ബെംഗളൂരു: ആർഎസ്എസ് നേതാവ് ഡോ. കല്ലെടുക്ക പ്രഭാകർ ഭട്ടിനെതിരെ പോലീസ് കേസെടുത്തു. ബണ്ട്വാള്‍ റൂറൽ പോലീസാണ് കേസ് എടുത്തത്. മംഗളൂരുവില്‍ കൊല്ലപ്പെട്ട ഹിന്ദുത്വ പ്രവര്ത്തകന് സുഹാസ് ഷെട്ടിയുടെ സ്മരണക്കായി മെയ് 12 ന് സംഘടിപ്പിച്ച അനുശോചന യോഗത്തില്‍ വെച്ച് നടത്തിയ പ്രസംഗത്തിലാണ് പ്രകോപനപരമായ പ്രസ്ഥാവന നടത്തിയത്. ഇരു സമുദായങ്ങൾക്കിടയിലും ശത്രുത സൃഷ്ടിക്കുന്ന രീതിയിൽ പ്രസ്താവനകൾ നടത്തിയതായി പോലീസ് പറഞ്ഞു.
ബണ്ട്വാള്‍ റൂറല്‍ പോലീസിന്റെ പരിധിയിലുള്ള കവലപ്പാടൂര്‍ ഗ്രാമത്തിലെ മഡ്വ പാലസ് കണ്വെന്ഷന് ഹാളില്‍ വെച്ചായിരുന്നു അനുശോചന യോഗം നടന്നത്. അഞ്ഞൂറില്‍ അധികം ആളുകള്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു. ഡോ. ഭട്ടിനെതിരെ ബിഎംഎസ് സെക്ഷൻ 353 (2) പ്രകാരമാണ് കേസ് എടുത്തത്.
<BR>
TAGS : CONTROVERSIAL STATEMENTS, RSS, MANGALURU
SUMMARY : Provocative speech; Case filed against RSS leader Dr. Kalladukka Prabhakar Bhat
തിരുവനന്തപുരം: ശബരിമലയിലെ ഈ വര്‍ഷത്തെ മണ്ഡല-മകരവിളക്ക് തീര്‍ഥാടനത്തിനുള്ള ഒരുക്കങ്ങള്‍ ദ്രുതഗതിയില്‍ പൂര്‍ത്തിയാക്കാന്‍ മന്ത്രി വിഎന്‍ വാസവന് നിര്‍ദ്ദേശം നല്കി. തീര്‍ഥാടന…
ബെംഗളുരു: മലയാളി നഴ്സിംഗ് വിദ്യാർഥിയെ ബെംഗളുരുവിൽ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് നടുവണ്ണൂർ കരുവണ്ണൂർ സ്വദേശി ടി ഷാജി-പ്രിയ ദമ്പതികളുടെ…
ബെംഗളൂരു: വാഹനാപകടത്തിൽ നദിയിൽ നഷ്ടപ്പെട്ട 45 ലക്ഷം രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ മുങ്ങൽ വിദഗ്ദ്ധൻ ഈശ്വർ മാൽപെ കണ്ടെടുത്തു. ആഭരണങ്ങൾ സുരക്ഷിതമായി…
ചെന്നൈ: യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ ബൈക്ക് ടാക്സി ഡ്രൈവറെ ചെന്നൈയിൽ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം ചെന്നൈയിലെ പക്കികരണൈയിൽ…
കൊച്ചി: നെടുമ്പാശ്ശേരി എയർപോർട്ട് റെയിൽവേ സ്റ്റേഷൻ നിർമാണത്തിന് കേന്ദ്ര റെയിൽവേ ബോർഡിന്റെ അനുമതി. കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യന് അറിയിച്ചതാണ്…
ബെംഗളൂരു: ബെംഗളൂരു മലയാളി ഫോറത്തിന്റെ നേതൃത്വത്തിൽ സമാഹരിച്ച നോർക്ക ഐഡി കാർഡിനുള്ള രണ്ടാംഘട്ട അപേക്ഷകൾ സെക്രട്ടറി ഷിബു ശിവദാസ്, ചാർലി…