ഭക്ഷണം കഴിക്കുന്നതിനിടെ പുഴുങ്ങിയ മുട്ട പങ്കുവയ്‌ക്കുന്നതിനെച്ചൊല്ലി ഇരുവരും തമ്മിൽ തർക്കമായി. വീട്ടിലെ ഗൃഹനാഥൻ താനാണെന്നും അതിനാൽ കൂടുതൽ മുട്ട തനിക്ക് അവകാശപ്പെട്ടതാണെന്ന് അനിൽകുമാർ വാദിച്ചു. എന്നാൽ ഇത് അംഗീകരിക്കാൻ പൂജ തയ്യാറായില്ല. തുടർന്ന് അനിൽകുമാർ ഭാര്യയുടെ പാചകം മോശമാണെന്നും ഭക്ഷണത്തിന് രുചിയില്ലെന്നുമൊക്കെ പറഞ്ഞ് പൂജയെ കുറ്റപ്പെടുത്തി. ഇതിനെ തുടർന്നാണ് പൂജ ആത്മഹത്യ ചെയ്തത്.
പുലർച്ചയോടെ ഭാര്യയെ കാണാനില്ലെന്ന് മനസിലാക്കിയ അനിൽ കുമാർ നടത്തിയ തിരച്ചിലിൽ പൂജയെ ഫ്ളാറ്റിന് താഴെ വീണ് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഫാക്ടറി ഉടമയുടെ പരാതിയിൽ പോലീസ് ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി അനികുമാറിനെ അറസ്റ്റ് ചെയ്തു.
TAGS: BENGALURU UPDATES, CRIME
KEYWORDS: Wife commits suicide over argument with husband
മലപ്പുറം: മലപ്പുറത്ത് പൂജാരിയെ ക്ഷേത്രക്കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വാരണാക്കര മൂലേക്കാവ് ക്ഷേത്ര പൂജാരി എറണാകുളം പറവൂര്‍ സ്വദേശി ശരത്താണ്…
ഡല്‍ഹി: ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ മുൻ ദേവസ്വം സെക്രട്ടറി എസ് ജയശ്രീയുടെ അറസ്റ്റ് തടഞ്ഞ് സുപ്രീംകോടതി. മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് സുപ്രീംകോടതിയുടെ…
തിരുവനന്തപുരം: ഐഎഫ്‌എഫ്കെ മുന്നൊരുക്കങ്ങള്‍ക്കിടെയാണ് കുഞ്ഞുമുഹമ്മദില്‍ നിന്ന് ദുരനുഭവം ഉണ്ടായതായി ആരോപിച്ച് ചലച്ചിത്ര പ്രവര്‍ത്തക പരാതി നല്‍കിയത്. ചലച്ചിത്ര പ്രവര്‍ത്തക തന്നെ പരാതി…
കൊച്ചി: കൊച്ചിയില്‍ വലിയ അപകടം തലനാരിഴയ്ക്ക് ഒഴിവായി. നെടുമ്പാശ്ശേരിയില്‍ അടിയന്തര ലാൻഡിങ് നടത്തിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന്റെ ടയറുകള്‍…
ബെംഗളൂരു: കേരളസമാജം ബാംഗ്ലൂർ മുൻ പ്രസിഡണ്ടും വേൾഡ് മലയാളി അസോസിയേഷൻ ചെയർമാനുമായ, തദ്ദേശ തിരഞ്ഞെടുപ്പില്‍ ആലപ്പുഴ ജില്ലയിലെ ചിങ്ങേലി ഗ്രാമപഞ്ചായത്ത്…
തിരുവനന്തപുരം: കേരളത്തില്‍ സ്വര്‍ണവില ഉയരുന്നു. രാജ്യാന്തര വിപണിയില്‍ ഇന്ന് വലിയ മുന്നേറ്റമില്ല. ഗ്രാമിന് 30 രൂപ വര്‍ധിച്ച് 12,360യിലെത്തിയപ്പോള്‍ പവന്‍…