ബെംഗളൂരു: ഹാസൻ എൻഡിഎ സ്ഥാനാർഥി പ്രജ്വൽ രേവണ്ണയുടെ ലൈംഗിക വീഡിയോയുമായി ബന്ധപ്പെട്ട് ബിജെപി നേതാവ് ദേവരാജ ഗൗഡ അറസ്റ്റിലായി. പെൻ ഡ്രൈവിൽ വീഡിയോ ചോർത്തിയതിനാണ് നടപടി. ഹാസൻ പോലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. ചിത്രദുർഗ ജില്ലയിലെ ഗുലിഹാൽ ടോൾ ഗേറ്റിന് സമീപത്ത് വെള്ളിയാഴ്ച രാത്രിയാണ് ഗൗഡ ഹിരിയുർ പോലീസിന്റെ പിടിയിലായത്.
ലൈംഗികാതിക്രമ ദൃശ്യങ്ങൾ ചോർത്തിയ ഡ്രൈവർ കാർത്തിക് റെഡ്ഢി ഈ ദൃശ്യങ്ങൾ അടങ്ങിയ പെൻഡ്രൈവ് ഏല്പിച്ചത് ദേവരാജെ ഗൗഡയെയാണ്. ലൈംഗിക പീഡന ദൃശ്യങ്ങൾ പുറത്തുവന്നതിൽ തനിക്ക് പങ്കില്ലെന്ന് ദേവരാജെ ഗൗഡ നേരത്തേ പറഞ്ഞിരുന്നു. അഭിഭാഷകൻ എന്ന നിലയിൽ കാർത്തികിൽ നിന്ന് ദൃശ്യങ്ങൾ അടങ്ങിയ പെൻഡ്രൈവ് കൈപ്പറ്റിയിട്ടുണ്ടെന്നും എന്നാൽ, മറ്റാർക്കും നൽകിയിട്ടില്ലെന്നുമാണ് ദേവരാജെ ഗൗഡ വ്യക്തമാക്കിയത്.
പ്രജ്വലിന്റെ ലൈംഗിക പീഡനങ്ങളെക്കുറിച്ച് ദേവരാജെ ഗൗഡ നേതൃത്വത്തെ അറിയിക്കുകയും ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കരുതെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. 2023-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ എച്ച്.ഡി. രേവണ്ണക്കെതിരെ ഹൊളെനര സിപുരയില്‍ ബിജെപി സ്ഥാനാര്‍ഥി ആയിരുന്നു ദേവരാജെ ഗൗഡ.
ഹാസനിലെ ക്രിമിനൽ കുടുംബമാണ് രേവണ്ണയുടേത്. എന്തിനും മടിക്കില്ല. ആറു മാസം മുമ്പ് വാർത്താസമ്മേളനം നടത്തി ദൃശ്യങ്ങളെപറ്റി വെളിപ്പെടുത്തിയിരുന്നു. ഇക്കാര്യം ബി.ജെ.പി നേതാക്കൻമാരെയും അറിയിച്ചു. എത്ര സമ്മർദമുണ്ടായാലും സത്യത്തിനും നീതിക്കുമൊപ്പം നിൽക്കും. പീഡന ദൃശ്യങ്ങൾ പുറത്ത് വന്നതിനു പിന്നാലെ കടുത്ത ഭീഷണി നേരിടുകയാണെന്നും ദേവരാജ് ഗൗഡ പറഞ്ഞിരുന്നു.
അതേസമയം ലൈംഗികാതിക്രമ ദൃശ്യങ്ങള്‍ ചോര്‍ന്നതില്‍ ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിന് പങ്കുണ്ടെന്ന് നേരത്തെ ദേവരാജ ഗൗഡ ആരോപിച്ചിരുന്നു. എസ്‌ഐടി അന്വേഷണത്തില്‍ വിശ്വാസം ഇല്ലെന്നും ഗൗഡ പറഞ്ഞിരുന്നു.
കേസിലെ മുഖ്യപ്രതിയും മുൻ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡയുടെ കൊച്ചുമനും കൂടിയായ പ്രജ്വൽ ഒളിവിലാണ്. ലൈംഗികാതിക്രമത്തിന് ഇരയായ യുവതിയെ തട്ടിക്കൊണ്ടുപോയ കേസിൽ അറസ്റ്റിലായ പ്രജ്വലിന്റെ പിതാവ് രേവണ്ണ ജുഡീഷ്യൽ കസ്റ്റഡിയിൽ തുടരുകയാണ്.
ബെംഗളൂരു: പത്മശ്രീ ജേതാവും ഗ്രാമി അവാർഡ് ജേതാവുമായ റിക്കി കേജിന്‍റെ വീട്ടിൽ മോഷണം. വ്യാഴാഴ്ച വൈകീട്ട് ആറോടെയാണ് സംഭവം. റിക്കി…
നെടുങ്കണ്ടം: തദ്ദേശ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് പിന്നാലെ വോട്ടർമാർ നന്ദികേട് കാണിച്ചുവെന്ന തന്റെ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് മുൻ…
തിരുവനന്തപുരം: നെടുമങ്ങാട് അഴീക്കോട് ഹോട്ടലിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ മൂന്നുപേർക്ക് ഗുരുതര പരുക്ക്. ഇന്ന് രാവിലെ ഭക്ഷണം തയ്യാറാക്കുന്നതിനിടെയാണ്…
തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷനിലെ യു.ഡി.എഫ് സ്ഥാനാർഥി കുഴഞ്ഞുവീണ് മരിച്ചു. ഇടവക്കോട് വാർഡിൽ മത്സരിച്ച സിനി(50) ആണ് മരിച്ചത്. ശ്രീകാര്യത്തിലുള്ള വീട്ടിൽ…
ബെംഗളൂരു: കണ്ണൂർ അലവിൽ സ്വദേശി കെ പി വസന്തന്‍ (74) ബെംഗളൂരുവില്‍ അന്തരിച്ചു. ടി.സി. പാളയ, കിത്തിഗന്നൂർ ന്യൂ സിറ്റി…
ബെംഗളൂരു: ടിബറ്റൻ ആത്മീയ നേതാവായ ദലൈലാമ കർണാടകയില്‍ എത്തി. ഉത്തര കന്നഡ ജില്ലയിലെ മുണ്ട്‌ഗോഡ് ടിബറ്റൻ കേന്ദ്രത്തിലെ ഡ്രിപങ് ഗൊമാങ്…