ബെംഗളൂരു: വയനാട് കേന്ദ്രീകരിച്ചുള്ള പുസ്തകവില്‍പ്പനശാലയായ പുസ്തകസദ്യയുടെ ബെംഗളൂരു ശാഖ പ്രവര്‍ത്തനമാരംഭിച്ചു. പ്രശസ്ത എഴുത്തുകാരന്‍ മുഹമ്മദ് അബ്ബാസ് ഉദ്ഘാടനം ചെയ്തു. എഴുത്തുകാരായ വിഷ്ണുമംഗലം കുമാര്‍, സ്വപ്ന ശശിധരന്‍, നിത്യലക്ഷ്മി എന്നിവരും പങ്കെടുത്തു മുഹമ്മദ് അബ്ബാസ് വായനക്കാരുമായി സംവദിച്ചു .പരിപാടിയില്‍ പങ്കെടുത്ത എല്ലാവര്‍ക്കും മുഹമ്മദ് അബ്ബാസിന്റെ ‘അബുവിന്റെ ജാലകങ്ങള്‍’ എഴുത്തുകാരന്റെ കയ്യൊപ്പോടെ സമ്മാനമായി നല്‍കി.
മലയാളത്തിലെ മികച്ച സാഹിത്യ കൃതികളടക്കം ലഭ്യമാകുന്ന പുസ്തകസദ്യ കോമേഴ്‌സ്യല്‍ സ്ട്രീറ്റിലെ ഷോപ്പ് നമ്പര്‍ 177 പ്ലാസോ മാളിലാണ് പ്രവര്‍ത്തിക്കുന്നത്. എല്ലാ പുസ്തകങ്ങള്‍ക്കും 25% കിഴിവ് നല്‍കുന്നുണ്ട്. ഓണ്‍ലൈന്‍ വഴി പുസ്തകം ഓര്‍ഡര്‍ ചെയ്യാവുന്നതാണ്, ബെംഗളൂരുവില്‍ എല്ലായിടത്തും ഡെലിവറി ഉണ്ടായിരിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9496245243
<BR>
TAGS : BOOK SHOP
SUMMARY : Bengaluru Branch of Pustakasadya started functioning.
ബെംഗളൂരു: ബെംഗളൂരുവിൽ തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ രണ്ട് കോളേജ് വിദ്യാർഥിനികൾക്ക് പരുക്ക്. കെങ്കേരിക്ക് സമീപത്തുള്ള ജ്ഞാന ഭാരതി ക്യാമ്പസിനുള്ളില്‍ ചൊവ്വാഴ്ച…
തിരുവനന്തപുരം: സൗത്ത് സെൻട്രൽ റെയിൽവേയ്ക്ക് കീഴിലെ പാതകളില്‍ ട്രാക്ക് നിർമാണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ കേരളത്തിലൂടെ സര്‍വീസ് നടത്തുന്ന ആറ് ട്രെയിനുകൾ…
ഡല്‍ഹി: ആധാര്‍ കാര്‍ഡ് പൗരത്വത്തിൻ്റെ നിർണായക തെളിവായി കണക്കാക്കാനാവില്ലെന്ന് സുപ്രീം കോടതി. തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ വാദം ശരിവെച്ചുകൊണ്ടാണ് സുപ്രീം കോടതിയുടെ…
തിരുവനന്തപുരം: സ്‌കൂളുകളിലെ ആഘോഷ ദിനങ്ങളില്‍ കുഞ്ഞുങ്ങള്‍ക്ക് യൂണിഫോം നിർബന്ധമാക്കില്ലെന്ന് പ്രഖ്യാപിച്ച് മന്ത്രി വി ശിവൻകുട്ടി. ആഘോഷവേളകളില്‍ കുഞ്ഞുങ്ങള്‍ വർണ പൂമ്പാറ്റകളായി…
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണ നടപടികള്‍ നീളുന്നതില്‍ റിപ്പോർട്ട് തേടി ഹൈക്കോടതി. ജില്ലാ ജുഡീഷ്യറിയുടെ ചുമതലയുള്ള രജിസ്ട്രാർ ആണ്…
കോഴിക്കോട്: കണ്ണൂർ തലശേരിയിലെ പുഴയില്‍ കണ്ടെത്തിയ അജ്ഞാത മൃതദേഹം കോഴിക്കോട് തടമ്പാട്ടു താഴത്ത് വൃദ്ധ സഹോദരിമാരെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ…