ബെംഗളൂരു: എച്ച്.ഡി. രേവണ്ണക്കും പ്രജ്വലിനും എതിരെ വീണ്ടും കടുത്ത വിമർശനവുമായി കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍. ലൈംഗികാതിക്രമ വിവാദത്തില്‍ ഇരകളെ കുറ്റാരോപിതർ ഭീഷണിപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്നാണ് ആരോപണം.
പ്രജ്വൽ രേവണ്ണക്കെതിരെ വെളിപ്പെടുത്താന്‍ തയ്യാറാകുന്ന ഇരകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ എല്ലാ സഹായവും ഉറപ്പ് നല്‍കുമെന്നും കേസില്‍ തെളിവ് നശിപ്പിക്കാന്‍ ശ്രമം നടക്കുന്നതായി വിവരം ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രജ്ജ്വലിനെതിരായ ആരോപണങ്ങളും കേസുകളും ബിജെപി നേരത്തെ അറിഞ്ഞിരുന്നുവെന്ന് വ്യക്തമായെന്ന് പറഞ്ഞ അദ്ദേഹം അന്താരാഷ്ട്ര തലത്തില്‍ വിവാദമായ സംഭവത്തില്‍ ഇരകളോട് മനുഷ്യത്വപരമായ സമീപനമുണ്ടാകുമെന്നും വാക്കുപറഞ്ഞു.
സംഭവത്തില്‍ നിയമം അതിന്റെ വഴിക്ക് നീങ്ങുമെന്നും ഡി.കെ. ശിവകുമാര്‍ വ്യക്തമാക്കി. ഇതിനിടെ കേസില്‍ അറസ്റ്റിലായ എച്ച്.ഡി. രേവണ്ണയെ കസ്റ്റഡിയില്‍ വിട്ടു. മൂന്ന് ദിവസത്തെ പോലീസ് കസ്റ്റഡിയിലാണ് വിട്ടത്. ഈ മാസം എട്ട് വരെ രേവണ്ണ പോലീസ് കസ്റ്റഡിയില്‍ തുടരും. കേസില്‍ ഒരു തെളിവും ഇതുവരെ കണ്ടെത്തിയിട്ടില്ല. അറസ്റ്റ് ചെയ്യുകയെന്ന ദുരുദ്യേശത്തോടെയാണ് കേസ് എന്നായിരുന്നു രേവണ്ണയുടെ പ്രതികരണം.
ബെംഗളൂരു: പ്രണയബന്ധം എതിർത്തതിന് അമ്മയെ മകളും കൂട്ടുകാരും ചേര്‍ന്ന് കൊന്ന് കെട്ടിതൂക്കിയതായി പരാതി. സൗത്ത് ബെംഗളൂരുവിലാണ് സംഭവം. ഉത്തരഹള്ളിലെ സർക്കിൾ…
തിരുവനന്തപുരം: നവംബര്‍ ഒന്ന് മുതല്‍ ഉപഭോക്താക്കള്‍ക്ക് ആകര്‍ഷണീയമായ ഓഫറുകളുമായി സപ്ലൈകോ. അന്‍പതാം വര്‍ഷം ആഘോഷിക്കുന്ന വേളയിലാണ് പ്രത്യേക ഓഫര്‍. സ്ത്രീ…
കാൺപൂർ: ഉത്തർപ്രദേശിലെ കാൺപൂരിൽ ഒരു കോടി രൂപയുടെ ലൈഫ് ഇൻഷുറൻസ് തുക തട്ടിയെടുക്കാനും കാമുകനൊപ്പം ജീവിക്കാനും വേണ്ടി അമ്മ മകനെ…
കൊച്ചി: സാമ്പത്തിക തട്ടിപ്പ് കേസില്‍ വ്യവസായി മുഹമ്മദ് ഷർഷാദ് അറസ്റ്റില്‍. 40 ലക്ഷം രൂപ തട്ടിയ കേസില്‍ എറണാകുളം ടൗണ്‍…
തിരുവനന്തപുരം: പ്രവാസികൾക്കും കുടുംബങ്ങൾക്കുമായി സംസ്ഥാന സർക്കാർ നോർക്ക റൂട്സ് വഴി നടപ്പാക്കുന്ന സമഗ്ര ആരോഗ്യ അപകട ഇൻഷുറൻസ് പദ്ധതിയായ നോർക്ക…
ബെംഗളൂരു: മെെസൂരു ശ്രീ മുത്തപ്പന്‍ മടപ്പുരയിലെ ഈ വര്‍ഷത്തെ പുത്തരി വെള്ളാട്ട ചടങ്ങുകള്‍ ഞായറാഴ്ച രാവിലെ മുതല്‍ നടക്കും. രാവിലെ…