Categories: KERALATOP NEWS

പോലീസിനെ കണ്ട് ഭയന്ന് എംഡിഎംഎ പാക്കറ്റുകൾ വിഴുങ്ങി; യുവാവ് മരിച്ചു

കോഴിക്കോട്: പോലീസിനെ കണ്ട് ഭയന്ന് എംഡിഎംഎ പൊതിയോടെ വിഴുങ്ങിയ ആൾ മരിച്ചു. കോഴിക്കോട് മൈക്കാവ് സ്വദേശി ഇയ്യാടൻ ഷാനിദാണ് മരിച്ചത്. പ്രതിയെ കസ്റ്റഡിയിലെടുത്തതിന് ശേഷം നടത്തിയ വൈദ്യപരിശോധനയിൽ വയറിനുള്ളിൽ വെളുത്ത തരികൾ അടങ്ങിയ പ്ലാസ്റ്റിക് കവറുകൾ കണ്ടെത്തിയിരുന്നു. എൻഡോസ്കോപ്പി പരിശോധനയിലാണ് ഇത് കണ്ടെത്തിയത്. പ്രതിയെ ശസ്ത്രക്രിയക്ക് വിധേയനാമാക്കാനുള്ള നടപടികൾ സ്വീകരിക്കാൻ ഒരുങ്ങുന്നതിനിടെയാണ് മരണം സംഭവിച്ചത്.

ഷാനിദിനെതിരെ ലഹരിക്കടത്തുമായി ബന്ധപ്പെട്ട് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. പ്രതി സ്ഥിരമായി ലഹരി വിൽപ്പന നടത്തിയിരുന്ന ആളാണെന്നും നാട്ടുകാർ അറിയിച്ചതിനെ തുടർന്നാണ് പരിശോധന നടത്തിയതെന്നും പോലീസ് വ്യക്തമാക്കി. താൻ വിഴുങ്ങിയത് എംഡിഎംഎ പാക്കറ്റാണെന്ന് പോലീസിന്റെ പിടിയിലായതിന് പിന്നാലെ പ്രതി വെളിപ്പെടുത്തിയിരുന്നു. ഉടൻ തന്നെ ഇയാളെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

ഡോക്ടർമാരുടെ നിർദേശത്തെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പ്രതിയെ മാറ്റി. തുടർന്ന് നടത്തിയ എൻഡോസ്കോപ്പി, സ്കാനിം​ഗ് പരിശോധനകളിലാണ് വയറ്റിൽ രണ്ട് പാക്കറ്റുകളുണ്ടെന്ന് കണ്ടെത്തിയത്. തുടർന്ന് ഇവ പുറത്തെടുക്കുന്നത് സംബന്ധിച്ച നടപടികൾ ആരംഭിക്കുന്നതിനിടെ പ്രതിയുടെ ആരോ​ഗ്യനില ​വഷളാവുകയായിരുന്നു. ഒടുവിൽ മരണത്തിന് കീഴടങ്ങുകയും ചെയ്തു.

TAGS: KERALA
SUMMARY: Man who swallowed mdma packets dies

Savre Digital

Recent Posts

യുവതിയെ മരിച്ചനിലയിൽ കണ്ടെത്തി; ഒരാഴ്ചയായി താമസിക്കുന്നത് ഒറ്റയ്ക്ക്, കൊലപാതകമാണോയെന്ന് സംശയം

ബെംഗളൂരു: ഹാസന്‍ ജില്ലയിലെ ബേലൂരില്‍ വാടക വീട്ടില്‍ യുവതിയെ സംശയാസ്പദമായ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളിയാഴ്ച രാത്രിയാണ് മൃതദേഹം…

7 hours ago

പ​ട്രോ​ളി​ങ്ങി​നി​ടെ കൊ​ക്ക​യി​ലേ​ക്ക് വീ​ണു; മ​ല​യാ​ളി സൈ​നി​ക​ന് വീ​ര​മൃ​ത്യു

ശ്രീനഗര്‍: ജമ്മു കശ്മീരിലെ പൂഞ്ചില്‍ മലയാളി സൈനികന് വീരമൃതു. മലപ്പുറം ഒതുക്കുങ്ങല്‍ സ്വദേശി സുബേദാര്‍ സജീഷ് കെ ആണ് മരിച്ചത്.…

7 hours ago

എസ്ഐആർ; 99.5% എന്യുമറേഷന്‍ ഫോമും വിതരണം ചെയ്തു കഴിഞ്ഞെന്ന് ചീഫ് ഇലക്ടറല്‍ ഓഫിസര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് വോട്ടർ പട്ടിക പുതുക്കുന്നതിനുള്ള എന്യുമറേഷൻ ഫോം വിതരണം 99.5 ശതമാനം പൂർത്തിയായതായി ചീഫ് ഇലക്ടറൽ ഓഫീസർ ഡോ.…

8 hours ago

ബെംഗളൂരുവില്‍ 7 കോടിയുടെ എടിഎം കവർച്ച: 5.7 കോടി രൂപ പിടിച്ചെടുത്തു

ബെംഗളൂരു: എ.ടി.എം കൗണ്ടറിലേക്കുള്ള പണവുമായി പോയ വാഹനം തടഞ്ഞുനിറുത്തി ഏഴ് കോടി രൂപ കൊള്ളയടിച്ച കേസില്‍ 5.7 കോടി രൂപ…

8 hours ago

ഗായകൻ ഹർമൻ സിദ്ധു വാഹനാപകടത്തിൽ മരിച്ചു

അമൃത്‌സര്‍: പ്രശസ്ത പഞ്ചാബി ഗായകനായ ഹർമൻ സിദ്ധു വാഹനാപകടത്തിൽ അന്തരിച്ചു. 37 വയസ്സായിരുന്നു. ശനിയാഴ്ച മൻസ ജില്ലയിലെ ഖ്യാല ഗ്രാമത്തിൽ…

8 hours ago

വി​വാ​ഹ സ​ൽ​ക്കാ​ര​ത്തി​നി​ടെ കൂ​ട്ട​ത്ത​ല്ലും ക​ല്ലേ​റും; പോ​ലീ​സ് ലാ​ത്തി​വീ​ശി

തൃശൂര്‍: ചെറുതുരുത്തിയില്‍ വിവാഹ സല്‍ക്കാരത്തിനിടെ റോഡ് ബ്ലോക്ക് ചെയ്തതിനെ ചൊല്ലി സംഘര്‍ഷം. സംഘര്‍ഷത്തെത്തുടര്‍ന്ന് പോലീസ് ലാത്തി വീശി. പോലീസുകാര്‍ ഉള്‍പ്പെടെ…

9 hours ago