ബെംഗളൂരു: കനകാ നഗർ പൊൻ കാസിൽ ഫ്രണ്ട്സ് ഈദ് സൗഹൃദ സംഗമം സംഘടിപ്പിച്ചു. ജാതിക്കും മതത്തിനും ഭാഷയ്ക്കും വർണ്ണത്തിനും അതീതമായി പരസ്പര ഐക്യം കാത്തുസൂക്ഷിക്കുന്ന കൂട്ടായ്മകൾ കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് സംഗമം അഭിപ്രായപ്പെട്ടു. ലളിത നായക് ഈദ് സൗഹൃദ സംഗമം ഉദ്ഘാടനം ചെയ്തു. ഡോ. മസൂദ് ഷെരീഫ് മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു. മനോഹർ എൽവാട്ടി, ഖലീമുല്ലഹ് തുടങ്ങിയവർ സംസാരിച്ചു.
തൊട്ടടൂത്ത ഫ്ലാറ്റുകളിൽ താമസിക്കുന്നവർ തമ്മിൽ അപരിചിതരായി കഴിയുന്ന സാഹചര്യത്തിൽ പരസ്പരം അറിയാനും വ്യക്തിബന്ധങ്ങൾ കാത്തുസൂക്ഷിക്കുവാനും വർഷങ്ങളായി നടന്നുവരുന്ന ഈദ് സൗഹൃദ സംഗമത്തിന് നേതൃത്വം കൊടുക്കുന്നതിലൂടെ സാധ്യമായിട്ടുണ്ടെന്ന് ഹസൻ പൊന്നൻ പറഞ്ഞു. മാനവികമായ ഐക്യം തകർക്കാനുള്ള ശ്രമങ്ങളെ സൗഹൃദക്കൂട്ടായ്മയിലൂടെ മാത്രമേ പ്രതിരോധിക്കാൻ കഴിയുകയുളളൂവെന്ന് അദ്ദേഹം പറഞ്ഞു.
The post പൊൻ കാസിൽ ഫ്രണ്ട്സ് ഈദ് സൗഹൃദ കൂട്ടായ്മ appeared first on News Bengaluru.
Powered by WPeMatico
ബെംഗളൂരു: കന്നഡ സൂപ്പർ താരം ഋഷഭ് ഷെട്ടി, വിജയനഗര സാമ്രാജ്യത്തിലെ ചക്രവർത്തി കൃഷ്ണ ദേവരായറായി വേഷമിടുന്നതായി റിപ്പോർട്ട്. ജോധ അക്ബർ,…
വാഗമൺ: കോട്ടയം വഴിക്കടവിൽ ഇലക്ട്രിക് ചാര്‍ജിങ് സ്റ്റേഷനിലേക്ക് കാർ ഇടിച്ചുകയറി നാലു വയസ്സുകാരൻ മരിച്ചു. തിരുവനന്തപുരം നേമം സ്വദേശികളുടെ മകനായ…
കൊച്ചി: നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധപ്പെട്ട സ്വത്തുവകകള്‍ കണ്ടുകെട്ടിയ നടപടി കൊച്ചിയിലെ പ്രത്യേക എന്‍ഐഎ കോടതി റദ്ദാക്കി. ഉടമകളും…
മംഗളൂരു: മംഗളൂരു ജില്ലാ ജയിലിലേക്ക് പലഹാരങ്ങൾക്കിടയിൽ ഒളിപ്പിച്ച് എംഡിഎംഎയ്ക്കു സമാനമായ വസ്തു കടത്താൻ ശ്രമിച്ച യുവതി അറസ്റ്റിൽ. രംസൂനയാണ് പിടിയിലായത്.…
ബെംഗളൂരു: കെങ്കേരി ആർവി കോളജിനു സമീപത്തെ കനാലിൽ അജ്ഞാതനായ പുരുഷന്റെ മൃതദേഹം കണ്ടെത്തി. സുരക്ഷാ ജീവനക്കാർ വിവരം അറിയിച്ചതോടെ എത്തിയ…
ന്യൂഡല്‍ഹി: അഹമ്മദാബാദില്‍ ജൂണ്‍ 12-ന് നടന്ന എയര്‍ ഇന്ത്യ വിമാനാപകടത്തെക്കുറിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ട് പ്രാഥമിക റിപ്പോര്‍ട്ട് മാത്രമാണെന്നും അന്തിമ റിപ്പോര്‍ട്ട്…