കൊല്ലം: കനത്ത മഴയെ തുടര്‍ന്നു വള്ളം മറിഞ്ഞ് ഒഴുക്കില്‍ പെട്ട് രണ്ട് യുവാക്കള്‍ മരിച്ചു. കൊല്ലം പള്ളിക്കലാറില്‍ ഉണ്ടായ അപകടത്തില്‍ കല്ലേലി ഭാഗം സ്വദേശികളായ ശ്രീരാഗ് (24), അജിത്ത് (23) എന്നിവരാണ് മരിച്ചത്. ആറ്റില്‍ മീന്‍ പിടിക്കാനായി എത്തിയ നാലംഗ സംഘത്തിന്റെ വള്ളമാണ് മറിഞ്ഞത്.
സംഘത്തിലുണ്ടായിരുന്ന രണ്ട് പേര് നീന്തി രക്ഷപ്പെട്ടു. മരിച്ച ശ്രീരാഗിന്റെ ഇരട്ട സഹോദരനായ ശ്രീരാജ്, അനന്ദു എന്നിവരാണ് രക്ഷപ്പെട്ടത്. ഫയര്‍ഫോഴ്സിന്റെ സ്കൂബ സംഘം സംഭവസ്ഥലത്തെത്തി ഒഴുക്കില്‍പ്പെട്ട ശ്രീരാഗിനേയും അജിത്തിനേയും കരക്കെത്തിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നുവെങ്കിലും മരിച്ചിരുന്നു. കനത്ത മഴയും കാറ്റുമാണ് വള്ളം മറിയാന്‍ കാരണമെന്നാണ് പ്രാഥമിക നിഗമനം.
<BR>
TAGS : KOLLAM NEWS,
SUMMARY : Heavy rain; Two youths die tragically after boat capsizes in Kollam
കൊച്ചി: സിനിമാ നടന്മാരായ പൃഥ്വിരാജിന്റെയും ദുല്‍ഖര്‍ സല്‍മാന്റെയും വീടുകളില്‍ കസ്റ്റംസ് റെയ്ഡ്. വ്യാജ റജിസ്ട്രേഷനിലൂടെ നികുതി വെട്ടിപ്പ് നടത്തി ഭൂട്ടാനില്‍…
ബെംഗളൂരു: കാലവര്‍ഷത്തെ തുടര്‍ന്ന് അടച്ചിട്ട ഉഡുപ്പി ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ മാൽപെ ബീച്ച് സന്ദര്‍ശകര്‍ക്കായി വീണ്ടും തുറന്നു.…
മലപ്പുറം: എട്ടുവയസ്സുകാരിയെ ബലാത്സംഗംചെയ്ത കേസില്‍ ബന്ധുവായ അമ്പത്തിരണ്ടുകാരന് 97 വർഷം കഠിനതടവും 7.75 ലക്ഷം രൂപ പിഴയും ശിക്ഷ. മഞ്ചേരി…
ന്യൂഡൽഹി: വ്യോമപാത അടച്ചത് നീട്ടി ഇന്ത്യ. പാക് വിമാനങ്ങള്‍ക്ക് ഒക്ടോബർ 24 വരെ പ്രവേശനമില്ല. പാകിസ്ഥാൻ വ്യോമപാത അടച്ചത് തുടരുന്നതിന്…
ഇൻഡോർ: കെട്ടിടം തകർന്നുവീണ് രണ്ട് പേർ മരിച്ചു. അപകടത്തിൽ 12 പേർക്ക് പരിക്ക്. ജവഹർ മാർഗിൽ പ്രേംസുഖ് ടാക്കീസിന് പിന്നിലെ…
വിമാനത്തിന്റെ ലാന്‍ഡിങ് ഗിയറില്‍ ഒളിച്ചിരുന്ന് അഫ്ഗാന് ബാലന് ഇന്ത്യയിലെത്തി. ഞായറാഴ്ച രാവിലെ കാബൂളിൽ നിന്ന് ഡൽഹിയിലേക്ക് വന്ന വിമാനത്തിലായിരുന്നു 13വയസുകാരന്റെ…