തിരുവനന്തപുരം: കേരളത്തില്‍ പോലിസ് തലപ്പത്ത് അടുത്ത മാസം മുതല്‍ വന്‍ അഴിച്ചു പണി. നിലവിലെ സംസ്ഥാന പോലിസ് മേധാവി വിരമിക്കുന്നതോടെ ജൂലൈയില്‍ വീണ്ടും പോലിസ് തലപ്പത്ത് മാറ്റം വരുത്തുന്നതാണ്. ഡിജിപി പത്മകുമാർ വിരമിക്കുമ്പോൾ, സീനിയർ എഡിജിപിയായ മനോജ് ഏബ്രഹാം ഡിജിപി റാങ്കിലേക്ക് എത്തും. ഇതോടെ ക്രമസമാധാനത്തിൽ നിന്നു മറ്റേതെങ്കിലും ചുമതലയിലേക്ക് മനോജ് ഏബ്രഹാം മാറേണ്ടിവരും.
ജൂണില്‍ നിലവിലെ സംസ്ഥാന പോലിസ് മേധാവി ഷൈഖ് ദര്‍വേഷ് സാഹിബ് വിരമിക്കുന്നതോടെ ജൂലൈ ആദ്യവാരത്തില്‍ വീണ്ടും അഴിച്ചു പണി വേണ്ടിവരും. കേന്ദ്ര ഡെപ്യൂട്ടേഷനില്‍ പോയ റാ വാഡ ചന്ദ്രശേഖരന്‍ തിരിച്ച് വരാന്‍ സാധ്യതയും കുറവാണ്. കേന്ദ്രം അയക്കുന്ന 3 പേരുടെ ചുരുക്ക പട്ടികയില്‍ നിന്നു ഒരാളെ സംസ്ഥാന സര്‍ക്കാര്‍ സംസ്ഥാന പോലിസ് മേധാവിയായി നിയമിക്കുന്നതായിരിക്കും.
കേന്ദ്രം അയക്കുന്ന ചുരുക്കപട്ടികയില്‍ എംആര്‍ അജിത്കുമാര്‍ ഉണ്ടാകുമോ എന്നതും പ്രധാനമാണ്. മനോജ് എബ്രഹാം ക്രമസമാധന ചുമതലയില്‍ നിന്നു മാറുമ്പോള്‍ എംആര്‍ അജിത് കുമാറിനെ ആ കസേരയില്‍ തിരിച്ചെത്തിക്കുമോ എന്നതിലും വ്യക്തതയില്ല. റാ വാഡ ചന്ദ്രശേഖർ കേരളത്തിലേക്ക് ഇല്ലെന്ന് അറിയിച്ചാൽ മാത്രമേ അജിത്കുമാർ ജൂലൈ ഒന്നിന് ഡിജിപി റാങ്കിലെത്തൂ. അല്ലെങ്കിൽ 2026ൽ നിധിൻ അഗർവാൾ വിരമിക്കുമ്പോൾ മാത്രമേ ഡിജിപി പദവിയിലെത്തൂ. അങ്ങനെ വന്നാൽ, തിരഞ്ഞെടുപ്പു കൂടി പരിഗണിച്ച് ക്രമസമാധാനച്ചുമതലയുള്ള എഡിജിപി തസ്തികയിലേക്ക് അജിത്കുമാറിനെ തിരികെ കൊണ്ടുവരാൻ ആഭ്യന്തരവകുപ്പ് താൽപര്യപ്പെട്ടേക്കുമെന്നാണു സൂചന.
<BR>
TAGS : KERALA POLICE | RESHUFFLE
SUMMARY : Massive reshuffle in police chief next month; Manoj Abraham will be DGP
തിരുവനന്തപുരം: 2025ലെ കേരള പുരസ്‌കാരങ്ങൾ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചു. വിദ്യാഭ്യാസ മേഖലയിലെ സംഭാവനകൾ കണക്കിലെടുത്ത് ഡോ. എം.ആർ. രാഘവ വാര്യർക്കാണ്…
ബെംഗളൂരു: കേരളസമാജം ബെംഗളൂരു നോർത്ത് വെസ്റ്റ് കലാ സാഹിത്യ വിഭാഗം ഒരുക്കുന്ന എം.ടി സ്മൃതി നാളെ വൈകിട്ട് 3.30 മുതൽ…
ബെംഗളൂരു: കേരള സര്‍ക്കാര്‍ നോര്‍ക്ക റൂട്‌സ് മുഖേന നടപ്പിലാക്കിയ സമഗ്ര ആരോഗ്യ അപകട ഇന്‍ഷുറന്‍സ് പരിരക്ഷ പദ്ധതിയായ നോര്‍ക്ക കെയറിലേക്കുള്ള…
ബെംഗളൂരു: പ്രണയബന്ധം എതിർത്തതിന് അമ്മയെ മകളും കൂട്ടുകാരും ചേര്‍ന്ന് കൊന്ന് കെട്ടിതൂക്കിയതായി പരാതി. സൗത്ത് ബെംഗളൂരുവിലാണ് സംഭവം. ഉത്തരഹള്ളിലെ സർക്കിൾ…
തിരുവനന്തപുരം: നവംബര്‍ ഒന്ന് മുതല്‍ ഉപഭോക്താക്കള്‍ക്ക് ആകര്‍ഷണീയമായ ഓഫറുകളുമായി സപ്ലൈകോ. അന്‍പതാം വര്‍ഷം ആഘോഷിക്കുന്ന വേളയിലാണ് പ്രത്യേക ഓഫര്‍. സ്ത്രീ…
കാൺപൂർ: ഉത്തർപ്രദേശിലെ കാൺപൂരിൽ ഒരു കോടി രൂപയുടെ ലൈഫ് ഇൻഷുറൻസ് തുക തട്ടിയെടുക്കാനും കാമുകനൊപ്പം ജീവിക്കാനും വേണ്ടി അമ്മ മകനെ…