Categories: KARNATAKATOP NEWS

പൊതുസ്ഥലത്ത് പുകവലിച്ചതിന് ദളിത് യുവാവിന് മർദനം; മൂന്ന് പേർ പിടിയിൽ

ബെംഗളൂരു: പൊതുസ്ഥലത്ത് വെച്ച് പുകവലിച്ചതിന് ദളിത്‌ യുവാവിനെ ക്രൂരമായി മർദിച്ച മൂന്ന് പേർ പിടിയിൽ. കോപ്പാൾ ബോച്ചനഹള്ളിയിൽ വെള്ളിയാഴ്ച വൈകീട്ടോടെയാണ് സംഭവം. 21കാരനായ ഗുഡ്ഡദപ്പ മുള്ളണ്ണയാണ് ആക്രമണത്തിനിരയായത്. ഗ്രാമത്തിലെ  പൊതുസ്ഥലത്ത് പുകവലിച്ചതിന് വാൽമീകി സമുദായത്തിൽപ്പെട്ട ആറ് യുവാക്കൾ തന്നെ മർദിച്ചതായി അലവണ്ടി പോലീസ് സ്റ്റേഷനിൽ ഗുഡ്ഡദപ്പ പരാതി നൽകിയിരുന്നു.

ഇവരിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും മറ്റുള്ളവർ ഒളിവിലാണെന്നും പോലീസ് പറഞ്ഞു. ഗ്രാമത്തിലെ വൈദ്യുത തൂണിൽ കെട്ടിയിട്ട ശേഷം അർദ്ധനഗ്നനാക്കിയായിരുന്നു തന്നെ മർദിച്ചതെന്ന് ഗുഡ്ഡദപ്പ പറഞ്ഞു. കൂടാതെ ജാതി പറഞ്ഞ് തന്നെ അധിക്ഷേപിച്ചെന്നും യുവാവ് പരാതിപ്പെട്ടു. ഒളിവിൽ പോയവർക്കായി തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ടെന്നും, അറസ്റ്റിലായവർ കുറ്റം സമ്മതിച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.

TAGS: KARNATAKA | ARREST
SUMMARY: Dalit youth tied to pole, thrashed for smoking in public place, 3 arrested

Savre Digital

Recent Posts

‘ഇഷ്ടമല്ലെങ്കിൽ നിങ്ങൾ വാങ്ങണ്ട, ഒരു നിർബന്ധവും ഇല്ല’; ട്രംപിൻ്റെ നയങ്ങൾക്ക് എതിരെ ആഞ്ഞടിച്ച് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ

ന്യൂഡൽഹി: അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ നയങ്ങൾക്ക് എതിരെ ആഞ്ഞടിച്ച് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. റഷ്യയിൽ നിന്ന് എണ്ണ…

28 minutes ago

പോലീസിന്റെ കസ്റ്റഡിയിൽനിന്നും രക്ഷപ്പെട്ട പ്രതി പിടിയിൽ

കൊച്ചി: തൃക്കാക്കര പോലീസിന്റെ കസ്റ്റഡിയിൽനിന്നും രക്ഷപ്പെട്ട പ്രതി പിടിയിൽ. ആലുവയിൽനിന്നാണ് അസദുള്ള പിടിയിലായത്. തൃക്കാക്കര പോലീസ് സ്റ്റേഷനിൽ നിന്നും കളമശേരി…

38 minutes ago

ബാലഗോകുലം പഠനശിബിരം നാളെ

ബെംഗളൂരു: സമന്വയ എഡ്യുക്കേഷണൽ ആൻ്റ് ചാരിറ്റബിൾ ട്രസ്റ്റ്  ദാസറഹള്ളി ഭാഗ് ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ ബാലഗോകുലം പഠനശിബിരം ഷെട്ടിഹള്ളി നന്ദനം ബാലഗോകുലത്തിൽ…

1 hour ago

ഡെക്കാൻ കൾച്ചറൽ സൊസൈറ്റി ഓണച്ചന്ത സെപ്റ്റംബർ 03, 04 തീയതികളിൽ

ബെംഗളൂരു: ഡെക്കാൻ കൾച്ചറൽ സൊസൈറ്റിയുടെ ഓണച്ചന്ത സെപ്റ്റംബർ 03, 04 തീയതികളിൽ നടക്കും. മൈസൂർ റോഡ് ബ്യാറ്ററായനാപുരയിലുള്ള സൊസൈറ്റി സിൽവർ…

2 hours ago

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ വനിതാ കമ്മീഷന്‍ കേസെടുത്തു

തിരുവനന്തപുരം: പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ആരോപണങ്ങളില്‍ സംസ്ഥാന വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. റിനി ആന്‍ ജോര്‍ജ് രംഗത്തെത്തിയതോടെയാണ്…

2 hours ago

ഓണാഘോഷം വാനോളം; എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ ഓണ സദ്യ

കൊച്ചി: ഓണത്തോടനുബന്ധിച്ച്‌ കേരളത്തിലെ നാല് വിമാനത്താവളങ്ങളില്‍ നിന്നും മംഗലാപുരത്ത് നിന്നും വിദേശത്തേക്കും തിരിച്ചും യാത്ര ചെയ്യുന്നവര്‍ക്ക് ആകാശത്ത് ഓണ സദ്യ…

2 hours ago