ബെംഗളൂരു: പോലീസിൽ നിന്നും രക്ഷപ്പെടാൻ ശ്രമിച്ച പ്രതി കെട്ടിടത്തിൽ നിന്ന് വീണുമരിച്ചു. ചാമരാജ്പേട്ട് സ്വദേശി തബ്രീസ് പാഷയാണ് മരിച്ചത്. ഭാര്യ ഫാത്തിമയെ കൊലപെടുത്തിയ കേസിൽ കോലാറിൽ ഒളിവിൽ കഴിയുകയായിരുന്നു തബ്രീസ്. ഇയാളെ കുറിച്ച് വിവരം ലഭിച്ച പോലീസ് പാഷ താമസിക്കുന്ന സ്ഥലത്തെത്തി പിടികൂടാൻ ശ്രമിച്ചപ്പോൾ കുതറി ഓടുകയും കെട്ടിടത്തിൽ നിന്ന് താഴേക്ക് ചാടുകയുമായിരുന്നു. ഗുരുതരമായി പരുക്കേറ്റ ഇയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സ്ത്രീധനവുമായി ബന്ധപ്പെട്ട തർക്കത്തിനിടെയാണ് പാഷ ഭാര്യയെ കൊലപ്പെടുത്തിയത്. ഇയാൾ തന്നെ ഇതിന്റെ വീഡിയോ ഷൂട്ട് ചെയ്ത് സമൂഹ മാധ്യമങ്ങളിൽ അപ്‌ലോഡ് ചെയ്തിരുന്നു. എന്നാൽ സൈബർ പോലീസ് ഇടപെട്ട് ഈ വീഡിയോ കഴിഞ്ഞ ദിവസം നീക്കം ചെയ്തിരുന്നു.
TAGS: KARNATAKA | CRIME
SUMMARY: Man who murdered wife in Bengaluru dies in Kolar while trying to flee from police
തിരുവനന്തപുരം: രാത്രിയില്‍ വിദ്യാർഥിനികള്‍ ആവശ്യപ്പെട്ട സ്റ്റോപ്പില്‍ ബസ് നിർത്തിക്കൊടുക്കാത്തതിന് കണ്ടക്ടറെ പിരിച്ചുവിട്ട് കെഎസ്‌ആർടിസി. വെള്ളിയാഴ്‌ച തൃശൂരില്‍നിന്ന് തിരുവനന്തപുരത്തേക്ക് സർവീസ് നടത്തിയ…
ഡല്‍ഹി: യാത്രാടിക്കറ്റ് നിരക്ക് വർധിപ്പിച്ച് ഇന്ത്യൻ റെയില്‍വേ. ഡിസംബർ 26 മുതല്‍ നിരക്ക് വർധന നിലവില്‍ വരും. 600 കോടി…
കൊച്ചി: മലയാളത്തിന്‍റെ പ്രിയപ്പെട്ട ശ്രീനിവാസന് യാത്രാമൊഴി നല്‍കി കേരളം. ഉദയംപേരൂരിന് സമീപമുള്ള കണ്ടനാട് വീട്ടിലായിരുന്നു സംസ്‌കാര ചടങ്ങുകള്‍. സംസ്ഥാന സര്‍ക്കാറിന്റെ…
ജൊഹന്നാസ്ബർഗ്: ദക്ഷിണാഫ്രിക്കയിലെ പ്രധാന നഗരായ ജോഹന്നാസ്ബർഗിലെ ബാറിൽ അജ്ഞാതരുടെ വെടിവെപ്പ്. തോക്കുധാരികൾ നടത്തിയ ആക്രമണത്തിൽ 10 പേര്‍ കൊല്ലപ്പെട്ടു. നിരവധി…
ബെംഗളൂരു: ഏറെ വിവാദമായ ധർമസ്ഥല കേസിൽ കള്ളസാക്ഷി പറഞ്ഞതിനു അറസ്റ്റിലായ ശുചീകരണത്തൊഴിലാളി ചിന്നയ്യ ജീവനു ഭീഷണിയുണ്ടെന്നു കാണിച്ചു പോലീസിൽ പരാതി…
ബെംഗളൂരു: ഡെക്കാൻ കൾച്ചറൽ സൊസൈറ്റി വയലാർ അനുസ്മരണം ഡിസംബർ 28നു വൈകീട്ട് 4 മണിക്ക് മൈസൂർ റോഡിലുള്ള ബ്യാറ്ററായനാപുരയിലെ സൊസൈറ്റി…