Categories: KARNATAKALATEST NEWS

പ്രകോപനപ്രസംഗം; കലബുറഗി മഠത്തിലെ സ്വാമിയുടെപേരിൽ കേസെടുത്തു

ബെംഗളൂരു: കലബുറഗി മാശാലാ മഠത്തിലെ മരുളാരാധ്യ ശിവാചാര്യ സ്വാമിയുടെപേരിൽ പോലീസ് കേസെടുത്തു. പ്രകോപനപരമായ പ്രസംഗം നടത്തിയതിനാണ് കേസ്. മതവികാരം വ്രണപ്പെടുത്തുന്നതിനെതിരേയുള്ള ഭാരതീയ ന്യായസംഹിതയിലെ 299, 353-2 വകുപ്പുകൾ ചുമത്തിയാണ് സ്വാമിക്കെതിരേ കേസെടുത്തത്. ന്യൂനപക്ഷ വിഭാഗത്തിനെതിരേയായിരുന്നു പ്രസംഗം.

ഞായറാഴ്ച അഫ്‌സൽപൂരിലെ ബസവേശ്വര സർക്കിളിൽ ഹിന്ദു നാഗരിക വേദികെ വഖഫ് ബോർഡ് ഭൂമി ഏറ്റെടുക്കുന്നതിനെതിരേ വഖഫ് ഹഠാവോ, ദേശ് ബചാവോ പ്രതിഷേധപരിപാടിയിൽ നടത്തിയ പ്രസംഗത്തിന്റെ പേരിലാണ് അഫ്‌സൽപുര പോലീസ് കേസെടുത്തത്. ഹിന്ദുയുവാക്കൾക്ക് പേന നൽകുന്നത് നിർത്തി പകരം വാൾ നൽകാൻ ആരംഭിക്കണമെന്ന് ആഹ്വാനംചെയ്തായിരുന്നു സ്വാമിയുടെ പ്രസംഗം. ‘അഫ്‌സൽപുരയിലെ യുവാക്കളെല്ലാം വീടുകളിൽ വാൾ സൂക്ഷിക്കുന്നെന്നും എതിർക്കുന്നവർക്കുനേരേ അത് പ്രയോഗിക്കുമെന്നും അവർ പറയുന്നു. നമുക്ക് നമ്മുടെ യുവാക്കൾക്ക് പേന നൽകുന്നതിനുപകരം വാൾ നൽകുന്നത് ആരംഭിക്കാം’ -പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു.
<BR>
TAGS : HATE SPEECH| CASE REGISTERED
SUMMARY : Police registered a case against Marularadhya Sivacharya Swami of Kalaburagi Mashala Mutt

Savre Digital

Recent Posts

മുഴുവൻ കോടതി മുറികളിലും ഡോ. ബി.ആർ അംബേദ്കറുടെ ഛായാചിത്രം സ്ഥാപിക്കാൻ തീരുമാനിച്ച് കർണാടക ഹൈക്കോടതി

ബെംഗളൂരു: സംസ്ഥാനത്തെ മുഴുവൻ കോടതി മുറികളിലും ഭരണഘടനാ ശിൽപിയായ ഡോ. ബി.ആർ അംബേദ്കറുടെ ഛായാചിത്രം സ്ഥാപിക്കാൻ കർണാടക ഹൈക്കോടതി തീരുമാനിച്ചു.…

4 hours ago

മദ്യലഹരിയില്‍ യുവതിയെ സഹോദരന്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തി; പ്രതി കസ്റ്റഡിയിൽ

തിരുവനന്തപുരം: മണ്ണന്തലയില്‍ യുവതിയെ സഹോദരന്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തി. പോത്തന്‍കോട് സ്വദേശി ഷെഫീന (33) ആണ് കൊല്ലപ്പെട്ടത്. ഇന്ന് വൈകീട്ട് ഏഴോടെ മണ്ണന്തല…

5 hours ago

ഭാഗവത സപ്താഹയജ്ഞം നാളെ സമാപിക്കും

ബെംഗളൂരു: ന്യുതിപ്പസാന്ദ്ര അയ്യപ്പ ക്ഷേത്രത്തിൽ നടക്കുന്ന ശ്രീമത് ഭാഗവത സപ്താഹ യജ്ഞത്തിന് നാളെ സമാപനമാകും. ആചാര്യൻ പെരികമന ശ്രീനാഥ് നമ്പൂതിരി,…

5 hours ago

ശ്രീനാരായണഗുരുവിന്റെ പഞ്ചലോഹ വിഗ്രഹം വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര നാളെ

ബെംഗളൂരു: ശ്രീനാരായണസമിതിയുടെ സർജാപുര ക്ഷേത്ര സമുച്ചയത്തിലെ ഗുരുമന്ദിരത്തിൽ സ്ഥാപിക്കുന്നതിനുള്ള ശ്രീനാരായണഗുരുവിന്റെ പഞ്ചലോഹ വിഗ്രഹം വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര ഞായറാഴ്ച നടക്കും. അൾസൂരുവിലെ…

6 hours ago

മേയ് ഡേ സന്ദേശം നൽകി പൈലറ്റ്; ഇൻഡിഗോ വിമാനം അടിയന്തരമായി ബെംഗളൂരുവിൽ ഇറക്കി

ബെംഗളൂരു: ആശങ്ക സൃഷ്ടിച്ച ഇന്‍ഡിഗോ വിമാനം ബെംഗളൂരുവില്‍ അടിയന്തര ലാന്‍ഡിങ് നടത്തി. ഗുവഹത്തി ചെന്നൈ വിമാനമാണ് ബെംഗളൂരുവിൽ ഇറക്കിയത്. വിമാനത്തിൽ…

6 hours ago

കോഴിക്കോട് -പാലക്കാട് റൂട്ടിൽ പുതിയ ട്രെയിൻ സർവീസ്

കോഴിക്കോട്: കോഴിക്കോട്-പാലക്കാട് റൂട്ടിൽ പുതിയ ട്രെയിൻ സർവീസ് ആരംഭിച്ച് റെയിൽവേ. ശനി ഒഴികെ ആഴ്ചയിൽ ആറ് ദിവസമാണ് സർവീസ് നടത്തുക.…

7 hours ago