ബെംഗളൂരു: പെട്രോൾ ടാങ്കിൽ പെൺസുഹൃത്തിനെ ഇരുത്തി ബൈക്ക് സ്റ്റണ്ട് നടത്തിയ ടെക്കി യുവാവ് അറസ്റ്റിൽ. സർജാപുര മെയിൻ റോഡിലായിരുന്നു സംഭവം. യുവതിയെ പെട്രോൾ ടാങ്കിൽ ഇരുത്തി ബൈക്ക് ഓടിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ കഴിഞ്ഞ ദിവസം പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെ ഇരുവർക്കുമെതിരെ പോലീസ് സ്വമേധയാ കേസെടുത്തു.
ബൈക്ക് നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് യുവാവ് അറസ്റ്റിലായത്. പെൺസുഹൃത്തിനെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. ഇരുവരും ഹെല്‍മറ്റ് ധരിക്കാതെയാണ് യാത്ര ചെയ്തിരുന്നത്. ബൈക്ക് ഓടിച്ചിരുന്ന കാമുകന് അഭിമുഖമായാണ് കാമുകി ബുള്ളറ്റിന്‍റെ പെട്രോൾ ടാങ്കിന് മുകളില്‍ ഇരുന്നിരുന്നത്. ഇത്തരം സ്റ്റണ്ടുകൾ ഒരിക്കലും അംഗീകരിക്കില്ലെന്നും, ഇത്തരക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും സിറ്റി പോലീസ് കമ്മീഷണർ ബി. ദയാനന്ദ വ്യക്തമാക്കി.
TAGS: BENGALURU | ARREST
SUMMARY: Bengaluru techie’s video with woman sitting on bike fuel tank lands them in police trouble
ബെംഗളൂരു: മെെസൂരു സെന്‍റ് ഫിലോമിന കോളേജില്‍ ക്രിസ്മസ് ആഘോഷങ്ങളുടെ മുന്നോടിയായി ക്രിസ്മസ് കേക്ക് നിര്‍മാണത്തിന് തുടക്കം കുറിച്ചു. കോളേജിലെ ടൂറിസം…
ബെംഗളൂരു: ഹാസന്‍ ജില്ലയിലെ ബേലൂരില്‍ വാടക വീട്ടില്‍ യുവതിയെ സംശയാസ്പദമായ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളിയാഴ്ച രാത്രിയാണ് മൃതദേഹം…
ശ്രീനഗര്‍: ജമ്മു കശ്മീരിലെ പൂഞ്ചില്‍ മലയാളി സൈനികന് വീരമൃതു. മലപ്പുറം ഒതുക്കുങ്ങല്‍ സ്വദേശി സുബേദാര്‍ സജീഷ് കെ ആണ് മരിച്ചത്.…
തിരുവനന്തപുരം: സംസ്ഥാനത്ത് വോട്ടർ പട്ടിക പുതുക്കുന്നതിനുള്ള എന്യുമറേഷൻ ഫോം വിതരണം 99.5 ശതമാനം പൂർത്തിയായതായി ചീഫ് ഇലക്ടറൽ ഓഫീസർ ഡോ.…
ബെംഗളൂരു: എ.ടി.എം കൗണ്ടറിലേക്കുള്ള പണവുമായി പോയ വാഹനം തടഞ്ഞുനിറുത്തി ഏഴ് കോടി രൂപ കൊള്ളയടിച്ച കേസില്‍ 5.7 കോടി രൂപ…
അമൃത്‌സര്‍: പ്രശസ്ത പഞ്ചാബി ഗായകനായ ഹർമൻ സിദ്ധു വാഹനാപകടത്തിൽ അന്തരിച്ചു. 37 വയസ്സായിരുന്നു. ശനിയാഴ്ച മൻസ ജില്ലയിലെ ഖ്യാല ഗ്രാമത്തിൽ…