പുസ്തക പ്രകാശനം, സാംസ്‌കാരിക സമ്മേളനം, പുസ്തകചന്ത 25ന്

ബെംഗളൂരു; ബെംഗളൂരു മലയാളി എഴുത്തുകാരുടെ പുസ്തക പ്രകാശനം, പുസ്തകചന്ത. സാംസ്‌കാരിക സമ്മേളനം എന്നിവ ഓഗസ്റ്റ് 25ന് കേരള സമാജം ദൂരവാണിനഗറിന്റെ വിജിനപുരയിലുള്ള ജൂബിലീ സ്‌കൂളില്‍ രാവിലെ 9.30 മുതല്‍ നടക്കും. കേരളസമാജം മുന്‍ പ്രസിഡന്റ് എം.എസ് ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്യും. കേരളസമാജം പ്രസിഡന്റ് മുരളീധരന്‍ നായര്‍ അധ്യക്ഷത വഹിക്കും. ബെംഗളൂരുവിലെ 65 മലയാളികളായ എഴുത്തുകാരും സാംസ്‌കാരിക പ്രവര്‍ത്തകരും സമ്മേളനത്തില്‍ പങ്കെടുക്കും. എഴുത്തുകാരെ ചടങ്ങില്‍ ആദരിക്കും.

ബ്രിജി.കെ.ടി, ഇന്ദിരാ ബാലന്‍, രമാ പ്രസന്ന പിഷാരടി, ഷൈനി അജിത്, സിന.കെ.എസ്, മാസ്റ്റര്‍ ഓസ്റ്റിന്‍, എസ്.കെ.നായര്‍ എന്നിവരുടെ എട്ടു പുസ്തകങ്ങളാണ് പ്രകാശനം ചെയ്യുന്നത്. പ്രകാശനം ചെയ്ത പുസ്തകങ്ങളുടെ എഴുത്തുകാരെ പീറ്റര്‍ ജോര്‍ജ് അനുമോദിക്കും.

പ്രശസ്ത സാഹിത്യകാരന്‍മാരായ ആലങ്കോട് ലീലാകൃഷ്ണന്‍, യു.കെ.കുമാരന്‍, സുകുമാരന്‍ പെരിയച്ചുര്‍, എന്നിവരും കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാക്കളായ സുധാകരന്‍ രാമന്തളി, കെ.കെ ഗംഗാധരന്‍, കെ. ആര്‍. കിഷോര്‍, വിഷ്ണുമംഗലം കുമാര്‍, പി.ദിവാകരന്‍ തുടങ്ങിയവര്‍ സംസാരിക്കും.

എഴുത്തുകാരനും കേരള സമാജം മുന്‍ പ്രസിഡന്റുമായ എസ് കെ. നായര്‍ ചെയര്‍മാനും എഴുത്തുകാരിയും സാഹിത്യ നിരൂപകയുമായ ഷൈനി അജിത് കണ്‍വീനറുമായുള്ള സംഘാടക സമിതിയാണ് സാംസ്‌കാരിക സമ്മേളനത്തിന് നേതൃത്വം നല്‍കുന്നത്.
<BR>
TAGS : ART AND CULTURE | LITERATURE
SUMMARY : Book Release, Cultural Conference, Book Market on 25th

Savre Digital

Recent Posts

ഓൺസ്റ്റേജ് ജാലഹള്ളി ക്രിസ്മസ് ആഘോഷം

ബെംഗളൂരു: കലാ സാംസ്‌കാരിക സംഘടനയായ ഓൺസ്റ്റേജ് ജാലഹള്ളിയുടെ നേതൃത്വത്തിൽ ക്രിസ്മസ് കരോൾ ആഘോഷിച്ചു. ദാസറഹള്ളി സെന്റ് ജോസഫ് ആന്റ് ക്ലാരെറ്റ്…

21 minutes ago

കണ്ണൂർ സ്വദേശി ആന്ധ്രയിൽ അന്തരിച്ചു

ബെംഗളൂരു: കണ്ണൂർ മാനന്തേരി കരിന്തിരിമൊട്ട അഴീക്കോടൻ വീട്ടിൽ സലീം എ കെ (48) (സലു) ആന്ധ്രയിൽ അന്തരിച്ചു. പിതാവ്: കുഞ്ഞമ്മദ് പി…

54 minutes ago

രഹസ്യഡേറ്റകൾ വിദേശത്തെ അനധികൃത സ്ഥാപനങ്ങൾക്ക് ചോർത്തിയ കേസ്; ഒരാള്‍ കൂടി അറസ്റ്റില്‍

ബെംഗളൂരു: മാൽപേയിലെ ഉഡുപ്പി കൊച്ചിൻ ഷിപ്പ്‌യാർഡിൽ സുരക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട കേസില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. ഗുജറാത്ത് സ്വദേശി 34-കാരനായ…

1 hour ago

സുരേഷ് ഗോപി വ്യാജ വോട്ട് ചേര്‍ത്തെന്ന പരാതി; ബിഎല്‍ഒയ്ക്ക് ജനുവരി 20ന് ഹാജരാകാൻ നോട്ടീസ്

തൃശൂർ: കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ സുരേഷ് ഗോപി വ്യാജ വോട്ട് ചേർത്തെന്ന പരാതിയില്‍ ബിഎല്‍ഒയ്ക്ക് നോട്ടീസ് അയച്ച്‌ കോടതി. ജനുവരി…

2 hours ago

അതിജീവിതയെ അപകീര്‍ത്തിപ്പെടുത്തുന്ന വീഡിയോ പ്രചരിപ്പിച്ചു; മൂന്ന് പേര്‍ പിടിയില്‍

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അതിജീവിതയെ ആക്ഷേപിച്ചും പേര് വെളിപ്പെടുത്തിയും പ്രതിയായ മാർട്ടിൻ പുറത്തുവിട്ട വിഡിയോ പ്രചരിപ്പിച്ച മൂന്നുപേർ അറസ്റ്റില്‍.…

2 hours ago

മുംബൈയിലേക്ക് പറന്ന എയര്‍ ഇന്ത്യ വിമാനത്തിന് ഡല്‍ഹിയില്‍ അടിയന്തര ലാൻഡിങ്

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നിന്ന് മുംബൈയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനത്തിന് അടിയന്തര ലാന്‍ഡിങ്. സാങ്കേതിക തകരാറിനെത്തുടര്‍ന്നാണ് വിമാനം തിരിച്ചിറക്കിയത്. വിമാനം പറന്നുയര്‍ന്ന…

3 hours ago