തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ ഭാഗമായി രണ്ട് ജില്ലകളിൽ റെഡ് അലർട്ടും എട്ട് ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു. പത്തനംതിട്ടയിലും ഇടുക്കിയിലുമാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടാണ്.
അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള തീരത്ത് (വിഴിഞ്ഞം മുതൽ കാസറഗോഡ് വരെ) നാളെ രാത്രി 11.30 വരെ 0.4 മുതൽ 3.3 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും ആയതിന്റെ വേഗത സെക്കൻഡിൽ 18 cm നും 82 cm നും ഇടയിൽ മാറിവരാൻ സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. തെക്കൻ തമിഴ്നാട് തീരത്ത് (കുളച്ചൽ മുതൽ കിലക്കരൈ വരെ) നാളെ രാത്രി 11.30 വരെ 0.6 മുതൽ 3.9 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും ആയതിന്റെ വേഗത സെക്കൻഡിൽ 22cm നും 83cm നും ഇടയിൽ മാറിവരാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.
തിരുവനന്തപുരം:സംസ്ഥാനത്ത് അതിതീവ്രമഴയിൽ ജാഗ്രത പാലിക്കണമെന്ന് കെ.എസ്.ഇ.ബി കാറ്റും മഴയും ശക്തമായതിനാല്‍ മരക്കൊമ്പുകള്‍ വീണോ മറ്റോ വൈദ്യുതിക്കമ്പികള്‍ പൊട്ടാനോ ചാഞ്ഞുകിടക്കാനോ സാധ്യതയുണ്ടെന്നും…
ന്യൂഡല്‍ഹി: വോട്ടര്‍ പട്ടിക സുതാര്യമാക്കാനുള്ള എല്ലാ നിര്‍ദേശങ്ങളും സ്വാഗതം ചെയ്യുന്നതായി -തിരഞ്ഞെടുപ്പ് കമ്മീഷൻ. വോട്ടർ പട്ടിക രാഷ്ട്രീയ പാർട്ടികൾക്ക് നൽകിയിരുന്നുവെന്നും…
ന്യൂഡല്‍ഹി: മണിപ്പൂർ ഗവർണർക്ക് നാഗാലാൻഡ് ഗവർണറുടെ അധിക ചുമതല നല്‍കി. മണിപ്പൂർ ഗവർണർ അജയ് കുമാർ ഭല്ലയ്ക്കാണ് അധിക ചുമതല…
ന്യൂഡൽഹി: കർണാടകയിലെ ബെളഗാവിയിൽ നിന്ന് മുംബൈയിലേക്ക് പറന്ന വിമാനം ഇന്ധനച്ചോർച്ചയെ തുടർന്ന് തിരിച്ചിറക്കി. 41 പേരുമായി പറന്നുയർന്ന സ്റ്റാർ എയർലൈൻസിൻ്റെ…
ബെംഗളൂരു: ബെംഗളൂരു നഗരത്പേട്ടയിലെ കെട്ടിടത്തിലുണ്ടായ തീപിടുത്തത്തില്‍ ഒരു കുടുംബത്തിലെ നാലു പേരടക്കം അഞ്ച് പേർ മരിച്ചതായി സ്ഥിരീകരണം. രാജസ്ഥാൻ സ്വദേശികളായ…
പത്തനംതിട്ട: ചിറ്റയം ഗോപകുമാറിനെ സിപിഐ പത്തനംതിട്ട ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തു. വിഭാഗീയത രൂക്ഷമായതിന് പിന്നാലെ സമവായം എന്ന നിലയ്ക്കാണ് ചിറ്റയം…