Categories: TOP NEWS

പെര്‍മിറ്റ് പുതുക്കി നല്‍കുന്നില്ല; സ്വകാര്യ ബസുകള്‍ സമരത്തിലേക്ക്

കൊച്ചി: ഹൈക്കോടതി ഉത്തരവ് ഉണ്ടായിട്ടും 140 കിലോ മീറ്ററില്‍ കൂടുതല്‍ ദൂരം സർവീസ് നടത്തുന്ന സ്വകാര്യ ബസുകള്‍ക്ക് പെർമിറ്റ് പുതുക്കി നല്‍കുന്നില്ലെന്ന് പരാതി. പെർമിറ്റ് പുതുക്കി നല്‍കാത്തതില്‍ പ്രതിഷേധിച്ച്‌ സ്വകാര്യ ബസുകള്‍ അനിശ്ചിത കാലത്തേക്ക് സമരം നടത്തുമെന്ന് ബസ് ഉടമകള്‍ അറിയിച്ചു.

2023 മേയ് 4 മുതലാണ് സ്വകാര്യ ബസുകള്‍ക്ക് 140 കിലോമീറ്ററില്‍ താഴെ മാത്രം പെര്‍മിറ്റ് നല്‍കിയാല്‍ മതിയെന്ന് സര്‍ക്കാര്‍ തീരുമാനിച്ചത്. മോട്ടോര്‍ വാഹന ചട്ടത്തില്‍ ഭേദഗതി വരുത്തിയായിരുന്നു സര്‍ക്കാര്‍ തീരുമാനമെടുത്തത്. എന്നാല്‍ ഇതിനെ ചോദ്യം ചെയ്ത് ബസ് ഉടമകള്‍ ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി ഉത്തരവിട്ടിട്ടും പെര്‍മിറ്റ് പുതിക്കി നല്‍കുന്നില്ലെന്നാണ് സ്വകാര്യ ബസ് ഉടമകളുടെ പരാതി.

TAGS : PRIVATE BUS | KERALA
SUMMARY : The permit is not renewed; Private buses go on strike

Savre Digital

Recent Posts

ബിവേറജിലേക്ക് മദ്യവുമായി വന്ന ലോറിയിടിച്ച്‌ അപകടം; ഡ്രൈവര്‍ മരിച്ചു

കോഴിക്കോട്: കോഴിക്കോട് ഇരിങ്ങാടൻ പള്ളി ജംഗ്ഷനില്‍ ലോറി കാറുമായി കൂട്ടിയിടിച്ച്‌ മറിഞ്ഞു. ലോറി ഡ്രൈവർ മരിച്ചു. വയനാട് സ്വദേശി കൃഷ്ണനാണ്…

44 minutes ago

ഡൽഹി കലാപ ഗൂഢാലോചനാ കേസ്; ഉമർ ഖാലിദ് അടക്കമുള്ളവരുടെ ജാമ്യാപേക്ഷയിൽ സുപ്രീംകോടതി വിധി ഇന്ന്

ന്യൂഡല്‍ഹി: ഡല്‍ഹി കലാപ ഗൂഢാലോചന കേസില്‍ ഉമര്‍ ഖാലിദ് ഉൾപ്പെടെയുള്ളവരുടെ ജാമ്യാപേക്ഷയില്‍ സുപ്രീംകോടതി ഇന്ന് വിധി പറയും. ജസ്റ്റിസുമാരായ അരവിന്ദ്…

1 hour ago

കെആർ പുരം മാർ യൂഹാനോൻ മാംദാന ഓർത്തഡോക്സ് പള്ളിയില്‍ പെരുന്നാൾ കൊടിയേറി

ബെംഗളൂരു: കെആർ പുരം മാർ യൂഹാനോൻ മാംദാന ഓർത്തഡോക്സ് പള്ളി പെരുന്നാൾ കൊടിയേറി. വിശുദ്ധ കുർബാനക്കു ശേഷം വികാരി ഫാ.ഐപ്പ്…

2 hours ago

പരപ്പന അഗ്രഹാര ജയിലിൽ മിന്നൽ പരിശോധന; മൊബൈൽ ഫോണുകളും സിംകാർഡുകളും കണ്ടെടുത്തു

ബെംഗളൂരു: ബെംഗളൂരു പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ തടവുകാർക്കിടയിൽ നടത്തിയ മിന്നൽ പരിശോധനയിൽ അഞ്ച് മൊബൈൽ ഫോണുകളും ആറ് സിംകാർഡുകളും…

2 hours ago

നടനും മേജർ രവിയുടെ സഹോദരനുമായ കണ്ണൻ പട്ടാമ്പി അന്തരിച്ചു

പാലക്കാട്: നടനും പ്രൊഡക്ഷൻ കൺട്രോളറുമായ കണ്ണൻ പട്ടാമ്പി(62) അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ…

2 hours ago

അസമിൽ ഭൂചലനം: 5.1 തീവ്രത രേഖപ്പെടുത്തി

ദിസ്പൂർ: അസമിൽ റിക്ടർ സ്കെയിലിൽ 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം. മൊറാഗാവ് ജില്ലയില്‍ പുലര്‍ച്ചെ 4.17 ഓടെയാണ് ഭൂചലനം അനുഭവപ്പെട്ടതെന്ന്…

2 hours ago