കൊച്ചി: പൃഥ്വിരാജിന് താന്‍ പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിക്കുന്നുവെന്ന് സംവിധായകന്‍ ആഷിഖ് അബു. ‘എമ്പുരാന്‍’ വിവാദത്തില്‍ പ്രതികരിച്ചാണ് ആഷിഖ് അബു സംസാരിച്ചിരിക്കുന്നത്. മലയാളത്തിലെ ഏറ്റവും വലിയ സിനിമയ്ക്ക് നേരെ ഭീഷണിയുണ്ടാകുകയും അതിന് വഴങ്ങേണ്ടിവരുകയും ചെയ്ത സങ്കടകരമായ അവസ്ഥയിലാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.
കേരളം ഒന്നാകെ പൃഥ്വിരാജിന് ഒപ്പം നില്‍ക്കുമെന്ന കാര്യത്തില്‍ യാതൊരുവിധ സംശയവും ഇല്ല. വ്യക്തിപരമായി പൃഥ്വിരാജിന് ഞാന്‍ പൂര്‍ണ പിന്തുണ പ്രഖ്യാപിക്കുന്നുവെന്നും ആഷിഖ് അബു വ്യക്തമാക്കി. കഴിഞ്ഞ ദിവസങ്ങളിലായി എമ്ബുരാനെതിരെ വരുന്ന വിവാദങ്ങള്‍ ശ്രദ്ധിക്കുന്നുണ്ട്. വളരെ നിര്‍ഭാഗ്യകരമായൊരു അവസ്ഥ ഉണ്ടെന്ന തിരിച്ചറിവ് ഭയപ്പാടോട് കൂടി കാണേണ്ട അവസ്ഥ. അതും മലയാളത്തിലെ ഏറ്റവും വലിയ സിനിമയ്ക്ക് നേരെ തന്നെ വരികയും ഭീഷണിക്ക് വഴങ്ങുകയും ചെയ്ത ഏറ്റവും സങ്കടകരമായ അവസ്ഥയിലാണ് നമ്മളൊക്കെ ഉള്ളത്.
മലയാളത്തിലെ ഏറ്റവും പ്രമുഖരായിട്ടുള്ള ഫിലിം മേക്കേഴ്‌സ്, വലിയൊരു ബാനര്‍, ആന്റണി പെരുമ്ബാവൂരിനെ പോലെ ആഘോഷിക്കപ്പെടുന്ന നിര്‍മ്മാതാവ് തുടങ്ങി വലിയൊരു സംഘം ചെയ്ത സിനിമയ്ക്കാണ് ഈ ദുര്‍വിധി ഉണ്ടായിരിക്കുന്നത്. ഭീഷണിക്ക് വഴങ്ങേണ്ടി വന്നിട്ടുള്ളത്. ഉറപ്പായുമത് ആശങ്കപ്പെടുത്തുന്ന കാര്യമാണ്.
പൃഥ്വിരാജ് എന്ന് പറയുന്നയാള്‍ മുമ്പെ സംഘപരിവാറുകാരുടെ നോട്ടപ്പുള്ളിയാണ്. ആ വൈരാഗ്യം ഈ അവസരത്തില്‍ പൂര്‍ണ്ണ ശക്തിയോടെ ഉപയോഗിക്കുകയാണ്. അദ്ദേഹത്തെ ഒറ്റപ്പെടുത്താന്‍ ശ്രമിക്കുന്നു. ബോധപൂര്‍വമായി പൃഥ്വിരാജിനെ ഒറ്റപ്പെടുത്താന്‍ ശ്രമിക്കുന്നതിന്റെ ഭാഗമാണത്.
പക്ഷേ കേരളം ഒന്നാകെ പൃഥ്വിരാജിന് ഒപ്പം നില്‍ക്കുമെന്ന കാര്യത്തില്‍ യാതൊരുവിധ സംശയവും ഇല്ല. വ്യക്തിപരമായി പൃഥ്വിരാജിന് ഞാന്‍ പൂര്‍ണ പിന്തുണ പ്രഖ്യാപിക്കുന്നു എന്നാണ് ആഷിഖ് അബു പറയുന്നത്. അതേസമയം, ആസിഫ് അലിയും പൃഥ്വിരാജിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയിരുന്നു. സിനിമയെ സിനിമയായി മാത്രം കാണണം എന്നാണ് ആസിഫ് അലി പറഞ്ഞത്.
TAGS : ASHIQ ABU
SUMMARY : “There is an organized attack on Prithviraj”; Aashiq Abu on the Empuran controversy
കൊച്ചി: കോതമംഗലത്തെ 23 വയസ്സുകാരിയുടെ ആത്മഹത്യയിൽ എൻ ഐ എ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം. പെണ്‍കുട്ടിയുടെ മാതാവ് ഇക്കാര്യം ആവശ്യപ്പെട്ട്…
തൃശൂര്‍: തൃശ്ശൂരിൽ സിപിഎം ഓഫിസിലേക്ക് ബിജെപി മാര്‍ച്ച്. സുരേഷ് ഗോപി എം.പി.യുടെ ഓഫീസിലേക്ക് സിപിഎം നടത്തിയ മാര്‍ച്ചില്‍ പ്രതിഷേധിച്ചാണ് ബിജെപിയുടെ…
ചെന്നൈ: തമിഴ്‌നാട്ടിൽ മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കും ട്രാൻസ്ജെൻഡർ വ്യക്തികൾക്കും റേഷൻ സാധനങ്ങൾ വീട്ടിലെത്തിച്ചു നൽകുന്ന ‘തായുമാനവർ’ പദ്ധതിക്ക് തുടക്കം. മുഖ്യമന്ത്രി…
ബെംഗളൂരു: പാലക്കാട് പറളി ഓടനൂർ സന്തോഷ് ഭവനില്‍ സിജ എൻ.എസ് (41) ബെംഗളൂരുവില്‍ അന്തരിച്ചു. വിജിനപുര ജൂബിലി സ്കൂളിന് സമീപം…
യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയില്‍(യുബിഐ) 250 വെൽത്ത് മാനേജർമാരെ (സ്പെഷ്യലിസ്റ്റ് ഓഫീസർമാർ) നിയമിക്കുന്നതിനുള്ള വിജ്ഞാപനം പുറത്തിറങ്ങി. ഓൺലൈൻ അപേക്ഷ 2025…
തിരുവനന്തപുരം: ‘ഓപ്പറേഷൻ ലൈഫി’ന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി വെളിച്ചെണ്ണ ഉൽപാദന വിപണന കേന്ദ്രങ്ങളിൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തിയ മിന്നൽ…