ബെംഗളൂരു: അനധികൃത ലിംഗനിർണായവും പെൺഭ്രൂണഹത്യയുമായി ബന്ധപ്പെട്ട് സ്വകാര്യ ആശുപത്രി ജീവനക്കാരായ മൂന്ന് പേർ പിടിയിൽ. മാണ്ഡ്യ ബന്നൂർ സ്വദേശി രാമകൃഷ്ണ, ഗുരു, മൈസൂരു സ്വദേശി സോമശേഖർ എന്നിവരാണ് അറസ്റ്റിലായത്.
കേസുമായി ബന്ധപ്പെട്ട് 12 ഓളം നേരത്തെ പിടിയിലായിരുന്നു. ഇവരെ ചോദ്യം ചെയ്തതോടെയാണ് മറ്റ് മൂന്ന് പേരെ കൂടി പിടികൂടാനായത്. ആറ് പേർ കൂടി കേസിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും ഇവർ ഒളിവിലാണെന്നും മാണ്ഡ്യ പോലീസ് പറഞ്ഞു.
അറസ്റ്റിലായവരിൽ നിന്ന് രണ്ട് സ്കാനിംഗ് മെഷീനുകളും ഒരു കാറും പിടിച്ചെടുത്തിട്ടുണ്ട്. മേലുകോട് നഞ്ചൻഗുഡ്, പാണ്ഡവപുര, ബെള്ളൂർ പോലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത കേസുമായി ബന്ധപ്പെട്ടാണ് ഇവരുടെ അറസ്റ്റ്. 25000 രൂപ മുതൽ ഒരു ലക്ഷം രൂപ വരെ ആളുകളിൽ നിന്ന് വാങ്ങി ഭ്രൂണഹത്യയും ലിംഗനിർണയവും നടത്തിയിരുന്ന റാക്കറ്റിലെ അംഗങ്ങളാണ് പിടിയിലായിരിക്കുന്നത്. സംഭവത്തിൽ മാണ്ഡ്യ പോലീസ് അന്വേഷണം ഊർജിതമാക്കി.
TAGS: KARNATAKA | ARREST
SUMMARY: Mandya police arrest 3 in connection with female foeticide
ന്യൂഡല്‍ഹി: ഇന്ത്യന്‍ ആകാശത്ത് മത്സരത്തിന് വഴിയൊരുക്കി മൂന്ന് പുതിയ വിമാനക്കമ്പനികള്‍ കൂടി എത്തുന്നു. കൂടുതൽ ഓപ്പറേറ്റർമാർക്ക് അവസരം നൽകാനും യാത്ര…
ബെംഗളൂരു: കേരളത്തിലേക്ക് പുറപ്പെട്ട കർണാടക ആർടിസി ബസ് തമിഴ്നാട്ടില്‍ അപകടത്തില്‍പ്പെട്ട് ഡ്രൈവർ മരിച്ചു. 18 യാത്രക്കാർക്ക് പരുക്കേറ്റു. ചരക്ക് ലോറിക്ക്…
കണ്ണൂർ: കെഎപി നാലാം ബറ്റാലിയൻ കമണ്ടാന്റും കേരളാ ഫുട്‌ബോളിന്റെ സൂപ്പർ താരവുമായിരുന്ന എ ശ്രീനിവാസൻ (53) അന്തരിച്ചു. വൃക്ക സംബന്ധമായ…
ബെംഗളൂരു: ബെല്ലാരി തെക്കലക്കോട്ടയ്ക്ക് സമീപം കാർ മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചു. സിരുഗപ്പ സ്വദേശികളായ പ്രസാദ് റാവു (75),…
ബെംഗളൂരു: ബെംഗളൂരു നമ്മ മെട്രോ റെയില്‍ ശൃംഖല 2027 ഡിസംബറോടെ 175 കിലോമീറ്ററായി വികസിപ്പിക്കുമെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി കെ…
തിരുവനന്തപുരം: കേരളത്തിലെ ജനങ്ങള്‍ക്ക് നേറ്റിവിറ്റി കാര്‍ഡ് നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിലവില്‍ വില്ലേജ് ഓഫീസർ നല്‍കിവരുന്ന നേറ്റിവിറ്റി സർട്ടിഫിക്കറ്റിനു…