Categories: KARNATAKA

പ്രണയപ്പകയിൽ കൊല്ലപ്പെട്ട അഞ്ജലിയുടെ സഹോദരി ആത്മഹത്യക്ക് ശ്രമിച്ചു

ബെംഗളൂരു: ഹുബ്ബള്ളിയിൽ പ്രണയപ്പകയിൽ കൊല്ലപ്പെട്ട അഞ്ജലിയുടെ സഹോദരി ആത്മഹത്യക്ക് ശ്രമിച്ചു. അഞ്ജലി അംബിഗറിൻ്റെ സഹോദരി യശോധയാണ് ഫിനോയിൽ കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. അഞ്ജലി കൊലക്കേസിൽ അറസ്റ്റിലായ പ്രതിക്ക് തക്കതായ ശിക്ഷ ലഭിക്കാത്തത്തിൽ മനംനൊന്താണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നും, യശോധ ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണെന്നും ഇവരുടെ മുത്തശ്ശി ഗംഗമ്മ അംബിഗർ പറഞ്ഞു.

വീട്ടിൽ ഉറങ്ങിക്കിടന്ന 20-കാരിയായ അഞ്ജലിയെ പ്രതി ഗിരീഷ് വീട്ടിൽ കയറി കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. പ്രതി ഗിരീഷ് സ്ഥിരം കുറ്റവാളിയാണെന്നാണ് പോലീസ് നടത്തിയ പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തിയിട്ടുള്ളത്. പെണ്‍കുട്ടികളെ സ്വാധീനിച്ച് കവര്‍ച്ച ചെയ്യലാണ് പ്രതിയുടെ പതിവു പരിപാടി. മദ്യത്തിന് അടിമയായ പ്രതി, ബൈക്ക് മോഷണ സംഘത്തില്‍ ഉള്‍പ്പെട്ട ആളാണെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. എളുപ്പം കബളിപ്പിക്കാവുന്ന യുവതികളെ കണ്ടെത്തി പ്രണയിക്കും. തുടര്‍ന്ന് സ്വര്‍ണം, വെള്ളി ആഭരണങ്ങളും പണവും അടിച്ചുമാറ്റുകയാണ് ചെയ്തിരുന്നത്.

എന്നാല്‍ അഞ്ജലി പ്രതിയുടെ വലയില്‍ വീണിരുന്നില്ല. വീട്ടുകാര്‍ അറിയാതെ മൈസൂരുവിലേക്ക് പോകാമെന്ന നിര്‍ദേശവും 20-കാരി നിരസിച്ചു. ഇതോടെ കവര്‍ച്ചാശ്രമം പാളുമെന്ന് തോന്നിയപ്പോഴാണ് ക്രൂരമായ കൊലപാതകം നടത്തിയതെന്നാണ് പോലീസ് സൂചിപ്പിക്കുന്നത്.

പ്രതിയുടെ ഭീഷണി ചൂണ്ടിക്കാട്ടി അഞ്ജലി ബണ്ടിഗേരി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ പരാതി സ്വീകരിക്കാതെ മടക്കി അയക്കുകയായിരുന്നു എന്നാണ് ആരോപണം. സംഭവം വിവാദമായതോടെ ബണ്ടിഗേരി പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ചന്ദ്രപ്പ ചിക്കോഡി, വനിതാ കോണ്‍സ്റ്റബിള്‍ രേഖ ഹാവറെഡ്ഡി എന്നിവരെ സസ്‌പെന്‍ഡ് ചെയ്തു. ജോലിയില്‍ കൃത്യവിലോപം കാണിച്ചു എന്നു ചൂണ്ടിക്കാട്ടിയാണ് നടപടി.

Savre Digital

Recent Posts

ബൈക്കുകൾ കൂട്ടിയിടിച്ച് യുവാക്കൾക്ക് ദാരുണാന്ത്യം

ആലപ്പുഴ: മാരാരിക്കുളത്ത് ബൈക്കുകൾ കൂട്ടിയിടിച്ച് യുവാക്കൾ മരിച്ചു. മണ്ണഞ്ചേരി കമ്പിയകത്ത് നടേശന്‍റെ മകൻ നിഖിൽ (19), ചേർത്തല തെക്ക് അരീപറമ്പ്…

55 minutes ago

പത്തനംതിട്ടയിൽ ഇറങ്ങിയ കടുവ കെണിയിൽ വീണു

പ​ത്ത​നം​തി​ട്ട: പത്തനംതിട്ട വടശ്ശേരിക്കര കുമ്പളത്താമണ്ണിൽ ഇറങ്ങിയ കടുവ കെണിയിൽ വീണു. നിരവധി വളർത്തു മൃഗങ്ങളെ കടുവ പിടികൂടിയിരുന്നു. ഇതിന് പിന്നാലെ…

1 hour ago

യെലഹങ്കയില്‍ ചേരി പ്രദേശങ്ങളിലെ 300ലേറെ വീടുകൾ പൊളിച്ച് നീക്കി ഗ്രേറ്റർ ബെംഗളുരു അതോറിറ്റി

ബെംഗളുരു: സർക്കാർ ഭൂമി തിരിച്ചുപിടിക്കാൻ യെലഹങ്ക കൊഗിലുവിലെ ചേരിപ്രദേശങ്ങളിലെ വീടുകൾ ഇടിച്ചുനിരത്തി ഗ്രേറ്റർ ബെംഗളുരു അതോറിറ്റി (ജിബിഎ). യെലഹങ്ക കൊഗിലു…

1 hour ago

മൈസുരു കൊട്ടാരത്തിൽ 10 ദിവസത്തെ പുഷ്പമേളയ്ക്ക് തുടക്കമായി

ബെംഗളുരു: മാ​ഗി ഉ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മൈസുരു കൊട്ടാരത്തില്‍ 10 ദിവസം നീണ്ടുനില്‍ക്കുന്ന പുഷ്പമേളയ്ക്ക് തുടക്കമായി. 31 വരെ രാവിലെ 10…

2 hours ago

ലീഗ് ഓഫീസിനു നേരെ ആക്രമണം; പെരിന്തല്‍മണ്ണയില്‍ ഇന്ന് യുഡിഎഫ് ഹര്‍ത്താല്‍

മലപ്പുറം: മുസ്‌ലിം ലീഗ് ഓഫീസ് ആക്രമണത്തില്‍ പ്രതിഷേധിച്ച് ഇന്ന് പെരിന്തല്‍മണ്ണയില്‍ യുഡിഎഫ് ഹര്‍ത്താല്‍.രാവിലെ 6 മുതല്‍ വൈകിട്ട് 6 മണി…

2 hours ago

പ്രതിമാസം 1000 രൂപ ധനസഹായം; സ്ത്രീ സുരക്ഷാ പദ്ധതിക്ക് നാളെ മുതല്‍ അപേക്ഷിക്കാം

തിരുവനന്തപുരം: സ്ത്രീകളുടെ ക്ഷേമം ഉറപ്പാക്കുന്നതിനായി കേരള സർക്കാർ ആവിഷ്കരിച്ച 'സ്ത്രീ സുരക്ഷാ പദ്ധതി'യുടെ അപേക്ഷകള്‍ ഡിസംബർ 22 മുതല്‍ സ്വീകരിച്ചു…

11 hours ago