തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ആറാട്ട് ഘോഷയാത്രയുടെ ഭാഗമായി തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലെ റണ്‍വേ ഏപ്രില്‍ 11ന് വൈകിട്ട് 4.45 മുതല്‍ രാത്രി 9 വരെ അഞ്ച് മണിക്കൂര്‍ അടച്ചിടും. ഈ സമയത്തുള്ള ആഭ്യന്തര, രാജ്യാന്തര വിമാന സര്‍വീസുകള്‍ പുനഃക്രമീകരിച്ചു. പുതുക്കിയ സമയക്രമം അതത് എയര്‍ലൈനുകളില്‍ നിന്നു ലഭ്യമാണെന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചു.
വിമാനത്താവളത്തിന്റെ റണ്‍വേയിലൂടെ ഘോഷയാത്ര കടന്നുപോകുന്നതിനാലാണ് നിയന്ത്രണമെന്ന് ടിയാല്‍ അറിയിച്ചു. ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ നിന്നുള്ള ഘോഷയാത്ര റണ്‍വേ മുറിച്ച് കടന്നുപോകുന്നതിനാല്‍ വര്‍ഷം രണ്ടുതവണ തിരുവനന്തപുരം വിമാനത്താവളം അടച്ചിടാറുണ്ട്. ശംഖുമുഖത്ത് കടലിലാണ് ആറാട്ട് നടക്കുക.
TAGS : THIRUVANATHAPURAM | AIRPORT
SUMMARY : Painkuni Aarattu procession; Thiruvananthapuram airport to be closed
പത്തനംതിട്ട: ചിറ്റയം ഗോപകുമാറിനെ സിപിഐ പത്തനംതിട്ട ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തു. വിഭാഗീയത രൂക്ഷമായതിന് പിന്നാലെ സമവായം എന്ന നിലയ്ക്കാണ് ചിറ്റയം…
ന്യൂഡൽഹി: ഡൽഹി ചന്ദർ വിഹാറില്‍ മദ്യപാനത്തിനിടെയുണ്ടായ തർക്കത്തിൽ 24 കാരനായ ഡെലിവറി എക്സിക്യൂട്ടീവ് കുത്തേറ്റു മരിച്ചു. ഡെലിവറി എക്സിക്യൂട്ടീവായ ആശിഷ്…
ബെംഗളൂരു: ബെംഗളൂരു മലയാളി റൈറ്റേഴ്സ് ആന്റ് ആർട്ടിസ്റ്റ്സ് ഫോറം ഡിജിറ്റൽ കാലത്തെ വായന എന്ന വിഷയത്തിൽ സംവാദം സംഘടിപ്പിക്കുന്നു. ഓഗസ്റ്റ്…
ബെംഗളൂരു: മലയാളി ഗായകർക്കായി ഓള്‍ ഇന്ത്യ മലയാളി അസോസിയേഷൻ (എയ്മ) സംഘടിപ്പിക്കുന്ന ദേശീയ മലയാള സംഗീത മത്സര പരിപാടി “എയ്മ…
പത്തനംതിട്ട: സംസ്ഥാനത്ത് മഴ കനക്കുന്നതിനാല്‍ ഡാമുകള്‍ തുറക്കുന്നു. പത്തനംതിട്ടയിലെ കക്കി ഡാം തുറന്നു. ഡാമിന്റെ 2 ഷട്ടറുകളാണ് തുറന്നത്. പമ്പയുടെ…
ബെംഗളൂരു: തൃശൂർ കുറ്റൂർ ചീരാത്ത് മഠത്തിൽ വീട്ടിൽ സി സുകുമാരൻ (80) ബെംഗളൂരുവിൽ അന്തരിച്ചു. ടി.സി. പാളയ സേക്രഡ് ഹാർട്ട്സ്…