കൊച്ചി: പെരുമ്പാവൂരില്‍ ഓടിക്കൊണ്ടിരുന്ന കാർ കത്തിനശിച്ചു. എംസി റോഡില്‍ ഒക്കല്‍ നമ്പിളി ജംഗ്ഷന് സമീപം ഇന്നു പുലർച്ചെയാണ് അപകടം ഉണ്ടായത്. നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നു മുവാറ്റുപുഴ ഭാഗത്തേക്ക് വരികയായിരുന്നു കാറിനാണ് തീപിടിച്ചത്. മൂവാറ്റുപുഴ പായിപ്ര സ്വദേശി നിഷാദിന്‍റേതാണ് കാർ.
പുക ഉയരുന്നത് കണ്ട് നിർത്തിയപ്പോഴാണ് തീ ആളിപ്പടർന്നത്. ഉടൻ കാറില്‍ ഉണ്ടായിരുന്നവർ ഇറങ്ങി ബാഗുകള്‍ എടുത്ത് മാറ്റിയപ്പോഴേക്കും കാർ പൂർണമായും കത്തി. വിവരമറിഞ്ഞ് പെരുമ്പാവൂരില്‍ നിന്നെത്തിയ ഫയർഫോഴ്സ് സംഘം തീയണച്ചു. സംഭവത്തില്‍ ആർക്കും പരുക്കില്ല.
TAGS : CAR | FIRE
SUMMARY : A car caught fire while running in Perumbavoor
ന്യൂഡല്‍ഹി: വോട്ടര്‍ പട്ടിക ക്രമേക്കട് വെളിപ്പെടുത്തലില്‍ രാഹുല്‍ ഗാന്ധിയോട് വീണ്ടും തെളിവ് ചോദിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍. ക്രമേക്കടുമായി ബന്ധപെട്ട് രാജ്യവ്യാപക…
ശ്രീനഗർ: ജമ്മു കശ്മീരിലെ കിഷ്ത്വാറിലുണ്ടായ മേഘവിസ്‌ഫോടനത്തിലും മിന്നല്‍ പ്രളയത്തിലും മരിച്ചവരുടെ എണ്ണം 50 ആയി. നൂറിലധികം പേര്‍ക്ക് പരുക്കേറ്റു. ഇവരെ…
ന്യൂഡൽഹി: 79-ാമത് സ്വാതന്ത്ര്യദിനത്തിൽ ഡൽഹിയിലെ ചെങ്കോട്ടയിൽ നിന്ന് രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ചെങ്കോട്ട മൈതാനിയിൽ പ്രധാനമന്ത്രി ത്രിവർണ…
ബെംഗളൂരു: കോലാറിലെ വിദ്യാ ജ്യോതി പ്രൈവറ്റ് പിയു കോളേജിലെ ഒരു അധ്യാപകനും വിദ്യാര്‍ഥികളും അടക്കം 51 പേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു.…
ബെംഗളൂരു: ധർമസ്ഥലയില്‍ ശുചീകരണത്തൊഴിലാളിയുടെ വെളിപ്പെടുത്തലിനുപിന്നിൽ വലിയ ഗൂഢാലോചനയെന്നും ക്ഷേത്രനഗരത്തെ അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണ് ഇതെന്നും കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. നൂറ്റാണ്ടുകൾ…
കുവൈത്തിലെ വിഷമദ്യ ദുരന്തത്തിൽ മലയാളികളടക്കം 23 പേർ മരിച്ചതായി ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. മരിച്ച പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുളള നടപടികൾ…