ബെംഗളൂരു: പ്രണയാഭ്യർത്ഥന നിരസിച്ച വിദ്യാർഥിനിക്ക് നേരെ വധഭീഷണി മുഴക്കിയ യുവാവ് പിടിയിൽ. ബെളഗാവി കിനേ സ്വദേശിയും സ്ഥിരം മദ്യപാനിയുമായ തിപ്പണ്ണ ഡോകറെ (27) ആണ് അറസ്റ്റിലായത്. ഇതേ ഗ്രാമത്തിലെ ബികോം വിദ്യാർഥിനിയായ പെൺകുട്ടിയെ ഇയാൾ സ്ഥിരം ശല്യം ചെയ്തിരുന്നു.
മൂന്ന് വർഷങ്ങൾക്ക് മുമ്പ് ഇയാൾ പെൺകുട്ടിയോട് ഇയാൾ പ്രണയാഭ്യർത്ഥന നടത്തിയെങ്കിലും കുട്ടി ഇത് നിരസിച്ചു. കഴിഞ്ഞ ദിവസം ഇതു വീണ്ടും ആവർത്തിച്ചെങ്കിലും, തന്നെ ശല്യം ചെയ്യരുതെന്നായിരുന്നു പെൺകുട്ടിയുടെ മറുപടി. ഇതോടെയാണ് ഇയാൾ പെൺകുട്ടിക്ക് നേരെ വധഭീഷണി മുഴക്കിയത്. തന്റെ വിവാഹാലോചന സ്വീകരിച്ചില്ലെങ്കിൽ അടുത്തിടെ കൊല്ലപ്പെട്ട നേഹ ഹിരെമത്തിന്റെ ഗതി വരുമെന്നാണ് ഇയാൾ ഭീഷണിപ്പെടുത്തിയത്. ബെളഗാവിയിൽ പ്രണയാഭ്യർത്ഥന നിരസിച്ചതിനു അതിക്രൂരമായാണ് നേഹ ഹിരെമത്ത് കൊല്ലപ്പെട്ടിരുന്നത്.
പെൺകുട്ടി ഇക്കാര്യം വീട്ടുകാരെ അറിയിച്ചെങ്കിലും കാര്യമുണ്ടായില്ല. മൂന്ന് വർഷം മുമ്പ് പെൺകുട്ടിയുടെ വീട്ടുകാർ ഇയാൾക്കെതിരെ പോലീസിൽ പരാതി നൽകിയെങ്കിലും താക്കീത് ചെയ്ത് വിട്ടയക്കുക മാത്രമാണ് ചെയ്തത്. ഇക്കാരണത്താലാണ് വീട്ടുകാർ വീണ്ടും പരാതി നൽകാതിരുന്നത്.
എന്നാൽ തിപ്പണ്ണ ശല്യം ചെയ്യുന്നത് തുടർന്നതോടെ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കുട്ടി കോളേജിൽ പോകാറില്ലായിരുന്നു. വെള്ളിയാഴ്ച രാത്രി ഇയാൾ പെൺകുട്ടിയുടെ വീടിന്റെ ജനാലകൾക്ക് നേരെ കല്ലെറിയുകയും ചെയ്തിരുന്നു. ഇതോടെയാണ് വീട്ടുകാർ വീണ്ടും പരാതിയുമായി പോലീസിനെ സമീപിച്ചത്. നിലവിൽ പെൺകുട്ടിയുടെ വീട്ടിൽ പോലീസ് സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. തിപ്പണ്ണക്കെതിരെ ഒന്നിലധികം ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്തതായി പോലീസ് പറഞ്ഞു.
ഡൽഹി: ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയായി സി പി രാധാകൃഷ്ണന്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കേന്ദ്രമന്ത്രിമാര്‍ക്കുമൊപ്പമെത്തിയായിരുന്നു പത്രികാസമര്‍പ്പണം.…
തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയില്‍ ഇടിവ്. ഇന്നലെ ഒരു പവൻ സ്വർണത്തിന് 73880 രൂപയായിരുന്നു വില. എന്നാല്‍ ഇപ്പോള്‍ 440 രൂപ…
മലപ്പുറം: മലപ്പുറത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. മലപ്പുറം ചേളാരി സ്വദേശിയായ 11 വയസുള്ള കുട്ടിക്കാണ് രോഗം സ്ഥിരീകരിച്ചത്.…
ഡൽഹി: ഡല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്‌തയ്ക്ക് ആക്രമണത്തില്‍ പരിക്ക്. ഇന്നുരാവിലെ ഔദ്യോഗിക വസതിയില്‍ നടന്ന ജനസമ്പർക്ക പരിപാടിക്കിടെ ഒരാള്‍ കരണത്തടിക്കുകയും…
ന്യൂഡൽഹി: ഇന്ത്യ- ചൈന ബന്ധം ശക്തിപ്പെടുത്താൻ ഇരു രാജ്യങ്ങളും രംഗത്ത്. ചൈനക്കും ഇന്ത്യയ്ക്കുമിടയില്‍ നേരിട്ടുള്ള വിമാന സര്‍വീസുകള്‍ എത്രയും വേഗം…
എറണാകുളം: പറവൂരില്‍ വീട്ടമ്മ പുഴയില്‍ ചാടി ജീവനൊടുക്കി. കോട്ടുവള്ളി സ്വദേശി ആശയാണ് മരിച്ചത്. മരണത്തിന് കാരണം വീട് കയറിയുള്ള ഭീഷണിയെന്ന…