കോഴിക്കോട്: ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിയുന്ന വിഖ്യാത സാഹിത്യകാരന്‍ എംടി വാസുദേവന്‍ നായരുടെ ആരോഗ്യ സ്ഥിതിയെ കുറിച്ച് അന്വേഷിച്ച് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. എംടി വാസുദേവന്‍ നായരുടെ മകളുമായി ഫോണില്‍ സംസാരിച്ചാണ് രാഹുല്‍ ഗാന്ധി എംടിയുടെ ആരോഗ്യ വിവരം തിരക്കിയത്.
മകള്‍ അശ്വതിയെ ഫോണില്‍ വിളിച്ചാണ് എംടിയുടെ ചികിത്സയെ സംബന്ധിച്ച് അദ്ദേഹം ആരാഞ്ഞത്. എത്രയും വേഗം സുഖം പ്രാപിച്ച് പൂര്‍ണ്ണ ആരോഗ്യവാനായി തിരിച്ചു വരട്ടെയെന്നും രാഹുല്‍ ഗാന്ധി ആശംസിച്ചു.
അതേസമയം എംടിയെ എഴുത്തുകാരന്‍ എം എന്‍ കാരശ്ശേരി സന്ദര്‍ശിച്ചു. എംടി വാസുദേവന്‍ നായരുടെ നില മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും ഗുരുതരാവസ്ഥയില്‍ തന്നെയാണെന്ന് എം എന്‍ കാരശ്ശേരി മാധ്യമങ്ങളോട് പറഞ്ഞു. അദ്ദേഹം ഐസിയുവിലാണ്. ഓര്‍മ്മയുണ്ട്. പക്ഷേ സംസാരിക്കാനോ ശരീരം ചലിപ്പിക്കാനോ ഉള്ള ശേഷി ഇല്ലെന്നും എം എന്‍ കാരശ്ശേരി പറഞ്ഞു.
സാധ്യമായ എല്ലാ കാര്യങ്ങളും ഡോക്ടർമാർ ചെയ്യുന്നുണ്ടെന്ന് എം.ടിയെ സന്ദർശിച്ച മന്ത്രി മുഹമ്മദ് റിയാസും അറിയിച്ചു. മെഡിക്കൽ ബുള്ളറ്റിൻ ഇറക്കിയ അവസ്ഥ തുടരുകയാണെന്നായിരുന്നു മന്ത്രി എ.കെ. ശശീന്ദ്രന്റെ പ്രതികരണം.
<BR>
TAGS : MT VASUDEVAN NAIR | RAHUL GANDHI
SUMMARY : ‘Let him come back to full health’; Rahul Gandhi called MT’s daughter and spoke on the phone
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവിലയില്‍ ഇന്ന് വൻഇടിവ്. പവന് 1,440 രൂപ കുറഞ്ഞ് 91,720 രൂപയും ഗ്രാമിന് 180 രൂപ കുറഞ്ഞ്…
കൊച്ചി: എറണാകുളത്ത് 12 വയസ്സുകാരനെ ക്രൂരമായി മർദിച്ച കേസില്‍ അമ്മയെയും അവരുടെ ആണ്‍സുഹൃത്തിനെയും എളമക്കര പോലീസ് അറസ്റ്റ് ചെയ്തു. കുട്ടിയുടെ…
ശ്രീനഗർ: ജമ്മു കാഷ്മീരിലെ നൗഗാം പോലീസ് സ്റ്റേഷനിൽ നടന്ന സ്ഫോടനത്തിൽ മരണസംഖ്യ ഒമ്പത് ആയി ഉയർന്നു. 29 പേർക്ക് പരുക്കേറ്റു.…
തലശ്ശേരി: പാനൂർ പാലത്തായിയിൽ നാലാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ചെന്ന കേസിൽ അധ്യാപകനും ബി.ജെ.പി നേതാവുമായ പ്രതിക്കുള്ള ശിക്ഷ തലശ്ശേരി പോക്സോ…
ബെംഗളൂരു: ബന്നാർഘട്ട ദേശീയോദ്യാനത്തിൽ പുള്ളിപ്പുലിയുടെ ആക്രമണത്തിൽ ചെന്നൈ സ്വദേശിയായ യുവതിക്ക് പരുക്കേറ്റ സംഭവത്തെത്തുടർന്ന് നോണ്‍ എസി ബസുകളിലുള്ള സഫാരി നിർത്തിവെച്ചു.…
ബെംഗളൂരു: പുട്ടപര്‍ത്തിയിലെ ശ്രീ സത്യസായി ബാബ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായുള്ള യാത്രാ തിരക്ക് പരിഗണിച്ച് കെഎസ്ആർ ബെംഗളൂരുവിനും അശോകപുരത്തിനും (മൈസൂരു)…