പെരിന്തൽമണ്ണ: പെരിന്തൽമണ്ണ മണ്ണാർമലയിലെ ജനവാസ മേഖലയിൽ പുലിയിറങ്ങി. പുലിയുടെ ദൃശ്യം സി.സി.ടി.വി കാമറയിൽ പതിഞ്ഞു. തിങ്കളാഴ്ച രാത്രി 10.25നാണ് കാമറയിൽ പുലി കടന്നുപോകുന്ന ദൃശ്യങ്ങള്‍ പതിഞ്ഞത്. സി.സി.ടി.വി. ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പുലിയുടെ സാന്നിധ്യം വനംവകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്.
മാനത്തുമംഗലം- കാര്യാവട്ടം ബൈപാസ് റോഡിൽ മണ്ണാർമലമാട് റോഡിലാണ് പുലിയിറങ്ങിയത്. വെട്ടത്തൂർ ഗ്രാമ പഞ്ചായത്തിൽ മണ്ണാർമല പള്ളിപ്പടി പ്രദേശത്ത് മലയടിവാരത്ത് വീടുകൾക്ക് തൊട്ടുസമീപമാണ് പുലിയുടെ സാന്നിധ്യം. ഈ ഭാഗങ്ങളിൽ വർഷങ്ങളായി പുലിയുടെ സാന്നിധ്യം ഉണ്ട്. മുമ്പ് പലതവണ ഇതേ ഭാഗത്ത് പുലിയെ കണ്ടിട്ടുണ്ടെന്ന് വാർഡ് അംഗം തോരപ്പ ഹൈദർ പറഞ്ഞു. തുടർ നടപടികളുടെ ഭാഗമായി നാട്ടുകാരും വാർഡ് അംഗവും ചേർന്ന് കാമറ സ്ഥാപിക്കുകയായിരുന്നു. സ്ഥലത്ത് പരിശോധന നടത്തിയതിനു ശേഷം വനം വകുപ്പ് ഉദ്യോഗസ്ഥർ പുലിക്കെണിയും സ്ഥാപിച്ചിരുന്നു. എന്നാല്‍ പുലിയെ പിടികൂടാനായിട്ടില്ല.
<BR>
TAGS : LEOPARD | MALAPPURAM
SUMMARY : Leopard in Perinthalmanna; caught on CCTV camera, confirmed by Forest Department
ബെംഗളൂരു: മംഗളൂരു-ബെംഗളൂരു റെയില്‍പാതയിലെ സകലേഷ്പൂരിനും സുബ്രഹ്‌മണ്യ റോഡിനും ഇടയില്‍ നടക്കുന്ന വൈദ്യുതീകരണ പ്രവൃത്തികളുടെ ഭാഗമായി ഡിസംബര്‍ 16 വരെ…
ബെംഗളൂരു: മടിക്കേരി തലത്ത്മാർനെ വളവിൽ സ്വകാര്യ ബസ് ബ്രേക്ക് തകരാറിലായതിനെ തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ട് ഓമ്‌നി വാഹനത്തിൽ ഇടിച്ച് മറിഞ്ഞു…
കൊച്ചി: മോഹൻലാൽ നായകനായി എത്തിയ ‘ഹൃദയപൂർവ്വം’ നൂറുകോടി ക്ലബ്ബിൽ ഇടം നേടി. ചിത്രത്തിൻ്റെ ആഗോള തിയേറ്റർ കളക്ഷനും മറ്റ് ബിസിനസ്…
കോഴിക്കോട്: സമസ്തയുടെ പോഷക സംഘടനയായ ജംഇയ്യത്തുൽ ഖുതുബാ ഇന്നിൽ നിന്നും രാജിവച്ചതായി നാസർ ഫൈസി കൂടത്തായി. സമസ്ത കേരള ജംഇയ്യത്തുൽ ഖുത്വബാ ഇൻ്റെ…
കൊച്ചി: പാലിയേക്കരയിൽ ടോൾപിരിക്കുന്നത് തടഞ്ഞ ഉത്തരവ് വീണ്ടും നീട്ടി ഹൈക്കോടതി. ടോൾ പുനഃസ്ഥാപിക്കുന്നത് ഈ മാസം 30-ന് പരിഗണിക്കാമെന്ന് കോടതി…
ബെംഗളൂരു: നോർത്ത് ബെംഗളൂരുവിലെ ശോഭ ക്രിസാന്തമം അപാർട്ട്മെൻ്റിലെ മലയാളി കൂട്ടായ്മയായ ക്രിസ് കൈരളി അസോസിയേഷൻ്റെ നേതൃത്വത്തിൽ രണ്ട് ദിവസം നീണ്ട…