Categories: KARNATAKATOP NEWS

പോക്സോ കേസ്; യെദിയൂരപ്പക്കെതിരെ സമൻസ് അയച്ചു

ബെംഗളൂരു: പോക്‌സോ കേസിൽ കുറ്റാരോപിതനായ കർണാടക മുൻ മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പക്കെതിരെ വീണ്ടും സമൻസ്. ജൂലൈ 15 ന് വാദം കേൾക്കുന്നതിന് ഹാജരാകാനാണ് കോടതി സമൻസ് അയച്ചത്. യെദിയൂരപ്പക്കെതിരെ സിഐഡി സമർപ്പിച്ച കുറ്റപത്രം കോടതി അംഗീകരിച്ചിരുന്നു. കേസ് അന്വേഷിച്ച പോലീസ് 700 പേജിലധികം വരുന്ന കുറ്റപത്രമാണ് കോടതിയിൽ സമർപ്പിച്ചത്. ഇക്കഴിഞ്ഞ മാർച്ച് മൂന്നിന് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാരോപിച്ച് യെദിയൂരപ്പക്കെതിരെ സദാശിവനഗർ പോലീസ് സ്റ്റേഷനിൽ പോക്‌സോ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.

കേസിൻ്റെ ഗൗരവം കണക്കിലെടുത്ത് സർക്കാർ, കേസന്വേഷണം സിഐഡിക്ക് കൈമാറി. അടുത്തിടെ സിഐഡി ഉദ്യോഗസ്ഥർ യെദിയൂരപ്പക്ക് രണ്ടാമത്തെ നോട്ടിസ് നൽകുകയും ഹിയറിങ്ങിന് ഹാജരാകാൻ നിർദേശിക്കുകയും ചെയ്‌തു. എന്നാൽ വിചാരണയ്ക്ക് ഹാജരാകാത്തതിനാൽ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെട്ട് അന്വേഷണ സംഘം കോടതിയിൽ അപേക്ഷ നൽകി.

ഇത് പരിഗണിച്ച കോടതി യെദിയൂരപ്പക്ക് ജാമ്യമില്ല വാറണ്ട് പുറപ്പെടുവിച്ചു. എന്നാൽ യെദിയൂരപ്പ നൽകിയ അപ്പീൽ പരിഗണിച്ച ഹൈക്കോടതി, അദ്ദേഹത്തെ അറസ്റ്റ് ചെയ്യാതെ ചോദ്യം ചെയ്യണമെന്ന് നിർദേശിച്ചു. കേസിൽ അറസ്റ്റ് നേരിടുന്ന യെദിയൂരപ്പ മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയിൽ വീണ്ടും ഹർജി നൽകിയിരുന്നു.

TAGS: KARNATAKA | BS YEDIYURAPPA
SUMMARY: Karnataka court sents summons to Yediyurappa

Savre Digital

Recent Posts

ശബരിമല സ്വര്‍‌ണക്കൊള്ള; പ്രതികളുടെ റിമാൻ‌ഡ് കാലാവധി ഈമാസം 27 വരെ നീട്ടി

പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസില്‍ പ്രതികളുടെ റിമാൻഡ് കാലാവധി ഈമാസം 27 വരെ നീട്ടി. മുരാരി ബാബു, ഉണ്ണികൃഷ്ണൻ പോറ്റി…

9 minutes ago

സാങ്കേതിക തകരാര്‍; ചെറുവിമാനം അടിയന്തരമായി ദേശീയപാതയില്‍ ഇറക്കി

ചെന്നൈ: തമിഴ്നാട്ടില്‍ പുതുക്കോട്ടൈ ജില്ലയിലെ അമ്മച്ചത്തിരത്തിന് സമീപം തിരുച്ചി - പുതുക്കോട്ടൈ ദേശീയ പാതയില്‍ ചെറിയ സ്വകാര്യ പരിശീലന വിമാനം…

54 minutes ago

അരൂര്‍ അപകടം: മരണപ്പെട്ട ഡ്രൈവര്‍ രാജേഷിന്റെ കുടുംബത്തിന് സര്‍ക്കാര്‍ നഷ്ടപരിഹാരം പ്രഖ്യാപിച്ചു

ആലപ്പുഴ: അരൂരില്‍ ദേശീയപാതയുടെ ഭാഗമായി നിർമാണത്തിലിരുന്ന ആകാശപാതയുടെ ഗർഡർ തകർന്നുവീണ് മരിച്ച പിക് അപ് വാന്‍ ഡ്രൈവര്‍ രാജേഷിന്റെ കുടുംബത്തിന്…

2 hours ago

ഡൽഹി സ്ഫോടനം: ചികിത്സയിലിരുന്ന ഒരാള്‍ കൂടി മരിച്ചു

ഡല്‍ഹി: ഡല്‍ഹി സ്ഫോടനത്തില്‍ പരുക്കേറ്റ ഒരാള്‍ കൂടി മരിച്ചു. ഇതോടെ മരിച്ചവരുടെ എണ്ണം 13 ആയി. എല്‍എൻജെപി ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്ന…

3 hours ago

റെക്കോര്‍ഡ് കുതിപ്പ്: സ്വര്‍ണവില ഇന്ന് പവന് 1,680 രൂപ കൂടി

തിരുവനന്തപുരം: കേരളത്തിൽ സ്വർണ വില സർവ്വകാല റെക്കോർഡില്‍. ഇന്ന് പവന് 1680 രൂപ കൂടി 93,720 രൂപയിലാണ് വ്യാപാരം നടക്കുന്നത്.…

4 hours ago

സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ നടത്തുന്ന സമരം ആരംഭിച്ചു

തിരുവനന്തപുരം: സർക്കാർ മെഡിക്കല്‍ കോളജുകളില്‍ ഒപി ബഹിഷ്‌കരിച്ചുള്ള ഡോക്ടർമാരുടെ സമരം തുടങ്ങി. അത്യാവശ്യ സേവനങ്ങള്‍ ഒഴികെ മറ്റെല്ലാം പ്രവർത്തനങ്ങളില്‍നിന്നും ഡോക്ടർമാർ…

5 hours ago