ബെംഗളൂരു: പൂനെ – ഹുബ്ബള്ളി – ബെളഗാവി വന്ദേ ഭാരത് ട്രെയിൻ സെപ്റ്റംബർ 15ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്യുമെന്ന് എംപി ജഗദീഷ് ഷെട്ടാർ പറഞ്ഞു. പൂനെ – ബെളഗാവി റൂട്ടിൽ വന്ദേ ഭാരത് ട്രെയിൻ ആരംഭിക്കണമെന്നും ബെംഗളൂരു-ധാർവാഡ് വന്ദേ ഭാരത് ബെളഗാവി വരെ നീട്ടണമെന്നും ജൂലൈയിൽ ഷെട്ടാർ കേന്ദ്ര റെയിൽവേ അശ്വിനി വൈഷ്ണവിന് നിവേദനം സമർപ്പിച്ചിരുന്നു.
ഇതിന്റെ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം. പൂനെ – ബെളഗാവി വന്ദേ ഭാരത് ഫ്ലാഗ് ഓഫ് ചെയ്ത ശേഷം ബെംഗളൂരു-ധാർവാഡ് വന്ദേ ഭാരത് ബെളഗാവി വരെ നീട്ടുന്നത് സംബന്ധിച്ച് ഉടൻ തീരുമാനമുണ്ടാകുമെന്ന് ഷെട്ടാർ പറഞ്ഞു.
ഇതിന് പുറമെ ബെളഗാവിക്കും ധാർവാഡിനും ഇടയിൽ നേരിട്ട് റെയിൽവേ ലൈൻ സ്ഥാപിക്കാനും പദ്ധതിയുണ്ട്. അതുവരെ നിലവിലുള്ള റൂട്ടിൽ ട്രെയിൻ ഓടിക്കാനാണ് തീരുമാനം. ബെളഗാവി-ധാർവാഡ് റെയിൽവേ ലൈനിനായുള്ള സ്ഥലമേറ്റെടുപ്പ് ഏതാനും മാസങ്ങൾക്കുള്ളിൽ പൂർത്തിയാകുമെന്നും ഷെട്ടാർ കൂട്ടിച്ചേർത്തു.
TAGS: KARNATAKA | VANDE BHARAT
SUMMARY: PM Modi to flag off Pune-Belagavi-Hubballi Vande Bharat train on Sept 15
കൊച്ചി: ‘സേവ് ബോക്സ്’ ആപ്പ് തട്ടിപ്പ് കേസില്‍ തനിക്കെതിരെ നടക്കുന്നത് നുണ പ്രചാരണങ്ങള്‍ ആണെന്നും നടൻ ജയസൂര്യ. എൻഫോസ്മെന്റ് സമൻസ്…
തൃശൂർ: വാല്‍പ്പാറയില്‍ വീടിനു നേരെ കാട്ടാന ആക്രമണം. വെള്ളിയാഴ്ച പുലർച്ചെ മൂന്നുമണിയോടെ ഇഞ്ചിപ്പാറ എസ്റ്റേറ്റ് പ്രദേശത്താണ് ആക്രമണം ഉണ്ടായത്. തോട്ടം…
ബെർലിൻ: പുതുവത്സരാഘോഷത്തിനിടെ ജർമനിയില്‍ തീപിടിത്തത്തില്‍ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ഇന്ത്യൻ വിദ്യാർഥി മരിച്ചു. തെലങ്കാന സ്വദേശിയായ ഹൃതിക് റെഡ്ഡിക്കാണ് (25)…
തൊടുപുഴ: 16 വയസുള്ള മകന്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിക്കായി പ്രവര്‍ത്തിച്ചതിന്റെ പേരില്‍ അമ്മയെ ബാങ്കിലെ ജോലിയില്‍ നിന്ന് സിപിഎം…
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവിലയില്‍ ഇന്ന് വർധനവ്. പവന് 840 രൂപ ഉയർന്ന് വില 99,880 രൂപയിലെത്തി. ഗ്രാമിന് 105 രൂപ…
കൊച്ചി: വടക്കന്‍ പറവൂരിലെ ഡോണ്‍ ബോസ്‌കോ ആശുപത്രിയില്‍ പ്രസവത്തിന് പിന്നാലെ യുവതി മരിച്ചു. ചികിത്സാ പിഴവാണ് മരണ കാരണമെന്നാണ് ബന്ധുക്കളുടെ…