മണ്ണാര്‍ക്കാട്: പൂട്ടിക്കിടന്ന വീട് കുത്തിത്തുറന്ന് 18 പവന്‍ മോഷ്ടിച്ചു. മണ്ണാര്‍ക്കാട് വടക്കുമണ്ണം ശിവന്‍കുന്ന് ശിവക്ഷേത്രത്തിന് മുന്‍വശത്തെ റിട്ട. അധ്യാപകരായ ശ്രീനിലയത്തില്‍ ശീധരന്റെയും ശ്രീദേവിയുടെയും വീട്ടിലാണ് മോഷണം നടന്നത്. വീടിന്റെ മുന്‍ വാതില്‍ കുത്തിപ്പൊളിച്ച് 18 പവനും 10,000 രൂപയുമാണ് മോഷ്ടിച്ചത്.
അലമാരയില്‍ സൂക്ഷിച്ചിരുന്നതായിരുന്നു സ്വര്‍ണാഭരണങ്ങളും പണവും. ഇന്നലെ രാത്രിയായിരുന്നു മോഷണം. വീട്ടുകാര്‍ കഴിഞ്ഞ ഞായറാഴ്ച ബെംഗളൂരുവിലെ മകന്റെ വീട്ടിലേക്ക് പോയിരുന്നു. ശനിയാഴ്ച രാവിലെ ജോലിക്കാരി എത്തിയപ്പോഴാണ് മുന്‍വശത്തെ വാതിലിന്റെ താഴ് തകര്‍ത്തനിലയില്‍ കണ്ടത്. അടുക്കളവാതിലും തുറന്നിട്ട നിലയിലായിരുന്നു.
ഉടന്‍ അയല്‍വാസികളെ വിവരം അറിയിച്ചു. തുടര്‍ന്ന് മണ്ണാര്‍ക്കാട് പോലീസിന് വിവരം നല്‍കി. പോലീസെത്തി നടത്തിയ പരിശോധനയില്‍ കവര്‍ച്ച നടന്നതായി വ്യക്തമായി. വീട്ടുകാര്‍ സ്ഥലത്തെത്തിയശേഷമേ നഷ്ടപ്പെട്ടതിന്റെ പൂര്‍ണമായ വിവരങ്ങള്‍ ലഭ്യമാകൂ.
TAGS : ROBBERY
SUMMARY : Theft at locked house; 18 pieces of jewellery and Rs 10,000 lost
ബെംഗളൂരു: ലോക്സഭാ തിരഞ്ഞെടുപ്പിൽ ബെംഗളൂരു സെൻട്രൽ മണ്ഡലത്തിലെ മഹാദേവപുരയിൽ ക്രമക്കേട് നടന്നെന്ന തെളിവുകൾ പുറത്തുവിട്ടതിനു പിന്നാലെ ലോക്സഭയിലെ പ്രതിപക്ഷനേതാവ് രാഹുൽഗാന്ധി…
ഭുവനേശ്വർ: ചത്തീസ്ഗഡിനു പുറമെ ഒഡിഷയിലും മതപരിവർത്തനം ആരോപിച്ച് മലയാളി വൈദികർക്കു നേരെ ആക്രമണം. ഒഡിഷയിലെ ജലേശ്വറിൽ 2 മലയാളി വൈദികരെയും…
ജയ്പുർ: ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് ടീം വിടാൻ സഞ്ജു സാംസൺ തയാറെടുക്കുന്നതായി റിപ്പോർട്ട്. ടീമിൽ തുടരാൻ ആഗ്രഹിക്കുന്നില്ലെന്ന് മാനേജ്മെന്റിനെ സഞ്ജു…
മൈസൂരു: ചാമുണ്ഡിഹിൽസ് വ്യു പോയിന്റിൽ കർണാടക ആർടിസി ബസ് മറിഞ്ഞ് അപകടം. യാത്രക്കാരുമായി ചാമുണ്ഡി ഹിൽസിലേക്കു പോകുകയായിരുന്ന ബസ് ഇന്നാണ്…
ബെംഗളൂരു: തിരഞ്ഞെടുപ്പ് ക്രമക്കേടുമായി ബന്ധപ്പെട്ട് ഫ്രീഡം പാർക്കിൽ ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി നയിക്കുന്ന പ്രതിഷേധ റാലി നടക്കുന്നതിനാൽ നഗരത്തിൽ…
തൃശ്ശൂരിൽ ഗ്യാസ് അടുപ്പിൽ നിന്നും തീ പടർന്ന് 2 പേർക്ക് പൊള്ളലേറ്റു. പഴയന്നൂർ മേപ്പാടത്തു പറമ്പ് തെഞ്ചീരി അരുൺ കുമാറിൻ്റെ…