ബെംഗളൂരു: പെൺസുഹൃത്തുക്കളുടെ ഫോട്ടോ എടുത്തത് ചോദ്യം ചെയ്തതിനു വിദ്യാർഥിയെ മർദിച്ച് കൊലപ്പെടുത്തി. രാമനഗര ചിക്കെനഹള്ളിയിലാണ് സംഭവം. ബെംഗളൂരുവിൽ നിന്നുള്ള പുനീത് (21) ആണ് കൊല്ലപ്പെട്ടത്. പുനീതും സഹപാഠികളായ ആറു പേരും അവധി ആഘോഷിക്കാനാണ് രാമനഗരയിൽ എത്തിയിരുന്നത്.
ചിക്കെനഹള്ളി തടാകത്തിൽ നീന്താൻ ഇറങ്ങിയ പുനീതിന്റെയും പെൺസുഹൃത്തുക്കളുടെയും ചിത്രങ്ങൾ ചിലർ അനുവാദം ചോദിക്കാതെ എടുത്തിരുന്നു. ഇത് ചോദ്യം ചെയ്ത പുനീതിനെ മൂന്ന് പേർ ക്രൂരമായി മർദിക്കുകയായിരുന്നു.
വടിയും മൂർച്ചയേറിയ ആയുധങ്ങളും ഉപയോഗിച്ചാണ് യുവാക്കൾ പുനീത്തിനെ ആക്രമിച്ചത്. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ പുനീതിനെ കെംഗേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മസ്തിഷ്ക മരണം സംഭവിക്കുകയായിരുന്നു. സംഭവത്തിൽ കേസെടുത്ത പോലീസ് പ്രതികളായ ചന്ദ്രു, നാഗേഷ്, മുരളി എന്നിവരെ അറസ്റ്റ് ചെയ്തു. മരണപ്പെട്ട പുനീതിന്റെ അവയവങ്ങൾ ദാനം ചെയ്തതായി ബന്ധുക്കൾ അറിയിച്ചു.
TAGS: BENGALURU | ATTACK
SUMMARY: Student beaten to death for questioning locals taking photos of female friends
ന്യൂഡൽഹി: പുതുക്കിയ ആദായ നികുതി ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ച് കേന്ദ്രധനമന്ത്രി നിര്‍മ്മല സീതാരാമന്. പ്രതിപക്ഷത്തിന്റെ അഭാവത്തിലാണ് പുതിക്കിയ ബില്‍ സഭയില്‍…
കൊച്ചി: സമൂഹമാധ്യമങ്ങളില്‍ അധിക്ഷേപ പോസ്റ്റ് ഇട്ടെന്ന പരാതിയില്‍ നടൻ വിനായകനെ ചോദ്യം ചെയ്തു. കൊച്ചി സൈബർ പോലീസാണ് ചോദ്യം ചെയ്തത്.…
തിരുവനന്തപുരം: കേരളത്തിൽ സ്പോര്‍ട്സ് സ്കൂളുകളില്‍ വിവിധ തസ്തികകളില്‍ അപേക്ഷ ക്ഷണിച്ചു. കായിക യുവജന കാര്യാലയത്തിന് കീഴിലുള്ള സ്പോര്‍ട്സ് സ്കൂളിലാണ് ഒഴിവുകള്‍.…
കോട്ടയം: കോട്ടയം മാങ്ങാനത്ത് വീട് കുത്തി തുറന്ന് അമ്പതു പവൻ കവർന്നതായി പരാതി. മോഷണത്തിനു പിന്നില്‍ ഉത്തരേന്ത്യൻ സംഘമെന്ന് സ്ഥിരീകരിച്ച്…
ഗൂഡല്ലൂർ: തമിഴ്നാട് ഗൂഡല്ലൂരില്‍ കാട്ടാനയുടെ ആക്രമണത്തില്‍ മലയാളിക്ക് ദാരുണാന്ത്യം. ഓവേലി ന്യൂ ഹോപ് സ്വദേശി മണി (60) ആണ് മരിച്ചത്.…
കൊച്ചി: കോതമംഗലത്ത് 23കാരിയുടെ ആത്മഹത്യ ചെയ്ത സംഭവത്തില്‍ സോനയുടെ സുഹൃത്ത് റമീസ് പോലീസ് കസ്റ്റഡിയില്‍. റമീസിനെ കോതമംഗലം പോലീസ് ചോദ്യം…