ബെംഗളൂരു: ബെൽത്തങ്ങാടിയിൽ ഭൂഗർഭ പൈപ്പ് ലൈനിൽ നിന്ന് 12,000 ലിറ്റർ ഡീസൽ മോഷ്ടിച്ച അഞ്ച് പേർ അറസ്റ്റിൽ. ബെൽത്തങ്ങാടി പുതുവെട്ട് വില്ലേജിലെ ദിനേശ് ഗൗഡ (40), മോഹൻ (28), കഡബ താലൂക്കിലെ ജയ സുവർണ (39), ഹാസൻ ബേലൂർ താലൂക്കിലെ ഹരേഹള്ളി സ്വദേശി ദിനേശ് (40), കഡബ ഗ്രാമത്തിലെ കാർത്തിക് (28) എന്നിവരാണ് അറസ്റ്റിലായത്.
പ്രതികളിൽ നിന്ന് ഒരു മാരുതി 800 കാർ, 100 ലിറ്റർ ഡീസൽ, പൈപ്പുകൾ, ഡ്രില്ലിംഗ് മെഷീൻ, വൈൻഡിംഗ് മെഷീൻ, മൊബൈൽ ഫോണുകൾ എന്നിവ പിടിച്ചെടുത്തതായി പോലീസ് പറഞ്ഞു. മാർച്ച് 16നും 19നും ഇടയിലാണ് ഡീസൽ മോഷണം പോയത്. ബെൽത്തങ്ങാടി ആലഡ്കയിൽ പെട്രോനെറ്റ് എംഎച്ച്ബി ഭൂഗർഭ പൈപ്പ് ലൈൻ തുരന്നാണ് പ്രതികൾ 9.60 ലക്ഷം രൂപ വിലമതിക്കുന്ന ഡീസൽ മോഷ്ടിച്ചത്.
മംഗലാപുരം-ഹാസൻ-ബെംഗളൂരു എന്നിവിടങ്ങളിൽ നിന്നാണ് പെട്രോനെറ്റ് പൈപ്പ് ലൈൻ ഡീസൽ വിതരണം ചെയ്യുന്നത്. മാവേലിക്കര സ്വദേശിയും പെട്രോനെറ്റ് എംഎച്ച്ബി ലിമിറ്റഡ് നേരിയ സ്റ്റേഷൻ ഇൻചാർജുമായ രാജൻ ആയിരുന്നു ഇത് സംബന്ധിച്ച് പോലീസിൽ പരാതി നൽകിയത്.
The post പൈപ്പ്ലൈനിൽ നിന്ന് ഡീസൽ മോഷണം; അഞ്ച് പേർ അറസ്റ്റിൽ appeared first on News Bengaluru.
Powered by WPeMatico
ബെംഗളൂരു: കെഎൻഎസ്എസ് ഇന്ദിരാനഗർ കരയോഗം നടത്തിയ എം ബി മേനോൻ മെമ്മോറിയൽ കെഎൻഎസ്എസ് ഫൗണ്ടേഷൻ ഡേ കാരംസ് ടൂർണമെൻറ് മല്ലേഷ്പാളയിലുള്ള…
തിരുവനന്തപുരം: തിരുവനന്തപുരത്ത് സ്കൂള്‍ കുട്ടികളുമായി വന്ന വാൻ കുഴിയിലേക്ക് വീണ് അപകടം. അപകടത്തില്‍ വാനിലുണ്ടായിരുന്ന 31 കുട്ടികള്‍ക്കും ഒരു അധ്യാപികയ്ക്കുമടക്കം…
ബെംഗളൂരു: മലയാളി യുവാവിനെ ബെംഗളൂരുവിലെ സ്വകാര്യ ലോഡ്ജ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം എടയൂർ നോർത്ത് പീടികപടി സ്വദേശി…
ഡല്‍ഹി: ഡല്‍ഹിയിലെ സ്കൂളുകളിലും കോളജുകളിലും ഇ-മെയില്‍ വഴി വീണ്ടും ബോംബ് ഭീഷണി സന്ദേശം എത്തി. ഇത് വിദ്യാർഥികളിലും രക്ഷിതാക്കളിലും വലിയ…
ബെംഗളൂരു: ശാസ്ത്ര സാഹിത്യവേദിയുടെ 32-മത് വാർഷിക പൊതുയോഗം കാരുണ്യ ബെംഗളൂരു ഹാളിൽ നടന്നു. യോഗത്തില്‍ അടുത്ത മൂന്നു വർഷത്തേക്കുള്ള ഭാരവാഹികളെ…
പിറവം: പ്രശസ്ത മിമിക്രി കലാകാരന്‍ സുരേഷ് കൃഷ്ണ (പാലാ സുരേഷ്53) പിറവത്തിലെ വാടകവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഹൃദയസംബന്ധമായ അസുഖത്തെ…