കൊല്ലം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഈ വർഷത്തെ പൂജാ ബമ്പർ അടിച്ചത് കരുനാഗപ്പള്ളി സ്വദേശി ദിനേശ് കുമാറിന്. കൊല്ലത്തെ ജയകുമാർ ലോട്ടറീസില്‍ നിന്ന് ദിനേശ് കുമാർ എടുത്ത പത്ത് ടിക്കറ്റുകളിലൊന്നിനാണ് ഒന്നാം സമ്മാനമായ 12 കോടി. JC 325526 എന്ന ടിക്കറ്റിനായിരുന്നു ഒന്നാം സമ്മാനം.
ഒന്നാം സമ്മാനം തനിക്കാണെന്ന് ഇന്നലെ തന്നെ അറിഞ്ഞിരുന്നുവെന്ന് ദിനേശ് കുമാർ മാധ്യമങ്ങളോട് പ്രതികരിച്ചു. ഇന്ന് സുഹൃത്തിന്റെ വിവാഹത്തില്‍ പങ്കെടുത്തതിന് ശേഷമാണ് ദിനേശ് ഇന്ന് ലോട്ടറി ഏജൻസിയിലേക്കെത്തിയത്. ബമ്പർ സ്ഥിരമായി എടുക്കുന്നയാളാണ് താനെന്ന് ദിനേശ് പറഞ്ഞു. ഫാം നടത്തുകയാണ് ദിനേശ് കുമാർ. ഭാര്യ രശ്മി, മകൻ ധീരജ്, മകള്‍ ധീരജ എന്നിവർക്കൊപ്പമാണ് ദിനേശ് കുമാർ ലോട്ടറി ഏജൻസിയിലെത്തിയത്.
മാലയിട്ട് ബൊക്ക നല്‍കി പൊന്നാടയണിയിച്ചാണ് ദിനേശിനെ ലോട്ടറി സെന്ററിലുള്ളവര്‍ സ്വീകരിച്ചത്. തലപ്പാവും അദ്ദേഹത്തെ അണിയിച്ചു. 39 ലക്ഷം പൂജാ ബമ്പര്‍ ലോട്ടറി ടിക്കറ്റുകളാണ് ഇത്തവണ വിറ്റഴിച്ചത്. ബമ്പർ സമ്മാനത്തിന് പുറമേ അഞ്ച് പേര്‍ക്ക് ഒരു കോടിവീതമാണ് രണ്ടാം സമ്മാനം. ഓരോ പരമ്പരകള്‍ക്കും രണ്ട് വീതം 10 ലക്ഷംരൂപയാണ് മൂന്നാം സമ്മാനം.
TAGS : LATEST NEWS
SUMMARY : Pooja Bamber has found the lucky winner of the first prize
ആലപ്പുഴ: ആലപ്പുഴയില്‍ പ്രസവത്തിനിടെ ഇരുപത്തിരണ്ടുകാരി മരിച്ചു. കരുനാഗപ്പള്ളി തേവലക്കര സ്വദേശി ജാരിയത്ത് (22) ആണ് മരിച്ചത്. അനസ്തേഷ്യ നല്‍കിയതിലെ പിഴവാണ്…
തിരുവനന്തപുരം: തിരുവനന്തപുരത്ത് അടിയന്തര ലാന്‍ഡിങ് നടത്തി സൗദി എയര്‍ലൈന്‍സ്. യാത്രക്കാരന് ദേഹാസ്വാസ്ഥ്യമുണ്ടായതിനെ തുടര്‍ന്നാണ് നടപടി. ജക്കാര്‍ത്തയില്‍ നിന്നും മദീനയിലേക്ക് പുറപ്പെട്ട…
ചെന്നൈ: ചെന്നൈയില്‍ വീടിനുള്ളില്‍ നാടൻബോംബ് പൊട്ടി നാല് മരണം. ആവഡിയില്‍ ഇന്ന് വൈകീട്ട് നാല് മണിയ്ക്കാണ് സംഭവം നടന്നത്. അപകടത്തില്‍…
തിരുവനന്തപുരം: നെയ്യാറ്റിൻകരയില്‍ വീട്ടമ്മ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഡിസിസി ജനറല്‍ സെക്രട്ടറിയും നെയ്യാറ്റിന്‍കര നഗരസഭാ കൗണ്‍സിലറുമായ ജോസ് ഫ്രാങ്ക്ളിനെ പാർട്ടിയില്‍…
ഇടുക്കി: തൊടുപുഴയ്ക്ക് സമീപം കാര്‍ താഴ്ച്ചയിലേക്ക് മറിഞ്ഞ് രണ്ട് പേര്‍ മരിച്ചു. ആമിന ബീവി, കൊച്ചുമകള്‍ മിഷേല്‍ മറിയം എന്നിവരാണ്…
കൊച്ചി: പെണ്‍കുട്ടി ഉണ്ടായത് ഭാര്യയുടെ പ്രശ്‌നംകൊണ്ടാണെന്ന് കുറ്റപ്പെടുത്തി ഭാര്യയെ ക്രൂരമായി മര്‍ദിച്ച് ഭര്‍ത്താവ്. കൊച്ചി അങ്കമാലിയിലാണ് ക്രൂരമായ സംഭവം നടന്നത്.…