കാസറഗോഡ്: പെരിയ ഇരട്ടക്കൊലക്കേസ് പ്രതി കെ മണികണ്ഠന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായ കെ മണികണ്ഠൻ കേസിലെ പതിനാലാം പ്രതിയാണ്. പഞ്ചായത്തീരാജ് ആക്‌ട് 340 പ്രകാരം അംഗത്തെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ പരാതിയിലാണ് നടപടി.
മാർച്ച് 11ന് മണികണ്ഠൻ നേരിട്ട് ഹാജരാകണം. കഴിഞ്ഞ മാസം 3ന് കെ മണികണ്ഠനെ എറണാകുളം സിബിഐ കോടതി അഞ്ച് വർഷം തടവിന് ശിക്ഷിച്ചിരുന്നു. ഇതേ തുടർന്ന് കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് അംഗം കല്യോട്ടെ എംകെ ബാബുരാജാണ് പരാതി നല്‍കിയത്.
പരാതി ഫയലില്‍ സ്വീകരിച്ച തിരഞ്ഞെടുപ്പ് കമ്മീഷൻ മാർച്ച് 11ന് നേരിട്ട് ഹാജരാകാൻ കെ മണികണ്ഠന് നോട്ടീസ് അയക്കുകായയിരുന്നു. പെരിയ ഇരട്ടക്കൊലക്കേസില്‍ 10 പേർക്ക് ജീവപര്യന്തം തടവും നാല് നേതാക്കള്‍ക്ക് അഞ്ച് വർഷം തടവുമാണ് കോടതി ശിക്ഷ വിധിച്ചത്.
TAGS : PERIYA MURDER CASE
SUMMARY : Periya double murder case: Election Commission issues notice to 14th accused K Manikandan
ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കീഴിൽ ബോർഡർ സെക്യൂരിറ്റി ഫോഴ്‌സിൽ സ്‌പോർട്‌സ് ക്വോട്ടയിൽ കോൺസ്‌റ്റബിൾ ജനറൽ ഡ്യൂട്ടി (ഗ്രൂപ്പ് സി…
കണ്ണൂർ: കുളിപ്പിക്കുന്നതിനിടെ രണ്ടു മാസം പ്രായമായ കുട്ടി കിണറ്റിൽ വീണു മരിച്ചു. തളിപ്പറമ്പ് കുറുമാത്തൂർ പൊക്കുണ്ട് ജാബിർ–മുബഷിറ ദമ്പതികളുടെ മകൻ…
ബെംഗളൂരു: കൈരളി വെൽഫെയർ അസോസിയേഷൻ (കെ.ഡബ്ല്യു.എ) ഗുരുവന്ദനം പുരസ്കാരങ്ങൾ വിതരണം ചെയ്തു. 75 വയസ്സിനു മുകളിലുള്ള മുതിർന്ന അംഗങ്ങൾക്ക് അധ്യാപന…
ബെംഗളൂരു: കേരളസമാജം നോർത്ത് വെസ്റ്റ് കലാസാഹിത്യവിഭാഗം എം.ടി. സ്മൃതി സംഘടിപ്പിച്ചു. മലയാള സാഹിത്യകാരന്മാരിൽ ഏറ്റവും ജനപ്രീതി നേടിയ ചെറുകഥാകൃത്തും, നോവലിസ്റ്റും…
കണ്ണൂര്‍: പഴം തൊണ്ടയിൽ കുടുങ്ങി 62കാരൻ മരിച്ചു. ചക്കരക്കലിൽ ആണ് സംഭവം. കാപ്പാട് പെരിങ്ങളായി കുടക്കര ധർമ്മശാസ്താ ക്ഷേത്രത്തിന് സമീപം…
കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ നേരിയ ഭൂചനം അനുഭവപ്പെട്ടെന്ന് നാട്ടുകാർ. ചക്കിട്ടപ്പാറ പഞ്ചായത്തിലെ മുതുകാടാണ് വൈകിട്ട് 4.45ന് ഭൂചലനം ഉണ്ടായത്. വൈകിട്ട്…