ബെംഗളൂരു: പ്രണയ ബന്ധത്തിൽ നിന്ന് പിന്മാറിതിന് പിന്നാലെ മുൻ കാമുകിയുടെ വീട്ടിലെത്തി വാഹനങ്ങൾ കത്തിച്ച് യുവാവും സുഹൃത്തുക്കളും പിടിയിൽ. ഹനുമന്ത് നഗർ സ്വദേശികളായ രാഹുൽ (26), മുനിരാജു (30), പ്രവീൺ (27), വില്യംസ് (28) എന്നിവരാണ് അറസ്റ്റിലായത്. നാല് പേർക്കെതിരെ വിവിധ പോലീസ് സ്റ്റേഷനുകളിലായി 18ഓളം കേസുകൾ രജിസ്റ്റർ ചെയ്യപെട്ടിട്ടുണ്ട്. രാഹുൽ ഒമ്പത് വർഷമായി പെൺകുട്ടിയുമായി പ്രണയത്തിലായിരുന്നു.
പെൺകുട്ടിയുടെ വീട്ടിൽ പാർക്ക് ചെയ്ത രണ്ടു കാറുകളും ഒരു ബൈക്കും തീയിട്ട് നശിപ്പിക്കുകയായിരുന്നു. ക്യാബ് ഡ്രൈവറായി ജോലി ചെയ്തിരുന്ന രാഹുൽ, കൊലപാതകശ്രമം, മയക്കുമരുന്ന് കടത്തൽ, കവർച്ച തുടങ്ങി നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. ഞായറാഴ്ച പുലർച്ചെ 12.30ഓടെയാണ് സംഭവം. മൂന്ന് സുഹൃത്തുക്കൾക്കൊപ്പം എത്തിയാണ് പ്രതി വാഹനങ്ങൾക്ക് തീയിട്ടത്.
നഗരത്തിലെ സ്വകാര്യ കോളേജിൽ അവസാന വർഷ ബിരുദ വിദ്യാർഥിനിയാണ് യുവതി. രാഹുലും യുവതിയും തമ്മിലുള്ള പ്രണയബന്ധം തകരാൻ, മാതാപിതാക്കളും സഹോദരനുമാണ് കാരണമെന്ന് കരുതിയാണ് പ്രതി വാഹനങ്ങൾ കത്തിച്ചതെന്ന് പോലീസ് പറഞ്ഞു.
TAGS: ARREST
SUMMARY: Youth three aides held for setting ex’s cars afire in Bengaluru
കോഴിക്കോട്: താമരശ്ശേരിയില്‍ പനി ബാധിച്ചു മരിച്ച 9 വയസുകാരിക്ക് മരിച്ചത് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകകരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ…
ചെന്നൈ: നാഗാലന്‍ഡ് ഗവര്‍ണര്‍ ലാ. ഗണേശന്‍ അന്തരിച്ചു. 80 വയസ്സായിരുന്നു. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന…
ബെംഗളൂരു: ചാമരാജനഗർ ബന്ദിപ്പൂർ കടുവാ സങ്കേതത്തിലെ കുണ്ടകരേ റേഞ്ചിലെ ഹെഗ്ഗവാടി റോഡിന് സമീപം രണ്ട് കടുവകൾ തമ്മിലുള്ള ഏറ്റുമുട്ടലില്‍ ഒരു…
ന്യൂഡൽഹി: ഡൽഹിയിലെ ചരിത്ര സ്മാരകങ്ങളിലൊന്നായ ഹുമയൂണിന്റെ ശവകുടീരത്തിന് (ഹുമയൂൺ ടോംബ്) സമീപമുള്ള ദർഗയുടെ മേൽക്കുര തകർന്നു വീണ് അഞ്ച് പേർ…
ബെംഗളൂരു: മയക്കുമരുന്നിന് എതിരെ സാമൂഹിക അവബോധമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ ഓൺസ്റ്റേജ് ജാലഹള്ളി റീൽസ് മത്സരം സംഘടിപ്പിക്കുന്നു. ഇന്ത്യയിലെവിടെനിന്നുമുള്ള വ്യക്തികള്‍ക്കും സംഘടനകള്‍ക്കും…
ബെംഗളൂരു: ബെംഗളൂരുവിലെ വില്‍സന്‍ ഗാര്‍ഡന് സമീപം ചിന്നയ്യാൻ പാളയത്ത് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് പത്ത് വയസ്സുകാരൻ മരിച്ചു. ഷബ്രിൻ ഭാനു,…