കണ്ണൂര്‍: പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകന്റെ വിവാഹത്തില്‍ പങ്കെടുത്ത കോണ്‍ഗ്രസ് നേതാക്കളെ കെപിസിസി പുറത്താക്കി. കെപിസിസി സെക്രട്ടറി ബാലകൃഷ്ണന്‍ പെരിയ, മുന്‍ ബ്ലോക്ക് പ്രസിഡന്റ് രാജന്‍ പെരിയ, മുന്‍ ഉദുമ മണ്ഡലം പ്രസിഡന്റുമാരായ പ്രമോദ് പെരിയ, രാമകൃഷ്ണന്‍ എന്നിവരെയാണ് പുറത്താക്കിയത്. പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും നാല് പേരെയും കെപിസിസി അധ്യക്ഷൻ സസ്‌പെൻഡ് ചെയ്തുവെന്ന് കെപിസിസി വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
പെരിയ ഇരട്ടക്കൊലക്കേസ് പതിമൂന്നാം പ്രതി ബാലകൃഷ്ണന്‍റെ മകന്‍റെ വിവാഹ ചടങ്ങില്‍ ജില്ലയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുത്തതോടെയാണ് വിവാദമായത്. കല്യാണത്തില്‍ പങ്കെടുത്ത നേതാക്കള്‍ക്കെതിരെ ഫേസ്ബുക്ക് പോസ്റ്റുമായി രാജ്മോഹൻ ഉണ്ണിത്താന്‍ രംഗത്തെത്തിയിരുന്നു. കെപിസിസി അന്വേഷണ കമ്മീഷന്‍ റിപ്പാര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നാല് നേതാക്കള്‍ക്കെതിരെയും നടപടിയുണ്ടായിരിക്കുന്നത്. രാഷ്ട്രീയകാര്യ സമിതി അംഗം എന്‍ സുബ്രഹ്മണ്യന്‍, ജനറല്‍ സെക്രട്ടറി പിഎം നിയാസ് എന്നിവരായിരുന്നു അന്വേഷണസമിതി അംഗങ്ങള്‍.
<br>
TAGS: KPCC | PERIYA MURDER CASE | KASARAGOD NEWS
SUMMARY : 4 Congress leaders who attended Periya double murder case accused’s son’s wedding expelled
കൊച്ചി: വി.കെ. മിനി മോളും ഷൈനി മാത്യുവും കൊച്ചി മേയർ സ്ഥാനം പങ്കിടും. കെപിസിസി ജനറല്‍ സെക്രട്ടറി ദീപ്തി മേരി…
തിരുവനന്തപുരം: കേരളത്തിലെ എസ്‌ഐആറിന്റെ കരട് വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു. 2,54,42,352 പേർ ഫോം പൂരിപ്പിച്ച് നല്‍കി. 24.08 ലക്ഷം പേരാണ് കരട്…
തിരുവനന്തപുരം: തടവുകാരനില്‍ നിന്നും കൈക്കൂലി വാങ്ങിയ കേസില്‍ ജയില്‍ ഡിഐജി വിനോദ് കുമാറിനെ സസ്പെൻഡ് ചെയ്തു. ഇയാള്‍ക്കെതിരെ റിപ്പോർട്ട് നല്‍കി…
കൊച്ചി: നടൻ ദിലീപിന്റെ സ്വകാര്യ വസതിയില്‍ ഡ്രോണ്‍ പറത്തി നിയമവിരുദ്ധമായി നിരീക്ഷണം നടത്തുകയും ദൃശ്യങ്ങള്‍ പകർത്തുകയും ചെയ്ത സംഭവത്തില്‍ വാർത്താ…
കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസ് ഏറ്റെടുക്കാൻ തയ്യാറാണെന്ന് സിബിഐ. ഹൈക്കോടതിയിലാണ് സിബിഐ ഇക്കാര്യം അറിയിച്ചത്. കേസിലെ സാമ്പത്തിക ഇടപാടുകള്‍ എൻഫോഴ്സ്മെന്റ്…
അഹമ്മദാബാദ്: ഗർഭിണിയായ ഭാര്യയെ കടിച്ച പൂച്ചയെ ക്രൂരമായി തല്ലിക്കൊന്ന 21-കാരൻ പിടിയില്‍. വഡാജ് സ്വദേശിയായ രാഹുല്‍ ദൻതാനിയെയാണ് പോലീസ് അറസ്റ്റ്…