തിരുവനന്തപുരം: പോത്തന്‍കോട് ഒറ്റയ്ക്ക് താമസിച്ചിരുന്ന വയോധിക കൊലചെയ്യപ്പെട്ട സംഭവത്തില്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. വയോധിക പീഡനത്തിനിരയായതായാണ് പ്രാഥമിക റിപ്പോര്‍ട്ടിലുള്ളത്. സ്വകാര്യ ഭാഗങ്ങളില്‍ പരുക്കുകളുണ്ടായിരുന്നതയി റിപ്പോര്‍ട്ടില്‍ പറയുന്നു. മരണകാരണം തലയ്ക്കേറ്റ ക്ഷതമാണെന്നാണ് വിവരം. ഭിന്നശേഷിക്കാരിയായ വയോധികയും പ്രതി പോത്തന്‍കോട് സ്വദേശി തൗഫീക്കും തമ്മില്‍ രാവിലെ തര്‍ക്കമുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ഇവര്‍ കൊല്ലപ്പെട്ടതെന്നാണ് സൂചന.
ഇവരുടെ വീടിനടുത്തുള്ള സിസിടിവിയില്‍ നിന്നുള്ള ദൃശ്യങ്ങളില്‍ നിന്നാണ് പ്രതിയെക്കുറിച്ച് സൂചന ലഭിച്ചത്. തുടര്‍ന്ന് ഉടന്‍തന്നെ ഇയാളെ കസ്റ്റഡിയിലെടുത്തു. വയോധികയുടെ വീടിന്റെ തൊട്ടടുത്തായി സഹോദരങ്ങള്‍ താമസിക്കുന്നുണ്ട്. രാവിലെ അസ്വാഭാവിക ശബ്ദം ഒന്നും കേട്ടില്ലെന്നാണ് ഇവര്‍ വ്യക്തമാക്കിയത്. ഇതിലൊരാളുടെ വീടിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. സഹോദരിയാണ് മൃതദേഹം ആദ്യം കണ്ടത്. തുടര്‍ന്ന് ബന്ധുക്കളെയും പോലീസിനെയുമൊക്കെ വിവരമറിയിക്കുകയായിരുന്നു.
ഇന്ന് പുലർച്ചെയാണ് തങ്കമണിയെ (65) വീടിന് സമീപം മരിച്ചനിലയിൽ കണ്ടെത്തിയത്. വീട്ടിൽ ഒറ്റയ്‌ക്കാണ് ഇവർ താമസിച്ചിരുന്നത്. മൃതദേഹത്തിൽ നഖം കൊണ്ടുള്ള മുറിവുകളുണ്ടായിരുന്നു. കൂടാതെ ബൗസ് കീറിയ നിലയിലും ആയിരുന്നു. ഇവരുടെ ആഭരണങ്ങൾ നഷ്ടപ്പെട്ടിരുന്നതിനാൽ മോഷണശ്രമത്തിനിടയുള്ള കൊലപാതകമെന്നായിരുന്നു പ്രാഥമിക നിഗമനം.
<BR>
TAGS : THIRUVANATHAPURAM | MURDER
SUMMARY : Pothankod murder, preliminary post-mortem report says elderly woman was raped
ബെംഗളൂരു: കര്‍ണാടക നായർ സർവീസ് സൊസൈറ്റി എംഎസ് നഗർ കരയോഗം സെപ്തംബര്‍ 2,3,4 തീയതികളിൽ ആർഎസ് പാളയയിലെ മന്നം മെമ്മോറിയൽ…
ബെംഗളൂരു: തമിഴ്‌നാട്ടിൽ നിന്നും ബെംഗളൂരുവിലേക്ക് വരികയായിരുന്ന സ്വകാര്യ ബസ് ഹൊസൂരില്‍ വെച്ച് അപകടത്തില്‍പ്പെട്ട് രണ്ട് പേർ മരിച്ചു. ദേശീയപാത 44…
ബെംഗളൂരു: കലബുറഗി സെൻട്രൽ റെയിൽവേ സ്റ്റേഷന് ബോംബ് ഭീഷണി. പോലീസ് കൺട്രോൾ റൂമിലേക്കാണ് അജ്ഞാതനായ ഒരാൾ ബോംബ് ഭീഷണി മുഴക്കിയത്.…
ബെംഗളൂരു: നമ്മ മെട്രോയുടെ യെല്ലോ ലൈനില്‍ ട്രെയിനുകളുടെ നിലവിലെ ഇടവേള 25 മിനിറ്റില്‍ നിന്ന് ഉടന്‍ തന്നെ 15 മിനിറ്റിലേക്ക് മാറ്റും.…
തിരുവനന്തപുരം: ബോട്ടിൽ പാൽ വിതരണത്തിലേക്ക് കടന്ന് മിൽമ. ഉൽപന്നങ്ങളുടെ വിപണി വര്‍ധിപ്പിക്കുന്നതിന്‍റെ ഭാഗമായും ഓണവിപണി ലക്ഷ്യമിട്ടും മില്‍മയുടെ ഒരു ലിറ്ററിന്‍റെ…
തിരുവനന്തപുരം: ബംഗാൾ ഉൾക്കടൽ ന്യൂനമർദ്ദം തീവ്രന്യൂനമർദ്ദമായി ഒഡീഷ തീരത്തെ കരയിൽ രാവിലെയോടെ പ്രവേശിച്ചിരുന്നു. അടുത്ത 12 മണിക്കൂറിനുള്ളിൽ തെക്കൻ ഒഡീഷ,…