കോഴിക്കോട്: പോക്‌സോ കേസിലുള്‍പ്പെട്ട നടനും ഹാസ്യ കലാകാരനുമായ കൂട്ടിക്കല്‍ ജയചന്ദ്രൻ ഒളിവിലെന്ന് പോലീസ് റിപ്പോർട്ട്. നടന്റെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫാണെന്നും എവിടെയാണ് ഒളിവിലെന്നതു സംബന്ധിച്ച് ഇതുവരെ ഒരു സൂചനയും ലഭിച്ചിട്ടില്ലെന്നും പോലീസ് പറഞ്ഞു. താമസസ്ഥലവും സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും വീടും പോലീസ് പരിശോധിച്ചിരുന്നു.
പരാതിയില്‍ കേസെടുത്തതോടെയാണ് നടൻ ഒളിവില്‍പ്പോയത്. അതേസമയം പരാതിയില്‍ അന്വേഷണം തുടരുന്നതിനിടെ കോഴിക്കോട് പോക്സോ കോടതിയില്‍ നടൻ ജാമ്യാപേക്ഷ നല്‍കിയിരുന്നു. എന്നാല്‍, ജൂലായ് 12ന് ജാമ്യാപേക്ഷ തള്ളി. പിന്നീട് മുൻകൂർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചു. ഈ ഹർജിയില്‍ അടുത്തയാഴ്ച കോടതി വാദം കേള്‍ക്കും.
TAGS : POCSO CASE | KOZHIKOD | JAYACHANDRAN KOOTIKAL
SUMMARY : POCSO case: Actor Jayachandran Kootikal absconding
ബെംഗളൂരു: കേരളത്തിലേക്ക് പുറപ്പെട്ട കർണാടക ആർടിസി ബസ് തമിഴ്നാട്ടില്‍ അപകടത്തില്‍പ്പെട്ട് ഡ്രൈവർ മരിച്ചു. 18 യാത്രക്കാർക്ക് പരുക്കേറ്റു. ചരക്ക് ലോറിക്ക്…
കണ്ണൂർ: കെഎപി നാലാം ബറ്റാലിയൻ കമണ്ടാന്റും കേരളാ ഫുട്‌ബോളിന്റെ സൂപ്പർ താരവുമായിരുന്ന എ ശ്രീനിവാസൻ (53) അന്തരിച്ചു. വൃക്ക സംബന്ധമായ…
ബെംഗളൂരു: ബെല്ലാരി തെക്കലക്കോട്ടയ്ക്ക് സമീപം കാർ മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചു. സിരുഗപ്പ സ്വദേശികളായ പ്രസാദ് റാവു (75),…
ബെംഗളൂരു: ബെംഗളൂരു നമ്മ മെട്രോ റെയില്‍ ശൃംഖല 2027 ഡിസംബറോടെ 175 കിലോമീറ്ററായി വികസിപ്പിക്കുമെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി കെ…
തിരുവനന്തപുരം: കേരളത്തിലെ ജനങ്ങള്‍ക്ക് നേറ്റിവിറ്റി കാര്‍ഡ് നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിലവില്‍ വില്ലേജ് ഓഫീസർ നല്‍കിവരുന്ന നേറ്റിവിറ്റി സർട്ടിഫിക്കറ്റിനു…
കോട്ടയം: കോട്ടയം ഈരാറ്റുപേട്ടക്ക് സമീപം പനച്ചിപ്പാറയില്‍ വൻ മയക്കുമരുന്ന് വേട്ട. എംഡിഎംഎയുമായി മൂന്നു യുവാക്കളാണ് പിടിയിലായത്. ഇവരില്‍ നിന്നും 99…