പ്രജ്വൽ രേവണ്ണയുടെ നയതന്ത്ര പാസ്പോർട്ട് റദ്ദാക്കണം; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ

ബെംഗളൂരു: പ്രജ്വൽ രേവണ്ണക്കെതിരായ ലൈംഗിക പീഡനക്കേസിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ച് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. പ്രജ്വലിന്റെ നയതന്ത്ര പാസ്‌പോർട്ട് റദ്ദാക്കാൻ ആവശ്യപ്പെട്ടാണ് കത്ത്. നയതന്ത്ര പാസ്പോർട്ടിലാണ് പ്രജ്വൽ വിദേശയാത്ര നടത്തുന്നത്. അതിനാൽ പാസ്പോർട്ട് റദ്ദാക്കണമെന്നും സിദ്ധരാമയ്യ ആവശ്യപ്പെട്ടു.

പ്രജ്വൽ രേവണ്ണ നേരിടുന്ന ആരോപണങ്ങൾ ഭയാനകവും ലജ്ജാകരവുമാണ്. ഇതിനകം അന്വേഷണം ശരിയായ രീതിയിൽ ആരംഭിച്ചിട്ടുണ്ട്. രേവണ്ണ കഴിഞ്ഞ മാസം 27ന് തന്നെ വിദേശത്തേക്ക് കടന്നിരുന്നു. ഇതിനിടെ, സത്യം വൈകാതെ പുറത്തുവരുമെന്ന് പ്രജ്വൽ രേവണ്ണ പറഞ്ഞു. അഭിഭാഷകൻ മുഖേനെ അന്വേഷണ സംഘത്തെ ബന്ധപ്പെട്ടുവെന്നും പ്രജ്വൽ അറിയിച്ചു.

പ്രജ്വൽ രേവണ്ണക്കും, പിതാവ് എച്ച് ഡി രേവണ്ണക്കും ചോദ്യം ചെയ്യലിന് ഹാജരാകാൻ അന്വേഷണ സംഘം നോട്ടിസ് അയച്ചിരുന്നു. കേസെടുത്തതിന് പിന്നാലെ രാജ്യംവിട്ട പ്രജ്വലിനെ നാട്ടിലെത്തിക്കാൻ ഊർജിതമായ ശ്രമമാണ് പോലീസ് നടത്തുന്നത്.

Savre Digital

Recent Posts

കേരളത്തിൽ നാളെ പഠിപ്പുമുടക്ക് പ്രഖ്യാപിച്ച്‌ എസ്‌എഫ്‌ഐ

തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി വ്യാഴാഴ്ച പഠിപ്പു മുടക്കുമെന്ന് എസ്‌എഫ്‌ഐ. സർവകലാശാലകള്‍ കാവിവത്കരിക്കാനുള്ള ഗവർണറുടെ ഇടപെടലുകള്‍ക്കെതിരെയുള്ള സമരത്തില്‍ സംസ്ഥാന സെക്രട്ടറി ഉള്‍പ്പെടെ…

9 minutes ago

ഹൊസൂർ കൈരളി സമാജം ഉന്നത വിജയം നേടിയ വിദ്യര്‍ഥികളെ അനുമോദിച്ചു

ബെംഗളൂരു: പത്ത്, പന്ത്രണ്ട് പൊതു പരീക്ഷകളില്‍ മികച്ച വിജയം കൈവരിച്ച വിദ്യര്‍ഥികളെ കൈരളി സമാജം ഹൊസൂർ അനുമോദിച്ചു. കൈരളി സമാജാം…

16 minutes ago

“സർജപൂരം 2025”; തിരുവാതിര മത്സരത്തിലേക്ക് എന്‍ട്രികള്‍ ക്ഷണിച്ചു

ബെംഗളൂരു: ബെംഗളൂരു സർജാപുര മലയാളി സമാജം ഓണാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന തിരുവാതിര മത്സരത്തിലേക്ക് എൻട്രികൾ ക്ഷണിച്ചു. ഓഗസ്റ്റ് 14നാണ് അവസാന തീയതി.…

32 minutes ago

എംഎ കരീം അനുസ്മരണ യോഗം 13 ന്

ബെംഗളൂരു: കേരളസമാജം ബാംഗ്ലൂർ നോർത്ത് വെസ്റ്റിന്റെ സ്ഥാപക അധ്യക്ഷനും 1980 മുതല്‍ ബെംഗളൂരുവിലെ നാടക-കലാ-സാംസ്കാരിക രംഗങ്ങളില്‍ സജീവ സാന്നിധ്യവുമായിരുന്ന അന്തരിച്ച…

58 minutes ago

ജാനകി മാറി ‘വി.ജാനകി’ ആകണം; സെന്‍സര്‍ ബോര്‍ഡ് കോടതിയില്‍

കൊച്ചി: വിവാദമായ 'ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള' എന്ന ചിത്രത്തില്‍ രണ്ട് മാറ്റങ്ങള്‍ വരുത്തിയാല്‍ ചിത്രത്തിൻ്റെ പ്രദർശനത്തിന് അനുമതി…

1 hour ago

സ്വർണവിലയില്‍ ഇടിവ്

തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയില്‍ ഇടിവ്. ഒരു പവൻ സ്വർണത്തിന് 480 രൂപയാണ് ഇന്ന് കുറഞ്ഞത്. 72000 രൂപയാണ് ഒരു പവൻ…

2 hours ago