Categories: BENGALURU UPDATES

പ്രജ്വൽ രേവണ്ണയുടെ നയതന്ത്ര പാസ്‌പോർട്ട് റദ്ദാക്കാൻ നടപടി ആരംഭിച്ചു

ബെംഗളൂരു: എംപി പ്രജ്വൽ രേവണ്ണയുടെ നയതന്ത്ര പാസ്‌പോർട്ട് റദ്ദാക്കാനുള്ള നടപടികൾ വിദേശകാര്യ മന്ത്രാലയം ആരംഭിച്ചു. പാസ്‌പോർട്ട് നിയമത്തിലെ വ്യവസ്ഥകൾ പ്രകാരമാണ് നടപടികൾ മുന്നോട്ട് പോകുന്നതെന്ന് എംഇഎ വക്താവ് രൺധീർ ജയ്‌സ്വാൾ വ്യാഴാഴ്ച വ്യക്തമാക്കി.

നയതന്ത്ര പാസ്‌പോർട്ട് എന്തുകൊണ്ട് റദ്ദാക്കരുത് എന്ന് വിശദീകരിക്കാൻ വിദേശ കാര്യ മന്ത്രാലയം രേവണ്ണയ്ക്ക് കാരണം കാണിക്കൽ നോട്ടീസ്നൽകിയിട്ടുണ്ട് കൂടാതെ 10 ദിവസത്തെ സമയവും അദ്ദേഹത്തിന് അനുവദിച്ചിട്ടുണ്ട്.

ഏപ്രിൽ 27നാണ് പ്രജ്വൽ രേവണ്ണ നയതന്ത്ര പാസ്‌പോർട്ടിൽ ഇന്ത്യ വിട്ടത്. ആരോപണങ്ങൾ അന്വേഷിക്കാൻ കർണാടക സർക്കാർ എസ്ഐടി രൂപീകരിച്ച സമയത്ത് പ്രജ്വൽ രാജ്യത്തിന് പുറത്തായിരുന്നു. ഇതിനോടകം പ്രജ്വൽ ഇന്ത്യയിലേക്ക് തിരിച്ചതായാണ് വിവരം. നാളെ പുലർച്ചെ അദ്ദേഹം ബെംഗളൂരു വിമാനത്താവളത്തിൽ എത്തും. വിമാനത്താവളത്തിൽ എത്തിയ ഉടൻ അദ്ദേഹത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തുമെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.

 

Savre Digital

Recent Posts

10 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ്; ഒന്നാം പ്രതി പി എ സലീമിന് ഇരട്ട ജീവപര്യന്തവും മരണം വരെ തടവ് ശിക്ഷയും

കാസറഗോഡ്: പടന്നക്കാട് പത്ത് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ ഒന്നാം പ്രതി പിഎ സലീമിന് ഇരട്ട ജീവപര്യന്തവും മരണംവരെ തടവ്…

15 minutes ago

കണ്ണൂര്‍ സെൻട്രല്‍ ജയിലിലെ തടവുകാര്‍ക്ക് മൊബൈല്‍ ഫോണ്‍ എറിഞ്ഞുകൊടുക്കാൻ ശ്രമം; ഒരാള്‍ പിടിയില്‍

കണ്ണൂർ: കണ്ണൂർ സെൻട്രല്‍ ജയിലിലേക്ക് മൊബൈല്‍ കടത്താൻ ശ്രമിച്ചയാള്‍ പിടിയില്‍. പനങ്കാവ് സ്വദേശി അക്ഷയ് ആണ് പിടിയിലായത്. ഇയാളുടെ കൂടെയുണ്ടായിരുന്ന…

1 hour ago

സ്വര്‍ണവിലയില്‍ ഇടിവ്

തിരുവനന്തപുരം: കേരളത്തിൽ സ്വര്‍ണവിലയില്‍ ഇന്ന് നേരിയ ഇടിവ്. കഴിഞ്ഞ ദിവസം പവന് 800 രൂപ വര്‍ധിച്ച്‌ 74500 കടന്ന് മുന്നേറിയ…

2 hours ago

എംഎല്‍എ സ്ഥാനത്ത് തുടരും; രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍ പാർട്ടിയില്‍ നിന്ന് സസ്പെൻഷനിലായി. സ്ത്രീകളോട് അനാചാരപരമായ പെരുമാറ്റം നടത്തിയെന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ…

3 hours ago

‘മലയാള സാഹിത്യം പുരോഗമന സാനുക്കളില്‍’- സെമിനാര്‍ ഓഗസ്റ്റ് 31 ന്

ബെംഗളൂരു: തിപ്പസാന്ദ്ര ഫ്രണ്ട്‌സ് അസോസിയേഷന്‍ പ്രതിമാസ സെമിനാര്‍ ഓഗസ്റ്റ് 31 നു വൈകിട്ട് 4 മണിക്ക് തിപ്പസാന്ദ്ര ഹോളി ക്രോസ്…

3 hours ago

ആലപ്പുഴ-ധൻബാദ് എക്‌സ്പ്രസില്‍നിന്ന് പുക ഉയര്‍ന്നു; പരിഭ്രാന്തരായി യാത്രക്കാര്‍

ആലപ്പുഴ: ആലപ്പുഴ-ധന്‍ബാദ് എക്‌സ്പ്രസില്‍ നിന്ന് പുക ഉയര്‍ന്നത് പരിഭ്രാന്തിക്കിടയാക്കി. തിങ്കളാഴ്ച രാവിലെ ആറുമണിയോടെ ട്രെയിന്‍ ആലപ്പുഴയില്‍ നിന്ന് യാത്രതിരിച്ച ഉടനെയാണ്…

4 hours ago