Categories: KARNATAKATOP NEWS

പോലീസിന് നേരെ ഗുണ്ടാസംഘത്തിന്റെ ആക്രമണം; കസ്റ്റഡിയിലുള്ള പ്രതിയെ മോചിപ്പിച്ചു

ബെംഗളൂരു: കർണാടകയിൽ പോലീസിന് നേരെ ഗുണ്ടാസംഘത്തിന്റെ ആക്രമണം. ഗദഗിലാണ് സംഭവം. ഗുണ്ടാസംഘം പോലീസുകാര്‍ സഞ്ചരിച്ച വാഹനം ആക്രമിച്ച് കസ്റ്റഡിയിലുള്ള പ്രതിയെ മോചിപ്പിച്ചു. ആക്രമണത്തില്‍ നാല് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരുക്കേറ്റു. കൊപ്പാള്‍ ജില്ലയിലെ ഗംഗാവതി പോലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥരാണ് ആക്രമണത്തിനിരയായത്.

ക്രിമിനല്‍ കേസ് പ്രതിയായ അംജദ് അലി എന്നയാളെ കസ്റ്റഡിയിലെടുത്ത് മടങ്ങുന്നതിനിടെയാണ് പോലീസുകാര്‍ക്ക് നേരേ ആക്രമണമുണ്ടായത്. വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. സ്വകാര്യവാഹനത്തിലാണ് പോലീസ് സംഘം സഞ്ചരിച്ചിരുന്നത്.

ഇവരെ പിന്തുടർന്ന് വാഹനത്തിന്റെ ചില്ലുകള്‍ അടിച്ചുതകര്‍ത്ത അക്രമിസംഘം പോലീസുകാരെയും പരുക്കേല്‍പ്പിച്ചു. പിന്നാലെ കസ്റ്റഡിയിലുണ്ടായിരുന്ന അംജദ് അലിയെ മോചിപ്പിച്ച് ഇവര്‍ കടന്നുകളയുകയായിരുന്നു. സംഭവത്തില്‍ പ്രതികള്‍ക്കായി പോലീസ് അന്വേഷണം ആരംഭിച്ചു.

TAGS: KARNATAKA | POLICE | ATTACK
SUMMARY: Goons attack police vehicle in karnataka

Savre Digital

Recent Posts

യുവതിയെ ഭര്‍ത്താവിന്‍റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

മലപ്പുറം: മലപ്പുറം വേങ്ങരയില്‍ യുവതിയെ ഭര്‍ത്താവിന്റെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ചേറൂര്‍ മിനി കാപ്പ് സ്വദേശി നിസാറിന്റെ…

24 minutes ago

എംഎംഎ നേതൃത്വ ക്യാമ്പ്

ബെംഗളൂരു: സാമൂഹിക പ്രവർത്തനം സമാനതകളില്ലാത്ത നന്മയാണെന്നും അത് ആത്മപ്രശംസക്ക് വേണ്ടിയാവരുതെന്നും മലബാർ മുസ്ലിം അസോസിയേഷൻ പ്രസിഡണ്ട് ഡോ. എൻ.എ. മുഹമ്മദ്…

30 minutes ago

ക്രിസ്മസ് അവധി: കേരളത്തിലേക്ക് കർണാടക ആർടിസിയുടെ 66 സ്പെഷ്യല്‍ സര്‍വീസുകള്‍

ബെംഗളൂരു: ക്രിസ്മസ് അവധിയോടനുബന്ധിച്ചുള്ള യാത്രാതിരക്ക് പരിഗണിച്ച് കേരളത്തിലേക്ക് 66 സ്പെഷ്യല്‍ സര്‍വീസുകളുമായി കർണാടക ആർടിസി. ഡിസംബർ 19, 20, 23,…

45 minutes ago

ക്രിസ്തുജയന്തി ഡീംഡ് സർവകലാശാല ഔദ്യോഗിക ഉദ്ഘാടനം

ബെംഗളൂരു: ക്രിസ്തുജയന്തി ഡീംഡ് സർവകലാശാലയുടെ ഔദ്യോഗിക ഉദ്ഘാടനം സംഘടിപ്പിച്ചു. ഡിസംബർ 14, 15 തീയതികളിൽ യൂണിവേഴ്സിറ്റി ക്യാമ്പസിൽ വെച്ചായിരുന്നു ചടങ്ങുകള്‍.…

2 hours ago

ഷോറൂമുകളിലേക്ക് പോകുകയായിരുന്ന കണ്ടെയ്‌നർ ട്രക്കിന് തീപിടിച്ചു; 40 ബൈക്കുകൾ കത്തിനശിച്ചു

ബെംഗളൂരു: ഷോറൂമിലേക്ക് ബൈക്കുകളുമായി പോകുന്നതിനിടെ കണ്ടെയ്‌നർ ട്രക്കിന് തീപ്പിടിച്ച് 40 ഇരുചക്ര വാഹനങ്ങൾ കത്തിനശിച്ചു. ബെല്ലാരിയിലാണ് സംഭവം. ബെല്ലാരിയിലെയും വിജയപുരയിലെയും…

2 hours ago

കനത്ത പുകമഞ്ഞ്; ഡൽഹി-ആഗ്രാ എക്സ്പ്രസ് പാതയിൽ ഏഴ് ബസുകളും മൂന്ന് കാറുകളും കൂട്ടിയിടിച്ചു; നാല് മരണം

ലഖ്നൗ: ഡൽഹി-ആഗ്രാ എക്സ്പ്രസ് പാതയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് നാലു പേർ മരിച്ചു. 25 പേർക്ക് പരുക്ക്. പുലർച്ചെ നാല് മണിയോടെയാണ്…

2 hours ago