കട്ടപ്പന: ഇടുക്കി ഇരട്ടയാറില്‍ പോക്‌സോ കേസിലെ അതിജീവിതയെ മരിച്ചനിലയില്‍ കണ്ടെത്തി. ഇരട്ടയാര്‍ സ്വദേശിനിയായ 17-കാരിയെയാണ് വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടത്. കഴുത്തില്‍ ബെല്‍റ്റ് മുറുക്കിയ നിലയിലായിരുന്നു മൃതദേഹം. സംഭവം കൊലപാതകമാണെന്ന സംശയത്തില്‍ പോലീസ് അന്വേഷണം തുടങ്ങി.
വീട്ടിലുള്ളവർ രാവിലെ ജോലിക്ക് പോയ സമയത്ത് പെൺകുട്ടി ഉറങ്ങുകയായിരുന്നു. രാവിലെ 11മണിയോടെ പെൺകുട്ടിയുടെ അമ്മ വീട്ടിലെത്തിയപ്പോഴാണ് കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തയിത്. രണ്ടു വർഷം മുൻപാണ് ഈ പെൺകുട്ടി ലെെംഗിക പീഡനത്തിന് ഇരയായത്. കേസിലെ പ്രതികളെ അന്ന് അറസ്റ്റ് ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട പോക്സോ കേസിൽ അന്വേഷണം നടന്നുവരികയാണ്. ഇതിനിടെയാണ് അതിജീവിതയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
പെൺകുട്ടിയുടെ മരണത്തിന് ഈ കേസുമായി ബന്ധമുണ്ടോയെന്ന കാര്യങ്ങൾ ഉൾപ്പെടെ പോലീസ് അന്വേഷിക്കും. കട്ടപ്പന പോലീസിനാണ് അന്വേഷണ ചുമതല. ഫൊറൻസിക് വിദഗ്‌ദ്ധരും വിരലടയാള വിദഗ്‌ദ്ധരുമെത്തി തെളിവ് ശേഖരിച്ച ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റുമെന്നാണ് വിവരം. കൊലപാതകമാണോയെന്ന് ഇപ്പോൾ പറയാൻ കഴിയില്ലെന്നും പോസ്റ്റ്‌മോർട്ടത്തിന് ശേഷമേ ഇക്കാര്യത്തിൽ വ്യക്തത വരുകയുള്ളുവെന്നും പോലീസ് പറഞ്ഞു.
തിരുവനന്തപുരം: ഓണം പ്രമാണിച്ച് സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കുമുള്ള ബോണസ് 500 രൂപ വര്‍ധിപ്പിച്ചു. ഇത്തവണ 4500 രൂപ ബോണസ് ലഭിക്കും. ബോണസിന്…
കൊച്ചി: പെരുമ്പാവൂർ കാഞ്ഞിരക്കാട് മാലിന്യക്കൂമ്പാരത്തിൽ നവജാത ശിശുവിൻ്റെ മൃതദേഹം കണ്ടെത്തി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. തെരുവ് നായ്ക്കള്‍ മാലിന്യം ഇളക്കിയതോടെ…
തിരുവനന്തപുരം: അമീബിക് മസ്തിഷ്ക ജ്വരം തടയാൻ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ ആരോഗ്യ വകുപ്പ് ജനകീയ കാമ്പയിൻ ആരംഭിക്കുന്നു. ഓഗസ്റ്റ് 30,…
പത്തനംതിട്ട: റാന്നിയിൽ വാതക ശ്മശാനത്തിൽ സംസ്കാരത്തിനിടെ തീ പടർന്ന് യുവാവിന് പൊള്ളലേറ്റു. സംസ്കാരച്ചടങ്ങിൽ കർപ്പൂരം കത്തിച്ചപ്പോഴാണ് തീ ആളിപ്പടർന്നത്. പുതമൺ…
ബെംഗളൂരു: കേരള സർക്കാരിന്റെ സാംസ്കാരികവകുപ്പിന് കീഴിലുള്ള മലയാളം മിഷൻ 2024 ഭാഷാപുരസ്കാരങ്ങളിലെ മികച്ച കഥാസമാഹാരത്തിനുള്ള പ്രവാസിസാഹിത്യ പുരസ്‌കാരം സ്‌പെഷ്യൽ ജൂറി…
കൊച്ചി: റാപ്പര്‍ വേടനെതിരെ ലൈംഗിക അതിക്രമത്തിന് പുതിയ കേസ്. ഗവേഷകയായ യുവതിയുടെ പരാതിയില്‍ കൊച്ചി സിറ്റി പോലീസാണ് നിയമനടപടി തുടങ്ങിയത്.…