Categories: KERALATOP NEWS

പോലീസ് ഉദ്യോഗസ്ഥന്‍ വാങ്ങി കഴിച്ച ബിരിയാണിയില്‍ ചത്ത പഴുതാര; ഹോട്ടല്‍ അടപ്പിച്ച്‌ ഭക്ഷ്യസുരക്ഷാ വകുപ്പ്

പത്തനംതിട്ട: ഹോട്ടലില്‍ ചിക്കന്‍ ബിരിയാണിയില്‍ ചത്ത പഴുതാര. തിരുവല്ല പുളിക്കീഴ് പോലിസ് സ്‌റ്റേഷനിലെ എസ്‌എച്ച്‌ഒ വാങ്ങിയ ബിരിയാണിയിലാണ് പഴുതാരയെ കണ്ടെത്തിയത്. കഴിച്ച്‌ തുടങ്ങിയപ്പോഴാണ് ബിരിയാണിയില്‍ പഴുതാരയെ കണ്ടത്. ഇതോടെ എസ്‌എച്ച്‌ഒ ഭക്ഷ്യ സുരക്ഷാ വകുപ്പിന് പരാതി നല്‍കി.

ഭക്ഷ്യ സുരക്ഷ വകുപ്പും കടപ്ര ഗ്രാമപഞ്ചായത്ത് ആരോഗ്യ വിഭാഗവും ചേർന്ന് നടത്തിയ പരിശോധനയില്‍ ഹോട്ടലിന്റെ അടുക്കള വൃത്തിഹീനമായ നിലയിലാണ് പ്രവർത്തിക്കുന്നതെന്ന് കണ്ടെത്തി. പരിശോധനയ്ക്ക് ശേഷം ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർ ഹോട്ടല്‍ അടച്ച്‌ പൂട്ടി. ഹോട്ടലിൻ്റെ ലൈസൻസ് കാലാവധി കഴിഞ്ഞ മാർച്ചില്‍ തീർന്നിരുന്നു.

TAGS : PATHANAMTHITTA | BIRIYANI | HOTEL | CLOSED
SUMMARY : Dead pauthara in biryani; The hotel was closed

Savre Digital

Recent Posts

ഫിലിം ചേംബര്‍ തിരഞ്ഞെടുപ്പ്; നിര്‍മ്മാതാവ് സാന്ദ്ര തോമസിൻറെ പത്രിക സ്വീകരിച്ചു

കൊച്ചി: ഫിലിം ചേംബര്‍ തിരഞ്ഞെടുപ്പില്‍ നിര്‍മാതാവ് സാന്ദ്ര തോമസിന്റെ പത്രിക സ്വീകരിച്ചു. സെക്രട്ടറി സ്ഥാനത്തേക്കാണ് സാന്ദ്ര മത്സരിക്കുന്നത്. എക്‌സിക്യൂട്ടീവ് സ്ഥാനത്തേക്കും…

27 minutes ago

തൃശൂര്‍ വോട്ട് കൊള്ള: മുൻ കലക്ടര്‍ കൃഷ്ണ തേജക്കെതിരായ ആരോപണങ്ങള്‍ തള്ളി മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍

തൃശൂർ: തൃശൂർ വോട്ടുകൊള്ളയില്‍ മുൻ കലക്ടർ കൃഷ്ണ തേജക്കെതിരായ ആരോപണങ്ങള്‍ തള്ളി മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ. കൃഷ്ണ തേജക്കെതിരായി ഉയർന്നുവന്ന ആരോപണങ്ങള്‍…

1 hour ago

സംവിധായകൻ നിസാര്‍ അബ്‌ദുള്‍ ഖാദര്‍ അന്തരിച്ചു

കോട്ടയം: സംവിധായകൻ നിസാർ അന്തരിച്ചു. കരള്‍, ശ്വാസകോശ സംബന്ധമായ അസുഖങ്ങളുമായി ചികിത്സയില്‍ കഴിയുകയായിരുന്നു അദ്ദേഹം. കോട്ടയം ചങ്ങനാശ്ശേരിയാണ് സ്വദേശം. 1994…

2 hours ago

ബലാത്സംഗ കേസ്: വേടന്റെ മുൻകൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി നാളെത്തേക്ക് മാറ്റി

കൊച്ചി: ബലാത്സംഗ കേസില്‍ വേടന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി നാളെത്തേക്ക് മാറ്റി. വേടൻ സ്ഥിരം കുറ്റവാളിയാണെന്നും സർക്കാരില്‍ സ്വാധീനമുള്ളയാളാണെന്നും…

2 hours ago

പ്രണയം നിരസിച്ച 17 കാരിയുടെ വീട്ടിലേക്ക് പെട്രോള്‍ ബോംബ് എറിഞ്ഞു; യുവാക്കൾ അറസ്റ്റില്‍

പാലക്കാട്‌: പ്രണയാഭ്യർത്ഥന നിരസിച്ചതിലുള്ള വൈരാഗ്യത്തെ തുടർന്ന് 17കാരിയുടെ വീടിന് നേരെ പെട്രോള്‍ ബോംബെറിഞ്ഞു. സംഭവത്തില്‍ രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ്…

3 hours ago

പിതാവിനൊപ്പം സ്കൂട്ടറില്‍ പോകുന്നതിനിടെ തെറിച്ചുവീണു; ശരീരത്തിലൂടെ ബസ് കയറിയിറങ്ങി വിദ്യാര്‍ഥിനി മരിച്ചു

പാലക്കാട്‌: സ്‌കൂട്ടറില്‍ നിന്നു വീണ കുട്ടി ബസ് തട്ടി മരിച്ചു. രണ്ടാം ക്ലാസുകാരി മിസ്രിയയാണ് മരിച്ചത്. പാലക്കാട് കൊഴിഞ്ഞാമ്പാറ അത്തിക്കോടാണ്…

4 hours ago