ബെംഗളൂരു: കർണാടകയിൽ പോലീസിന് നേരെ ഗുണ്ടാസംഘത്തിന്റെ ആക്രമണം. ഗദഗിലാണ് സംഭവം. ഗുണ്ടാസംഘം പോലീസുകാര്‍ സഞ്ചരിച്ച വാഹനം ആക്രമിച്ച് കസ്റ്റഡിയിലുള്ള പ്രതിയെ മോചിപ്പിച്ചു. ആക്രമണത്തില്‍ നാല് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരുക്കേറ്റു. കൊപ്പാള്‍ ജില്ലയിലെ ഗംഗാവതി പോലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥരാണ് ആക്രമണത്തിനിരയായത്.
ക്രിമിനല്‍ കേസ് പ്രതിയായ അംജദ് അലി എന്നയാളെ കസ്റ്റഡിയിലെടുത്ത് മടങ്ങുന്നതിനിടെയാണ് പോലീസുകാര്‍ക്ക് നേരേ ആക്രമണമുണ്ടായത്. വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. സ്വകാര്യവാഹനത്തിലാണ് പോലീസ് സംഘം സഞ്ചരിച്ചിരുന്നത്.
ഇവരെ പിന്തുടർന്ന് വാഹനത്തിന്റെ ചില്ലുകള്‍ അടിച്ചുതകര്‍ത്ത അക്രമിസംഘം പോലീസുകാരെയും പരുക്കേല്‍പ്പിച്ചു. പിന്നാലെ കസ്റ്റഡിയിലുണ്ടായിരുന്ന അംജദ് അലിയെ മോചിപ്പിച്ച് ഇവര്‍ കടന്നുകളയുകയായിരുന്നു. സംഭവത്തില്‍ പ്രതികള്‍ക്കായി പോലീസ് അന്വേഷണം ആരംഭിച്ചു.
TAGS: KARNATAKA | POLICE | ATTACK
SUMMARY: Goons attack police vehicle in karnataka
കൊച്ചി: സ്വര്‍ണ്ണക്കള്ളക്കടത്തിന് ഒത്താശ ചെയ്തതിന് കസ്റ്റംസ് ഉദ്യോഗസ്ഥനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. കസ്റ്റംസ് ഇൻസ്പെക്ടർ കെഎ അനീഷിനെതിരെയാണ് കൊച്ചി കസ്റ്റംസ്…
ബെംഗളൂരു: കൊലപ്പെടുത്തിയ നിലയിൽ അഞ്ചിടങ്ങളിൽ നിന്ന് മനുഷ്യ ശരീര ഭാഗങ്ങൾ കണ്ടെത്തി. തുമകുരു ചിമ്പഗനഹള്ളി കൊറട്ടഗെരെയ്ക്കും കോലാലയ്ക്കും ഇടയിൽ നിന്നാണ്…
കാസറഗോഡ്: ദാതർ തിരുനൽവേലി എക്‌സ്പ്രസ് ട്രെയിനിൽ അബോധാവസ്ഥയിൽ കണ്ട 10 വയസുകാരി മരിച്ചു. തിരുനൽവേലി സ്വദേശി സ്റ്റെല്ലയുടെ മകൾ സാറയാണ്…
ബെയ്ജിങ്: എസ്‌സിഒ (Shanghai Cooperation Organisation) ഉച്ചകോടിയിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വാഗതം ചെയ്ത് ചൈന. ഓഗസ്റ്റ് 31, സെപ്റ്റംബർ…
തിരുവനന്തപുരം: സംസ്ഥാനത്ത് ഷവർമ വിൽപന നടത്തുന്ന സ്ഥാപനങ്ങളിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് പ്രത്യേക പരിശോധന നടത്തി. അഞ്ച്, ആറ് തീയതികളിലായി 59 സ്‌ക്വാഡുകൾ…
ബെംഗളൂരു: വോട്ടർ പട്ടിക ക്രമക്കേടിൽ തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ബെംഗളൂരുവിൽ സംഘടിപ്പിച്ച ‘വോട്ട് അധികാർ…