ബെംഗളൂരു: പോലീസ് സ്റ്റേഷനുള്ളിൽ ചൂതാട്ടം നടത്തിയ അഞ്ച് പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. കലബുർഗി വാഡി പോലീസ് സ്റ്റേഷനിലാണ് സംഭവം. എഎസ്ഐ മൊഹിയുദ്ദീൻ മിയാൻ, ഹെഡ് കോൺസ്റ്റബിൾമാരായ നാഗരാജ്, സൈബന്ന, കോൺസ്റ്റബിൾമാരായ ഇമാം, നാഗഭൂഷൺ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.
സ്റ്റേഷനിൽ പരാതി നൽകാൻ എത്തിയ യുവാവാണ് ഇവർ ചൂതാട്ടത്തിൽ ഏർപ്പെട്ടിരിക്കുന്നതായി കണ്ടത്. തുടർന്ന് ഉന്നത ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയായിരുന്നു. സസ്പെൻഷൻ ഉത്തരവിട്ട ജില്ലാ പോലീസ് സൂപ്രണ്ട് അദ്ദൂർ ശ്രീനിവാസുലു, സ്റ്റേഷൻ സബ് ഇൻസ്പെക്ടർ തിരുമലേഷിന് നോട്ടീസ് നൽകുകയും ചൂതാട്ട സംഭവത്തെക്കുറിച്ച് വിശദീകരണം തേടുകയും ചെയ്തു.
TAGS: SUSPENSION
SUMMARY: Five police personnel suspended for gambling inside Kalaburagi police station
പത്തനംതിട്ട: മൂഴിയാര്‍ ഡാമിലെ ജലനിരപ്പ് ചുവപ്പ് മുന്നറിയിപ്പ് നിലയായ 190 മീറ്ററില്‍ എത്തി. ജലനിരപ്പ് പരമാവധി നിലയായ 192.63 മീറ്ററില്‍…
മംഗളൂരു: പൂജാ അവധിയോടനുബന്ധിച്ചുള്ള യാത്രാ തിരക്ക് പരിഗണിച്ച് മാവേലിയിൽ മാവേലി എക്സ്പ്രസിൽ ഒരു അധിക കോച്ച് അനുവദിച്ചു. നമ്പർ 16603…
തിരുവനന്തപുരം: സിപിഐഎം നേതാവ് കെ ജെ ഷൈനെതിരായ സൈബര്‍ ആക്രമണക്കേസില്‍ യൂട്യൂബര്‍ കെ എം ഷാജഹാനെ പോലീസ് കസ്റ്റഡിയിലെടുത്തു. നോർത്ത്…
ഹൈദരാബാദ്: ലാൻഡ് ചെയ്യുന്നതിനിടെ ഇൻഡിഗോ വിമാനത്തിന്റെ എൻജിനില്‍ പക്ഷി ഇടിച്ചു. ഷംഷാബാദ് അന്താരാഷ്ട്ര വിമാനത്താവളത്തിലായിരുന്നു സംഭവം. 162 യാത്രക്കാരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. …
തിരുവനന്തപുരം: ഓപ്പറേഷൻ നുംഖോറിന്റെ ഭാഗമായി കസ്റ്റംസിന് മുന്നില്‍ വീണ്ടും ഹാജരായി നടൻ അമിത് ചക്കാലക്കല്‍. അമിത് ചക്കാലക്കല്‍ രേഖകള്‍ ഹാജരാക്കാനാണ്…
ബെംഗളൂരു: കേരളസമാജം ബാംഗ്ലൂർ മല്ലേശ്വരം സോൺ അംഗങ്ങളുടെ രണ്ടാമത്തെ ബാച്ച് നോർക്ക ഐ. ഡി കാർഡ് ആന്റ് ഇൻഷുറൻസ് അപേക്ഷ…